വരാൻ പോകുന്നത് കേരളം ഉൾപ്പെടെ 6 നിയമസഭ തെരഞ്ഞെടുപ്പ്; ആരാകും കോൺഗ്രസിനെ നയിക്കുക

August 26th, 2020

sonia-rahul-epathram

2019 ലെ ലോക് സഭ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിന് സ്ഥിരം അധ്യക്ഷനെ ലഭിച്ചിട്ടില്ല. സ്ഥാനമൊഴിഞ്ഞ രാഹുൽ ഗാന്ധിക്ക് പകരം മുൻ അധ്യക്ഷ സോണിയ ഗാന്ധിയെ പാർട്ടി താൽക്കാലിക അധ്യക്ഷയായി നിയമിക്കുകയാണ് ചെയ്തത്. കഴിഞ്ഞദിവസം നടന്ന പാർട്ടി വർക്കിങ് കമ്മിറ്റിയിൽ നേതൃസ്ഥാനത്തെക്കുറിച്ച് വിശദമായ ചർച്ചകൾ നടന്നെങ്കിലും പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള എഐസിസി സമ്മേളനം ചേരുന്നതുവരെ ഇടക്കാല അധ്യക്ഷസ്ഥാനത്ത് തുടരാൻ പ്രവർത്തക സമിതി സോണിയയോട് ആവശ്യപ്പെടുകയായിരുന്നു. സംഘടനാപരമായ മാറ്റങ്ങൾ നിർവഹിക്കാൻ യോഗം സോണിയയെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാൽ നിരവധി സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസിൽ നേതൃമാറ്റം അത്യാവശ്യമാണെന്നാണ് വിലയിരുത്തലുകൾ. പുതിയ നേതൃത്വത്തിന് കീഴിലാകണം പാർട്ടി തെരഞ്ഞെടുപ്പിനെ നേരിടേണ്ടതെന്നും ഒരുവിഭാഗം പറയുന്നു.

ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ (എഐസിസി) പ്രത്യേക സെഷൻ അടുത്തവർഷം ജനുവരി ആദ്യം ചേരുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഈ സെഷനിൽ തന്നെയാകും പാർട്ടിയുടെ അടുത്ത അധ്യക്ഷനെ തെരഞ്ഞെടുക്കുക. തിങ്കളാഴ്ച നടന്ന വർക്കിങ് കമ്മിറ്റിയിൽ ഒരു വർഷത്തിനിടയിൽ സമ്മേളനം ചേരണമെന്നാണ് ഒരു വിഭാഗം പറഞ്ഞതെങ്കിലും രാഹുൽ ഗാന്ധിയും മറ്റും ചില നേതാക്കളും ആറു മാസത്തിനുള്ളിൽ യോഗം ചേരണമെന്ന നിലപാടെടുക്കുകയായിരുന്നെന്ന് ഹിന്ദുസ്ഥാൻ ടൈംസാണ് റിപ്പോർട്ട് ചെയ്തത്. അടുത്തവർഷം നിരവധി നിയമസഭ തെരഞ്ഞെടുപ്പുകൾ നടക്കാനുള്ളത് പരിഗണിച്ചാണ് ഈ തീരുമാനം.

ഈ വർഷം അവസാനത്തോടെ നടക്കാനിരിക്കുന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പുൾപ്പെടെ ആറ് സംസ്ഥാനങ്ങളാണ് പോളിങ് ബൂത്തിലേക്ക് പോകാനൊരുങ്ങുന്നത്. നിലവിലെ നേതൃത്വത്തിന് കീഴിൽ ബിഹാർ തെരഞ്ഞെടുപ്പ് നടക്കുമെങ്കിലും 2021 ലെ അഞ്ച് തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി നേതൃമാറ്റം ഉണ്ടാകണമെന്നാണ് ഒരു വിഭാഗത്തിന്‍റെ ആവശ്യം. തമിഴ്നാട്, പശ്ചിമ ബംഗാൾ, കേരളം, അസം, പുതുച്ചേരി എന്നിവിടങ്ങളിലാണ് അടുത്തവർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക.

- അവ്നി

വായിക്കുക: , ,

Comments Off on വരാൻ പോകുന്നത് കേരളം ഉൾപ്പെടെ 6 നിയമസഭ തെരഞ്ഞെടുപ്പ്; ആരാകും കോൺഗ്രസിനെ നയിക്കുക

അയോദ്ധ്യയില്‍ രാമ ക്ഷേത്ര ത്തിന്ന് തറക്കല്ലിട്ടു

August 6th, 2020

narendra-modi-lays-foundation-ayodhya-rama-temple-ePathram
ലക്നൗ : അയോദ്ധ്യയിലെ രാമ ക്ഷേത്ര നിര്‍മ്മാണ ത്തിന് തുടക്കം കുറി ക്കുന്ന ഭൂമി പൂജയെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാമ ക്ഷേത്ര ത്തിന് തറക്കല്ലിട്ടു. ആഗസ്റ്റ് 5 ബുധനാഴ്ച ഉച്ചയോടെ നടന്ന പരിപാടിയിൽ ആർ. എസ്. എസ്. തലവൻ മോഹൻ ഭാഗവത് ചടങ്ങിലെ മുഖ്യാതിഥി ആയിരുന്നു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവർണ്ണർ ആനന്ദി ബെൻ പട്ടേൽ തുടങ്ങിയ വരും നിരവധി സന്യാസിമാരും ശിലാ സ്ഥാപന ചടങ്ങില്‍ സംബന്ധിച്ചു.

ബി. ജെ. പി. യുടെ മുതിര്‍ന്ന നേതാക്കളും രാമക്ഷേത്ര പ്രക്ഷോഭ ത്തിലെ മുന്‍ നിര പ്രവര്‍ ത്തകരു മായ എൽ. കെ. അദ്വാനി, മുരളി മനോഹർ ജോഷി, കല്യാൺ സിംഗ് എന്നി വരുടെ അസാന്നിദ്ധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടു. രാമ ക്ഷേത്ര നിർമ്മാണം ആധുനിക ഇന്ത്യ യുടെ പ്രതീകമായി മാറും എന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വിറ്ററില്‍ കുറിച്ചു.

- pma

വായിക്കുക: , , ,

Comments Off on അയോദ്ധ്യയില്‍ രാമ ക്ഷേത്ര ത്തിന്ന് തറക്കല്ലിട്ടു

ആപ്പുകൾ നിരോധിച്ചത് ഇന്ത്യ യുടെ ‘ഡിജിറ്റൽ സ്ട്രൈക്ക്’ എന്നു കേന്ദ്ര മന്ത്രി

July 2nd, 2020

chinese-app-tiktok-banned-in-india-ePathram
ന്യൂഡല്‍ഹി : ടിക് ടോക് അടക്കം 59 ചൈനീസ് ആപ്പു കൾക്ക് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയത് രാജ്യ ത്തിന്റെ ‘ഡിജിറ്റൽ സ്ട്രൈക്ക്’ എന്ന് കേന്ദ്ര മന്ത്രി രവി ശങ്കർ പ്രസാദ്.

ബംഗാളിൽ നടന്ന ബി. ജെ. പി. റാലി യിൽ സംസാരിക്കു മ്പോഴാണ് മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. പൗരന്മാരുടെ സ്വകാര്യതയുടെ സംരക്ഷണ ത്തിന് വേണ്ടി യാണ് നാം ചൈനീസ് ആപ്പു കൾക്ക് നിരോധനം ഏർപ്പെടുത്തിയത്. അതൊരു ‘ഡിജിറ്റൽ സ്ട്രൈക്ക്’ ആയിരുന്നു.

ഇന്ത്യ – ചൈന അതിർത്തിയില്‍ അരങ്ങേറുന്ന സംഘർഷ ത്തിന്റെ പശ്ചാത്തല ത്തിലാണ് ടിക്ക് ടോക്, യു. സി. ബ്രൗസർ, വി- ചാറ്റ് തുടങ്ങി 59 ചൈനീസ് ആപ്പു കൾക്ക് ഇന്ത്യ നിരോധനം ഏർപ്പെടുത്തിയത്.

സമാധാനം എന്നതിലാണ് നമ്മള്‍ വിശ്വസി ക്കുന്നത്. രാജ്യങ്ങള്‍ തമ്മി ലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച യിലൂടെ പരിഹരി ക്കാവുന്നതാണ്. പക്ഷെ, ആര്‍ക്കെങ്കിലും ഇന്ത്യയോട് ദുഷ്ടലാക്ക് ഉണ്ടെങ്കില്‍ നമ്മള്‍ അവരെ പാഠം പഠിപ്പിക്കും.

നമ്മുടെ 20 സൈനികര്‍ ജീവന്‍ നല്‍കി എങ്കില്‍ ചൈന യുടെ ഭാഗത്ത് ഇതിന്റെ ഇരട്ടി നഷ്ടമുണ്ട്. മരിച്ചവരുടെ കണക്കുമായി അവര്‍ ഇതു വരെ വന്നിട്ടില്ല എന്ന് ഓര്‍ക്കുക എന്നും കേന്ദ്ര മന്ത്രി ബി. ജെ. പി. റാലി യില്‍ പറഞ്ഞു.

- pma

വായിക്കുക: , , , , , , , , ,

Comments Off on ആപ്പുകൾ നിരോധിച്ചത് ഇന്ത്യ യുടെ ‘ഡിജിറ്റൽ സ്ട്രൈക്ക്’ എന്നു കേന്ദ്ര മന്ത്രി

കോവിഡ്‌ പ്രതിരോധത്തിൽ കേരളം തന്നെ മാതൃക; പ്രശംസയുമായി രാഹുൽ ഗാന്ധി

April 17th, 2020

rahul-epathram

ന്യൂഡൽഹി: കോവിഡ്‌ പ്രതിരോധപ്രവർത്തനങ്ങളിലും കേരളംതന്നെയാണ്‌ മാതൃകയെന്ന്‌ കോൺഗ്രസ്‌ നേതാവും വയനാട്‌ എംപിയുമായ രാഹുൽ ഗാന്ധി. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട്‌ സംസാരിക്കവെയാണ്‌ രാഹുൽ കേരള സർക്കാരിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ചത്‌. കോവിഡ്‌ നേരിടാൻ ലോക്ക് ഡൗണ്‍ മാത്രമല്ല പരിഹാരം. പരിശോധന വ്യാപകമാക്കണം. കോവിഡ് പ്രതിരോധം നടക്കേണ്ടത് സംസ്ഥാന, ജില്ലാ തലങ്ങളിലാണ്. ഇക്കാര്യത്തില്‍ കേരളം വിജയമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

- അവ്നി

വായിക്കുക: , , ,

Comments Off on കോവിഡ്‌ പ്രതിരോധത്തിൽ കേരളം തന്നെ മാതൃക; പ്രശംസയുമായി രാഹുൽ ഗാന്ധി

രാജ്യത്ത് രണ്ടാഴ്ചത്തേക്ക് കൂടി ലോക്ക് ഡൗൺ നീട്ടും; കേന്ദ്രം പുതിയ ഉത്തരവിറക്കും

April 12th, 2020

modi-epathram

രാജ്യത്ത് രണ്ടാഴ്ചത്തേക്ക് കൂടി ലോക്ക് ഡൗൺ നീട്ടാൻ ധാരണ. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മുഖ്യമന്ത്രിമാരുമായി നടത്തിയ ചർച്ചിയലാണ് ഇക്കാര്യത്തിൽ ധാരണയായത്. ഇതുസംബന്ധിച്ച് കേന്ദ്രസർക്കാർ പുതിയ ഉത്തരവ് ഇറക്കും.

ലോക്ക് ഡൗൺ നീളുമെങ്കിലും ചില മേഖലകൾക്ക് ഇളവുകൾ നൽകാനും യോഗത്തിൽ ധാരണയായിട്ടുണ്ട്. ഇളവുകൾ ഏതെല്ലാം മേഖലകൾക്ക് നൽകണമെന്നതിൽ സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാം.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മാർച്ച് 24നാണ് പ്രധാനമന്ത്രി രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഇതിന്റെ കാലാവധി ഏപ്രിൽ 14ന് അവസാനിക്കുകയാണ്. ലോക്ക് ഡൗൺ നീട്ടണമെന്ന് ഭൂരിപക്ഷം സംസ്ഥാനങ്ങളും കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു

ലോകാരോഗ്യസംഘടനയും ലോക്ക് ഡൗൺ അവസാനിപ്പിക്കരുതെന്ന് കേന്ദ്രത്തോട് നിർദേശിച്ചിരുന്നു. ഇതു കൂടി കണക്കിലെടുത്താണ് രണ്ടാഴ്ചത്തേക്ക് കൂടി ലോക്ക് ഡൗൺ നീട്ടാൻ ധാരണയായത്.

- അവ്നി

വായിക്കുക: , , , , ,

Comments Off on രാജ്യത്ത് രണ്ടാഴ്ചത്തേക്ക് കൂടി ലോക്ക് ഡൗൺ നീട്ടും; കേന്ദ്രം പുതിയ ഉത്തരവിറക്കും

Page 11 of 50« First...910111213...203040...Last »

« Previous Page« Previous « ഉപയോഗിച്ച മാസ്കും ഗ്ലൗസ്സും റോഡിലേക്ക് ഇട്ടാല്‍ പിഴ
Next »Next Page » ക്വാറന്റൈന്‍ ലംഘനം : യു. എ. ഇ. യില്‍ 129 പേർക്ക് എതിരെ നിയമ നടപടി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha