
ന്യൂഡല്‍ഹി : ബി. ജെ. പി. ദേശീയ ഉപാദ്ധ്യക്ഷന്‍ എ. പി. അബ്ദുള്ളക്കുട്ടി ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സ്ഥാനത്തേക്ക്. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ ചെയർ മാനായി നിയോഗിക്കപ്പെടുന്ന ആദ്യത്തെ മലയാളി എന്ന പ്രത്യേകതയും ഉണ്ട്.
സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസിയെ കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗമായി തെരഞ്ഞെടുത്തു. 2025 മാർച്ച് 31 വരെ കാലാവധിയുള്ള കമ്മിറ്റിയിലേക്കാണ് കേരളത്തിൽ നിന്നുള്ള പ്രതി നിധി യായി മുഹമ്മദ് ഫൈസിയെ ഉൾപ്പെടുത്തിയത്.
മുനവരി ബീഗം, മഫൂജ ഖാതൂണ്‍ എന്നിവരെ വൈസ് ചെയര്‍ പേഴ്‌സണ്‍മാരായി തെരഞ്ഞെടുത്തിട്ടുണ്ട്. ആദ്യമായാണ് രണ്ട് വനിതകള്‍ ഹജ്ജ് കമ്മറ്റിയില്‍ വൈസ് ചെയര്‍ പേഴ്‌സണ്‍മാര്‍ ആകുന്നത്.




ചെന്നൈ : മഴക്കെടുതിമൂലം ദുരിതം അനുഭവിക്കുന്ന കേരള ത്തിനു സഹായവുമായി ദ്രാവിഡ മുന്നേറ്റ കഴകം (ഡി. എം. കെ.) രംഗത്ത്. കേരളാ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്‍കും എന്ന് തമിഴ്‌നാട് മുഖ്യ മന്ത്രിയും ഡി. എം. കെ. നേതാവുമായ എം. കെ. സ്റ്റാലിന്‍ അറിയിച്ചു.




















