സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ

December 3rd, 2025

sanchar-saathi-cyber-security-app-ePathram
ന്യൂഡൽഹി : ഇന്ത്യയിലെ സ്മാർട്ട്‌ ഫോണുകളിൽ സഞ്ചാർ സാഥി (Sanchar Saathi App) എന്ന സൈബർ സുരക്ഷാ ആപ്പ് മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യണം എന്ന ഉത്തരവ് കേന്ദ്ര സർക്കാർ പിൻവലിച്ചു. ആപ്പിന് ജനകീയ സ്വീകാര്യത വർദ്ധിച്ചു എന്ന വിചിത്ര വാദവുമായിട്ടാണ് പുതിയ നീക്കം.

രാജ്യത്ത് നിർമ്മിക്കുന്ന എല്ലാ ഫോണുകളിലും സഞ്ചാർ സാഥി ആപ്പ് പ്രി-ഇൻസ്റ്റാൾ ചെയ്യണം, നിലവിലുള്ള ഫോണുകളിൽ അപ്ഡേറ്റ് വഴി സഞ്ചാർ സാഥി ആപ്പ് ലഭ്യമാക്കണം എന്നും സ്മാർട്ട് ഫോൺ നിർമ്മാതാക്കൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിരുന്നു. മാത്രമല്ല ഇൻസ്റ്റാൾ ചെയ്യുന്ന ആപ്പ് ഒരു കാരണ വശാലും ഡിലീറ്റ് ചെയ്യാൻ സാധിക്കരുത് എന്നും ഉത്തരവിൽ അറിയിച്ചിരുന്നു.

സഞ്ചാര്‍ സാഥി ആപ്പ്‌ നിർബ്ബന്ധം ആക്കുന്നത് പ‍ൗരന്മാരെ നിരീക്ഷിക്കാനുള്ള കുതന്ത്രമാണ് എന്നു വിമർശം ശക്തമായതോടെ കേന്ദ്ര സർക്കാർ പ്രതിരോധത്തിലായി.

പ്രതിപക്ഷ പാർട്ടികളും ഐ. ടി. വിദഗ്‌ധരും സ്മാർട്ട് ഫോൺ കമ്പനികളും ആശങ്ക അറിയിച്ചു. സർക്കാർ ഉത്തരവിന്ന് എതിരെ ആപ്പിൾ കമ്പനി നിയമ നടപടിക്ക് ഒരുങ്ങുന്നു എന്നുള്ള റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു.

സൈബർ സുരക്ഷ ഉറപ്പു വരുത്തുക, മോഷ്ടിക്കുന്ന ഫോണുകൾ ട്രാക്ക് ചെയ്യുക എന്നതാണ് ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതിലൂടെ ഉദ്ദേശിക്കുന്നത് എങ്കിലും ഇത് പൗരൻമാരുടെ സ്വകാര്യതയെ മാനിക്കാതെ വ്യക്തിഗത വിവരങ്ങൾ ചോർത്താനുള്ള ശ്രമം ആണെന്നും ആക്ഷേപങ്ങൾ ഉയർന്നു. ഈ പശ്ചാത്തലത്തിലാണ് സർക്കാർ തിടുക്കത്തിൽ ഉത്തരവ് പിൻവലിച്ചത്. P T I 

- pma

വായിക്കുക: , , , , , , , , , , , ,

Comments Off on സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ

ജസ്റ്റിസ് സൂര്യ കാന്ത് ചീഫ് ജസ്റ്റിസ്സായി ചുമതലയേറ്റു

November 24th, 2025

justice-surya-kant-sworn-in-as-53-rd-chief-justice-of-supreme-court-ePathram
ന്യൂഡൽഹി : സുപ്രീം കോടതിയുടെ 53-ാം ചീഫ് ജസ്റ്റിസ്സായി സൂര്യകാന്ത് ചുമതലയേറ്റു. തിങ്കളാഴ്ച രാവിലെ രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്‌ട്ര പതി ദ്രൗപദി മുർമു സത്യ വാചകം ചൊല്ലി ക്കൊടുത്തു. ഉപ രാഷ്ട്രപതി സി. പി. രാധാകൃഷ്ണന്‍, പ്രധാനമന്ത്രി നരേന്ദ്ര മോഡി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്ത ആർട്ടിക്കിൾ 370 റദ്ദ് ചെയ്യൽ, ബീഹാർ വോട്ടർ പട്ടികാ ഭേദഗതി, പെഗാസസ് ചാര സോഫ്റ്റ്‌ വെയർ കേസ് എന്നിവ അടക്കം രാജ്യം ശ്രദ്ധിച്ച നിരവധി സുപ്രധാന വിധികൾക്കും ഉത്തരവുകൾക്കും ഭാഗമായിരുന്ന ജസ്റ്റിസ് സൂര്യ കാന്ത് 2027 ഫെബ്രുവരി ഒന്‍പത് വരെ ചീഫ് ജസ്റ്റിസ് പദവിയില്‍ തുടരും.

ചീഫ്‌ ജസ്റ്റിസ് ബി. ആർ. ഗവായി  ഞായറാഴ്‌ച വിരമിച്ച ഒഴിവിലാണ്‌ സൂര്യകാന്തിനെ നിയമിച്ചത്‌. ഹരിയാന യിൽ നിന്നും ചീഫ് ജസ്റ്റിസ് പദവിയിൽ എത്തുന്ന ആദ്യ വ്യക്തിയാണ് ഇദ്ദേഹം.  Image Credit :  Twitter

- pma

വായിക്കുക: , , , , , , ,

Comments Off on ജസ്റ്റിസ് സൂര്യ കാന്ത് ചീഫ് ജസ്റ്റിസ്സായി ചുമതലയേറ്റു

തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക

August 23rd, 2025

anti-rabies-vaccine-supreme-court-modified-previous-order-street-dogs-issue-ePathram
ന്യൂഡല്‍ഹി : പൊതുജനങ്ങള്‍ തെരുവു നായ്കള്‍ക്ക് ഭക്ഷണം നല്‍കരുത് എന്നും ഇതിനായി പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കണം എന്നും സുപ്രീം കോടതി ഉത്തരവ്. നിയമ പ്രകാരം തെരുവു നായ്ക്കളെ പിടിക്കുന്നത് തടയാന്‍ ആര്‍ക്കും അവകാശമില്ല എന്നും സുപ്രീം കോടതി.

ഡല്‍ഹിയിലെ തെരുവു നായ പ്രശ്‌നത്തില്‍, തെരുവില്‍ നിന്ന് പിടികൂടുന്ന നായകളെ ഷെല്‍റ്റര്‍ ഹോമിലേക്ക് മാറ്റണം എന്നും പിന്നീട് പുറത്ത് വിടരുത് എന്നും ഉള്ള സുപ്രീം കോടതി രണ്ടംഗ ബെഞ്ചിന്റെ വിധി മൂന്നംഗ ബെഞ്ച് സ്റ്റേ ചെയ്തു. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത, ജസ്റ്റിസ് എന്‍. വി. അന്‍ജാരിയ എന്നിവ ർ ഉൾപ്പെട്ട മൂന്നംഗ ബെഞ്ചാണ് വിധി സ്റ്റേ ചെയ്തത്.

ഡല്‍ഹിയിലെ തെരുവുകളില്‍ നിന്ന് പിടികൂടുന്ന നായകളെ വന്ധ്യം കരണം നടത്തി തിരികെ വിടണം എന്നും മൂന്നംഗ ബെഞ്ച് ഉത്തരവ് ഇറക്കി. റാബീസ് ബാധിച്ചവ, റാബീസിന് സാധ്യതയുള്ളവ, അക്രമണ സ്വഭാവമുള്ളവ എന്നിവയെ പുറത്തു വിടരുത് എന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. തെരുവ് നായ്ക്കളുടെ വിഷയവുമായി ബന്ധപ്പെട്ട് വിവിധ ഹൈക്കോടതി കളുടെ പരിഗണനയിൽ ഉള്ള ഹരജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റി. റോയിട്ടേഴ്‌സ് 

 

 

- pma

വായിക്കുക: , , , , , , , ,

Comments Off on തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക

രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി

April 7th, 2025

droupadi-murmu-15-th-president-of-india-ePathram
ന്യൂഡല്‍ഹി : വളരെയധികം ചൂടേറിയ ചർച്ചകൾക്കും വിവാദങ്ങൾക്കും ശേഷം പ്രതിപക്ഷം നിര്‍ദ്ദേശിച്ച ഭേദഗതി ശബ്ദ വോട്ടോടെ തള്ളി, പാര്‍ലമെന്റ് ഇരു സഭകളിലും പാസ്സായ വഖഫ് നിയമ ഭേദഗതി ബിൽ രാഷ്ട്രപതി ദ്രൗപതി മുര്‍മു ഒപ്പു വെച്ചു. ഇതോടെ നിയമം വിജ്ഞാപനം ചെയ്തു കൊണ്ട് കേന്ദ്ര നിയമ മന്ത്രാലയം ഉത്തരവ് പുറത്തിറക്കി.

പ്രതിപക്ഷ കക്ഷികളുടെ അതിശക്തമായ പ്രതിഷേധം വകവെക്കാതെയാണ് വഖഫ് ബോര്‍ഡുകളുടെയും വഖഫ് കൗണ്‍സിലുകളുടെയും അടിസ്ഥാന രൂപം മാറ്റുന്ന ‘വഖഫ് ഭേദഗതി ബില്‍-2025’ ബി. ജെ. പി. നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാർ ലോക്‌ സഭയില്‍ പാസ്സാക്കിയത്.

രാജ്യ സഭയില്‍ നടന്ന വോട്ടിംഗില്‍ ബില്ലിനെ 128 പേര്‍ പിന്തുണച്ചപ്പോള്‍ 95 പേര്‍ ബില്ലിനെ എതിര്‍ത്തും വോട്ടു ചെയ്തു. കേന്ദ്ര സർക്കാർ അനുവദിച്ച 8 മണിക്കൂർ ചർച്ചാ സമയം മറി കടന്നു  14 മണിക്കൂര്‍ നീണ്ട ചര്‍ച്ചകൾക്ക് ഒടുവിലാണ് രാജ്യ സഭയില്‍ ബില്‍ പാസ്സായത്.

വഖഫ് നിയമ ഭേദഗതി ബില്ലില്‍ ഒപ്പ് വെക്കരുത് എന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ട് മുസ്‌ലിം ലീഗിൻറെ അഞ്ച് എം. പി. മാര്‍ രാഷ്ട്രപതിക്ക് കത്ത് അയച്ചിരുന്നു.

മൗലിക അവകാശങ്ങള്‍ ലംഘിക്കുന്നു എന്നും മത ന്യൂന പക്ഷങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന വിവേചന പരമായിട്ടുള്ള ഇടപെടൽ ആണ് വഖഫ് നിയമ ഭേദഗതി ബിൽ എന്നും വ്യക്തമാക്കിയാണ് ലോക് സഭയിലെ ലീഗിൻറെ രണ്ട് എം. പി. മാരും രാജ്യ സഭയിലെ മൂന്ന് എം. പി. മാരും കത്തയച്ചത്. ഇതിന് പിന്നാലെയാണ് ബില്‍ നിയമം ആക്കിക്കൊണ്ട് ഉത്തരവ് ഇറക്കിയത്.

ഭരണ ഘടന നല്‍കുന്ന അവകാശങ്ങള്‍ ലംഘിക്കുന്നു എന്ന് ആരോപിച്ച്‌ കൊണ്ട് കോൺഗ്രസ്സ്, ആം ആദ്മി പാര്‍ട്ടി എന്നിവര്‍ സുപ്രീം കോടതിയില്‍ വെവ്വേറെ ഹരജികൾ നൽകിയിട്ടുണ്ട്. വഖഫ് നിയമ ഭേദഗതിക്ക് എതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ തമിഴ്‌ നാട് സര്‍ക്കാറും നിയമോപദേശം തേടിയിട്ടുണ്ട്.

- pma

വായിക്കുക: , , , , , , , , , , , , ,

Comments Off on രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി

ഭീകരാക്രമണം : വീരമൃത്യു വരിച്ച അഞ്ച് സൈനികരുടെ വിവരങ്ങള്‍ കരസേന പുറത്തു വിട്ടു

July 10th, 2024

army-released-names-and-informations-of-soldiers-martyred-in-katwa-terror-attack-ePathram

ന്യൂഡൽഹി : ജമ്മു കശ്മീരിലെ കത്വയില്‍ സൈനിക വാഹന വ്യൂഹത്തിന് നേരെയുണ്ടായ ഭീകര ആക്രമണ ത്തില്‍ വീരമൃത്യു വരിച്ച അഞ്ച് സൈനികരുടെ വിവരങ്ങള്‍ പുറത്തു വിട്ടു.

നയബ് സുബേദാര്‍ ആനന്ദ് സിംഗ്, ഹവല്‍ദാര്‍ കമല്‍ സിംഗ്, നായിക് വിനോദ് സിംഗ്, അനുജ് നേഗി, ആദര്‍ശ് നേഗി എന്നിവരാണ് ആക്രമണത്തില്‍ വീരമൃത്യു വരിച്ചത്. കരസേനയുടെ 22 ഗര്‍വാള്‍ റൈഫിള്‍സിലെ ജവാന്‍മാരാണ് അഞ്ച് പേരും. സംസ്കാരം ബുധനാഴ്ച നടക്കും.

കത്വയില്‍ നിന്ന് നൂറ്റി അമ്പതോളം കിലോ മീറ്റര്‍ അകലെ മച്ചേഡി കിണ്ട്‌ലി മല്‍ഹാര്‍ റോഡില്‍ പട്രോളിംഗ് നടത്തുന്നതിനിടെ നടന്ന ഭീകര ആക്രമണ ത്തിലാണ് 5 സൈനികർ വീരമൃത്യു വരിച്ചത്. ആറ് സൈനികര്‍ക്ക് പരുക്കേറ്റു. സൈനിക വാഹന വ്യൂഹത്തിന് നേരെ ഗ്രനേഡ് എറിഞ്ഞ ശേഷം ഭീകരര്‍ വെടി ഉതിര്‍ക്കുകയായിരുന്നു.

സൈന്യം തിരിച്ചടിച്ചതോടെ ഭീകരര്‍ വനത്തിനുള്ളില്‍ മറഞ്ഞു. പ്രദേശത്ത് ഭീകരര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

ഇന്നലെ ജമ്മു കാശ്മീരിലെ ദോഡയിലും സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. വനമേഖലയിലാണ് ഏറ്റു മുട്ടല്‍ തുടരുന്നത് എന്നാണു റിപ്പോർട്ടുകൾ.

Image Credit : Twitter X &  adgpi – indian army

- pma

വായിക്കുക: , , , , ,

Comments Off on ഭീകരാക്രമണം : വീരമൃത്യു വരിച്ച അഞ്ച് സൈനികരുടെ വിവരങ്ങള്‍ കരസേന പുറത്തു വിട്ടു

Page 1 of 1812345...10...Last »

« Previous « കെ. എസ്. ചിത്ര എക്കാലത്തേയും മികച്ച ഇന്ത്യൻ ഗായിക
Next Page » അജ്മാന്‍- അബുദാബി ബസ്സ് സർവ്വീസ് ആരംഭിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha