ന്യൂഡല്‍ഹി : രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നിലവില്‍ വന്നു. ചട്ടങ്ങളുടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആദ്യ വിജ്ഞാപനം ഇറക്കി. 1955 ലെ നിയമം ഭേദഗതി ചെയ്തു കൊണ്ട് പുതിയ നിയമം നിലവില്‍ വന്നിരുന്നു എങ്കിലും കടുത്ത പ്രതിഷേധ ങ്ങളെ തുടര്‍ന്ന് ചട്ടങ്ങള്‍ പുറപ്പെടുവിക്കുന്ന നട പടികള്‍ വൈകിപ്പിച്ചിരുന്നു.
ഈ നടപടികള്‍ പൂര്‍ത്തീകരിച്ചാണ് ഇന്ന് വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. വിജ്ഞാപനം ഇറക്കിയതോടെ രാജ്യത്ത് പൗരത്വ നിയമം നിലവില്‍ വന്നു. പൗരത്വ ത്തിനായി അപേക്ഷിക്കുവാൻ ഓണ്‍ ലൈന്‍ പോര്‍ട്ടലും തയ്യാറാക്കും.
2019 ഡിസംബര്‍ 11 നാണ് പൗരത്വ നിയമം പാർലി മെന്റിൽ പാസ്സാക്കിയത്. മതം നോക്കി പൗരത്വം നല്‍കുന്ന നിയമത്തിന്ന് എതിരെ രാജ്യ വ്യാപകമായി വിവിധ മുസ്ലിം സംഘടനകളും പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും കടുത്ത പ്രതിഷേധം ഉയര്‍ത്തിയിരുന്നു.
പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി മതക്കാര്‍ക്കാണ് പൗരത്വ നിയമ പ്രകാരം ഇന്ത്യന്‍ പൗരത്വം നല്‍കുക.