ന്യൂഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പിന്റെ തീയതികൾ ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് അഞ്ചു മണിക്ക് വിജ്ഞാൻ ഭവനിലാണ് പ്രഖ്യാപനം. കനത്ത സുരക്ഷയിലാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം. തീയതി പ്രഖ്യാപിക്കുന്നതോടെ പെരുമാറ്റച്ചട്ടവും നിലവിൽ വരും.
ലോക്സഭയ്ക്കു പുറമെ ആന്ധ്രാപ്രദേശ്, സിക്കിം, അരുണാചൽ പ്രദേശ്, ഒഡീഷ എന്നീ നാലു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തീയതികളും ഇന്ന് പ്രഖ്യാപിച്ചേക്കും.തീയതി പ്രഖ്യാപിക്കാൻ വൈകുന്നതിനെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നിരുന്നത്.