ന്യൂഡൽഹി : എന്‍. ആര്‍. സി. (ദേശീയ പൗരത്വ രജിസ്റ്റര്‍) ദേശീയ തല ത്തില്‍ നടപ്പില്‍ വരുത്താന്‍ തീരു മാനിച്ചിട്ടില്ല എന്ന് കേന്ദ്ര ആഭ്യന്തര സഹ മന്ത്രി നിത്യാനന്ദ് റായ് ലോക് സഭ യില്‍ അറി യിച്ചു. രാജ്യവ്യാപകമായി എൻ. ആർ. സി. നടപ്പാക്കുമോ എന്നുള്ള ചോദ്യത്തിനു വിശദീ കരണം നല്‍കുക യായി രുന്നു കേന്ദ്ര ആഭ്യന്തര സഹ മന്ത്രി.
നില വിൽ എൻ. ആർ. സി. അസ്സാമിൽ മാത്രമേ നടപ്പാ ക്കിയി ട്ടുള്ളൂ. കേരളം, പഞ്ചാബ്, ബംഗാൾ തുടങ്ങിയ സംസ്ഥാന ങ്ങൾ എൻ. ആർ. സി. – എൻ. പി. ആര്‍. എന്നിവ യെ എതിര്‍ക്കു കയും ഈ നിയമ ങ്ങള്‍ നടപ്പി ലാക്കു കയില്ല എന്നും പ്രഖ്യാ പിച്ചു കഴിഞ്ഞു.
ഈ നിയമ ങ്ങളെ എതിര്‍ത്ത് രാജ്യം മുഴുവന്‍ അതി രൂക്ഷമായ പ്രതിഷേധ ങ്ങള്‍ നടന്നു കൊണ്ടി രിക്കുന്ന സാഹ ചര്യത്തിലാണ് പൗരത്വ രജിസ്റ്റര്‍ രാജ്യം മുഴു വന്‍ നടപ്പില്‍ വരുത്തു വാന്‍ തീരു മാനി ച്ചിട്ടില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ രേഖാമൂലം മറുപടി നല്‍കി യിരി ക്കുന്നത്.
ഇതിനിടെ, പൗരത്വ ഭേദഗതി നിയമത്തെ (സി. എ. എ.) അഭിനന്ദിച്ചു കൊണ്ട് ഗോവ നിയമ സഭ പ്രമേയം പാസ്സാക്കി. ആദ്യമായാണ് രാജ്യത്ത് ഈ വിഷയ ത്തിൽ അഭി നന്ദന പ്രമേയം പാസ്സാക്കിയത് എന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അവകാശപ്പെട്ടു.