അബുദാബി : ഇന്ത്യൻ ഇസ്ലാമിക് സെന്റർ സംഘടി പ്പിക്കുന്ന ‘ഇന്ത്യാ ഫെസ്റ്റ്-2020’ ബ്രോഷർ പ്രകാശനം ചെയ്തു. ഫെബ്രുവരി 6 ,7, 8 തീയ്യതി കളി ലാണ് ഇന്ത്യൻ
ഇസ്ലാമിക് സെന്ററിൽ ‘ഇന്ത്യാ ഫെസ്റ്റ്-2020’ അരങ്ങേ റുന്നത്.
ഇന്ത്യയുടെ ഐക്യവും സ്നേഹ വും സംസ്കാര ങ്ങളും ഭക്ഷണ ങ്ങളും ജനങ്ങൾ ആഘോ ഷിക്കപ്പെടണം. യു. എ. ഇ. ലോക ത്തിന് മാതൃക യാണ് ഇക്കാര്യത്തിൽ. ഒരുമ യും പരസ്പര സ്നേഹ വും ബഹു മാനവും ഇല്ലെങ്കിൽ ആർക്കും ജീവിത ത്തിൽ പുരോ ഗതി കൈ വരിക്കു വാന്‍ ആവുകയില്ല എന്നും ബ്രോഷർ പ്രകാശനം ചെയ്തു കൊണ്ട് യു. എ. ഇ. എക്സ് ചേഞ്ച് സി. ഇ. ഒ. പ്രമോദ് മാങ്ങാട് അഭി പ്രായപ്പെട്ടു.
ഇന്ത്യാ ഫെസ്റ്റിനെ കുറിച്ചുള്ള ഡോക്യു മെന്ററി ചിത്രീ കരണം പ്രമോദ് മാങ്ങാട് സ്വിച്ച് ഓൺ കർമ്മം നിർവ്വ ഹിച്ചു. ഇന്ത്യാ ഫെസ്റ്റ് പ്രവാസ ലോക ത്തെ ഏറ്റവും വലിയ ആഘോഷം ആക്കി മാറ്റുവാൻ ഉള്ള തയ്യാറെടു പ്പിലാണ് ഇന്ത്യൻ ഇസ്ലാമിക് സെന്റര്‍ എന്ന് ഭാര വാഹി കള്‍ അറി യിച്ചു.
സെന്റർ ആക്ടിംഗ് പ്രസിഡണ്ട് ടി. കെ. അബ്ദുൾ സലാം, ജനറൽ സെക്ര ട്ടറി എം. പി. എം. റഷീദ്, ട്രഷറർ ഹംസ നടുവിൽ, അബു ദാബി കെ. എം. സി. സി. പ്രസി ഡണ്ട് ഷുക്കൂറലി കല്ലുങ്ങൽ, സുന്നി സെന്റർ പ്രസിഡണ്ട് റഹൂഫ് അഹ്സനി, മറ്റു ഭാര വാഹി കളായ എം. എം. നാസർ കാഞ്ഞ ങ്ങാട്, അബ്ദുൾ ഖാദർ ഒളവട്ടൂർ, സാബിർ മാട്ടൂൽ, സ്വാലിഹ് വാഫി, റഫീഖ് പൂവത്താണി തുടങ്ങി യവര്‍ സംബന്ധിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: islamic-center-, അബുദാബി, ആഘോഷം, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, സംഘടന