പൗരത്വ നിയമം ഉടന്‍ നടപ്പാക്കും : ബി. ജെ. പി. പ്രസിഡണ്ട് ജെ. പി. നഡ്ഡ 

October 20th, 2020

j-p-nadda-jagat-prakash-nadda-bjp-president-ePathram
കൊല്‍ക്കത്ത : പൗരത്വ നിയമം ഉടന്‍ തന്നെ നടപ്പിലാക്കും എന്നും കൊവിഡ് വ്യാപന ത്താല്‍ വൈകിയതാണ് എന്നും ബി. ജെ. പി. ദേശീയ പ്രസിഡണ്ട് ജെ. പി. നഡ്ഡ. പശ്ചിമ ബംഗാളിലെ സിലിഗുരിയില്‍ സംഘടിപ്പിച്ച റാലിയിലെ പൊതുജന സംവാദ ത്തിലാണ് ബി. ജെ. പി. ദേശീയ പ്രസിഡണ്ട് ഇക്കാര്യം പറഞ്ഞത്.

പാര്‍ലമെന്റില്‍ പൗരത്വ നിയമം പാസ്സാക്കിയതാണ്. സി. എ. എ. നടപ്പിലാക്കു വാന്‍ പാർട്ടി പ്രതിജ്ഞാ ബദ്ധരാണ്. കൊവിഡ് വ്യാപനം ഇപ്പോള്‍ കുറഞ്ഞു. സ്ഥിതി ഗതികള്‍ മെച്ചപ്പെടുന്നു. നിയമം ഉടന്‍ നടപ്പിലാക്കും. നിയമത്തി ന്റെ പ്രയോജനം എല്ലാവര്‍ക്കും ലഭിക്കും എന്നും അദ്ദേഹം അടിവരയിട്ടു പറഞ്ഞു.

2021ലെ തെരഞ്ഞെടുപ്പിന് മുന്നോടി യായി സംഘടനാ കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കു വാന്‍ കൂടിയാണ് ജെ. പി. നഡ്ഡ പശ്ചിമ ബംഗാളില്‍ എത്തിയത്.

- pma

വായിക്കുക: , , , ,

Comments Off on പൗരത്വ നിയമം ഉടന്‍ നടപ്പാക്കും : ബി. ജെ. പി. പ്രസിഡണ്ട് ജെ. പി. നഡ്ഡ 

നടി ഖുശ്ബു കോണ്‍ഗ്രസ്സ് വിട്ടു

October 12th, 2020

khushbooചെന്നൈ : ചലച്ചിത്ര നടിയും കോണ്‍ഗ്രസ്സ് പാര്‍ട്ടി യുടെ ഔദ്യോഗിക വക്താവും ആയിരുന്ന ഖുശ്ബു സുന്ദര്‍ പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചു. കോൺ ഗ്രസ്സ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് രാജി ക്കത്ത് നൽകിയതിനെ തുടര്‍ന്ന് എ. ഐ. സി. സി. വക്താവ് സ്ഥാനത്തു നിന്ന് ഖുശ്ബു വിനെ നീക്കി  എന്ന് അറിയിപ്പു വന്നു.

പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹി ക്കുന്നു എങ്കിലും അതിനു സാധി ക്കാത്ത സാഹചര്യമാണ് നിലവില്‍ ഉള്ളത്. പ്രാദേശിക ഘടക ങ്ങളും ജനങ്ങളു മായും യാതൊരു ബന്ധവും ഇല്ലാത്ത ചിലരുടെ ഇട പെടല്‍ കൊണ്ടാണ് ഇങ്ങിനെ സംഭവിച്ചത്.

യാഥാര്‍ത്ഥ്യ ബോധം ഇല്ലാതെ പാര്‍ട്ടി യുടെ ഉന്നത തല ത്തിലുള്ള ചില ശക്തികള്‍ ആത്മാര്‍ത്ഥമായി നില്‍ക്കുന്ന വരെ ഒതുക്കുവാന്‍ ശ്രമിക്കുന്നു എന്നും അവര്‍ രാജിക്കത്തില്‍ സൂചിപ്പിച്ചു.

- pma

വായിക്കുക: , , ,

Comments Off on നടി ഖുശ്ബു കോണ്‍ഗ്രസ്സ് വിട്ടു

ജസ്വന്ത് സിംഗ് അന്തരിച്ചു

September 27th, 2020

jaswant-singh-epathram
ന്യൂഡല്‍ഹി : മുന്‍ കേന്ദ്രമന്ത്രിയും ബി. ജെ. പി. യുടെ സ്ഥാപക നേതാക്കളില്‍ ഒരാളുമായ ജസ്വന്ത് സിംഗ് (82 വയസ്സ്) അന്തരിച്ചു. ഹൃദയ സ്തംഭനത്തെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ ഏഴു മണിയോടെ ആയിരുന്നു അന്ത്യം.

എ. ബി. വാജ്പേയി യുടെ മന്ത്രിസഭ യില്‍ ധനകാര്യം, പ്രതിരോധം, വിദേശ കാര്യ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. നാലു പ്രാവശ്യം ലോക് സഭ അംഗവും അഞ്ചു പ്രാവശ്യം രാജ്യ സഭാ അംഗവും ആയി രുന്നു.

ജസ്വന്ത് സിംഗ് എഴുതി 2009 ൽ പുറത്തിറങ്ങിയ ‘ജിന്ന : ഇന്ത്യ, വിഭജനം, സ്വാതന്ത്യ്രം’ എന്ന പുസ്‌തകം ഏറെ വിവാദം ഉണ്ടാക്കിയിരുന്നു.

പുസ്തക ത്തില്‍ മുഹമ്മദ് അലി ജിന്നയെ പ്രകീർത്തി ക്കുകയും സർദാർ വല്ലഭായ് പട്ടേലിനെ വിമർശിച്ചതും കാരണം ബി. ജെ. പി. യുടെ പ്രാഥമികാംഗത്വ ത്തിൽ നിന്നും അദ്ദേഹത്തെ പുറത്താക്കി. പിന്നീട് 2010 ൽ ബി. ജെ. പി. യിൽ തിരിച്ചെടുത്തു.

എന്നാൽ 2014 ല്‍ ബി. ജെ. പി. ലോക് സഭാ സീറ്റ് നിഷേ ധിച്ച തിനാല്‍ രാജസ്ഥാനില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥി യായി മത്സരിച്ചിരുന്നു. എങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് ബി. ജെ. പി. യില്‍ നിന്നും പുറത്താക്കി.

ജസ്വന്ത് സിംഗിനെ വീണ്ടും പാര്‍ട്ടിയില്‍ തിരി‍ച്ച് എടുക്കുന്നതു സംബന്ധിച്ച ചർച്ചകൾ നടക്കു മ്പോള്‍ 2014 ആഗസ്റ്റ് മാസത്തില്‍ സ്വവസതിയില്‍ വീണു ബോധം നഷ്ടപ്പെട്ട നിലയിൽ ആശുപത്രി യിൽ പ്രവേശിപ്പി ക്കുകയായിരുന്നു.

പ്രധാന മന്ത്രി നരേന്ദ്ര മോഡി യും മറ്റു പ്രമുഖരും ജസ്വന്ത് സിംഗിന്റെ മരണ ത്തില്‍ അനുശോചനം അറിയിച്ചു.

- pma

വായിക്കുക: , ,

Comments Off on ജസ്വന്ത് സിംഗ് അന്തരിച്ചു

എ. പി. അബ്ദുള്ള ക്കുട്ടി ബി. ജെ. പി. ദേശീയ ഉപാദ്ധ്യക്ഷന്‍  

September 27th, 2020

ap-abdulla-kutty-join-in-bjp-ePathram
ന്യൂഡല്‍ഹി : ബി. ജെ. പി. ദേശീയ ഉപാദ്ധ്യക്ഷന്‍ പദവി യിലേക്ക് കേരള ത്തില്‍ നിന്നും എ. പി. അബ്ദുള്ള ക്കുട്ടി യെ തെരഞ്ഞെടുത്തു. നിലവില്‍ സംസ്ഥാന കമ്മിറ്റി യില്‍ ഉപാദ്ധ്യക്ഷ പദവി വഹിക്കുന്നുണ്ട്.

കേരളത്തിലെ മുതിർന്ന ബി. ജെ. പി. നേതാക്കൾക്ക് ആർക്കും ഇടം കിട്ടാത്ത, പന്ത്രണ്ട് ഉപാദ്ധ്യക്ഷന്മാരും എട്ട് ദേശീയ ജനറൽ സെക്രട്ടറിമാരും ഉള്‍പ്പെട്ട പുതിയ ദേശീയ ഭാരവാഹി പട്ടിക യിലാണ് എ. പി. അബ്ദുള്ള ക്കുട്ടി ഇടം നേടിയത്.

ബിഹാര്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ടാണ് ഭാര വാഹി പട്ടിക ഇപ്പോള്‍ പ്രഖ്യാപിച്ചത് എന്നാണ് കരുതുന്നത്.

- pma

വായിക്കുക: , , ,

Comments Off on എ. പി. അബ്ദുള്ള ക്കുട്ടി ബി. ജെ. പി. ദേശീയ ഉപാദ്ധ്യക്ഷന്‍  

പ്രണബ് കുമാര്‍ മുഖര്‍ജി അന്തരിച്ചു.

August 31st, 2020

Pranab Mukherjee-epathram
ന്യൂഡല്‍ഹി : മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി അന്തരിച്ചു. തിങ്കളാഴ്ച വൈകുന്നേരം അഞ്ചര മണി യോടെ ആയിരുന്നു അന്ത്യം എന്ന് അദ്ദേഹ ത്തിന്റെ മകന്‍ അഭിജിത് മുഖര്‍ജി അറിയിച്ചു. തലച്ചോറില്‍ രക്തം കട്ട പിടിച്ചതിനാല്‍ ശസ്ത്ര ക്രിയ നടത്തി യിരുന്നു. തുടര്‍ന്ന് വെന്റിലേറ്ററില്‍ ആയിരുന്നു. മാത്രമല്ല കൊവിഡ് പരിശോധന യില്‍ അദ്ദേഹം പോസിറ്റീവ് ആയിരുന്നു.

കോണ്‍ഗ്രസ് മന്ത്രി സഭ കളില്‍ ധനകാര്യം, വിദേശ കാര്യം, പ്രതിരോധം തുടങ്ങിയ മന്ത്രാലയ ങ്ങളുടെ ചുമതല വഹിച്ചിരുന്നു. കേന്ദ്ര മന്ത്രി പദം കൂടാതെ രാജ്യ സഭാ അദ്ധ്യക്ഷന്‍, ആസൂത്രണ കമ്മിഷൻ ഉപാദ്ധ്യക്ഷൻ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.

ബംഗാളില്‍ നിന്നുള്ള ആദ്യ രാഷ്ട്രപതിയും ഭാരത ത്തി ന്റെ പതിമൂന്നാമത് രാഷ്ട്ര പതിയുമായിരുന്നു പ്രണബ് കുമാര്‍ മുഖര്‍ജി. രാജ്യത്തിന്റെ പരമോന്നത ബഹുമതി യായ ഭാരത രത്ന (2019) നല്‍കി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചിരുന്നു.

- pma

വായിക്കുക: , ,

Comments Off on പ്രണബ് കുമാര്‍ മുഖര്‍ജി അന്തരിച്ചു.

Page 10 of 50« First...89101112...203040...Last »

« Previous Page« Previous « സ്കൂളുകൾ വീണ്ടും തുറന്നു
Next »Next Page » കൊവിഡ്-19 : നിയന്ത്രണങ്ങള്‍ നീക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha