ഉത്തര്‍ പ്രദേശ് നിയമ സഭാ തെരഞ്ഞെടുപ്പ് നടക്കുവാന്‍ ഇരിക്കെ യോഗി ആദിത്യനാഥ് സര്‍ക്കാരിലെ മൂന്നു മന്ത്രിമാര്‍ അടക്കം 9 എം. എല്‍. എ. മാര്‍ ബി. ജെ. പി. യില്‍ നിന്നും രാജി വെച്ചു.
ദളിത് – പിന്നോക്ക വിഭാഗങ്ങളോടുള്ള അവഗണനയില്‍ പ്രതിഷേധിച്ചു കൊണ്ടാണ് രാജി. മൂന്നു ദിവസത്തിനിടെ മൂന്നു മന്ത്രിമാർ പാർട്ടി വിട്ടത് ഉത്തര്‍ പ്രദേശ് ബി. ജെ. പി. യില്‍ അങ്കലാപ്പ് ഉണ്ടാക്കി എന്ന് റിപ്പോർട്ടുകൾ പറയുന്നു.
ബി. ജെ. പി. മന്ത്രി സഭയില്‍ സ്വതന്ത്ര ചുമതലയുള്ള സഹ മന്ത്രിയായിരുന്ന ധരം സിംഗ് സെയ്‌നി യാണ് ഇപ്പോള്‍ രാജി വെച്ചത്. പ്രമുഖ പിന്നാക്ക വിഭാഗ നേതാവ് കൂടി യായ സ്വാമി പ്രസാദ് മൗര്യയാണ് കഴിഞ്ഞ ദിവസം ബി. ജെ. പി. വിട്ടത്. അദ്ദേഹത്തിന്‍റെ അടുത്ത സഹായി ആയിരുന്നു ധരം സിംഗ് സെയ്‌നി.
അതേ സമയം, സമാജ് വാദി പാര്‍ട്ടിയിലേക്ക് ധരം സിംഗ് സെയ്‌നിയെ സ്വാഗതം ചെയ്തു കൊണ്ട് അഖിലേഷ് യാദവ് ട്വിറ്ററില്‍ രണ്ടു പേരും ചേര്‍ന്നുള്ള ചിത്രം പങ്കു വെച്ചിട്ടുണ്ട്. നിയമ സഭാ തെരഞ്ഞെടുപ്പോടു കൂടെ യു. പി. യിലെ രാഷ്ട്രീയ സമവാക്യങ്ങളും സാഹചര്യങ്ങളും മാറിയേക്കാം എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: bjp, ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, വിവാദം