തൃശൂർ : പുതുവത്സര ആശംസകളുടെ പേരിൽ സൈബർ തട്ടിപ്പ് നടക്കാൻ സാദ്ധ്യത ഉണ്ട് എന്ന മുന്നറിയിപ്പുമായി തൃശൂർ സിറ്റി പോലീസ്. പ്രമുഖ സ്ഥാപനങ്ങളുടേത് എന്ന പേരിൽ വാട്സാപ്പ് പോലെ യുള്ള സാമൂഹിക മാധ്യമങ്ങളിൽ ലഭിക്കുന്ന ഓഫർ ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് നിരവധി പേരുടെ പണം നഷ്ടമായ വിവരങ്ങൾ ദിനം പ്രതി പുറത്ത് വരുന്നതിൻ്റെ പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്.
നിങ്ങളുടെ പേരിൽ പുതുവത്സര സന്ദേശം നിങ്ങളുടെ സുഹ്യത്തുക്കൾക്ക് അയക്കുവാൻ താൽപര്യം ഉണ്ടെങ്കിൽ ആകർഷകമായ പുതുവത്സര കാർഡ് ലഭിക്കാൻ ഇതോടൊപ്പം ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക എന്നാണ് മെസേജിൽ പരാമർശിക്കുക.
ലിങ്കിൽ ഒരു എ. പി. കെ. ഫയൽ ഉണ്ടായിരിക്കും. ഇതിൽ ക്ലിക്ക് ചെയ്യുന്നതോടെ സൈബർ തട്ടിപ്പുകാർ നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യുകയും ആക്സസ് അവരിലേക്ക് പോകുകയും ചെയ്യും. മൊബൈൽ ഡേറ്റ, ഗാലറി, കോൺടാക്റ്റ് നമ്പറുകൾ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ എന്നിവ മോഷ്ടിക്കപ്പെടും തുടർന്ന് തട്ടിപ്പിൽ കുടുങ്ങാം. അതിനാൽ ഹാപ്പി ന്യൂ ഇയർ റെഡിമെയ്ഡ് ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് എന്നാണു മുന്നറിയിപ്പ്.
സൈബർ തട്ടിപ്പിൽ സാമ്പത്തിക നഷ്ടം സംഭവിച്ചാൽ ഉടൻതന്നെ 1930 എന്ന സൈബർ ഹെൽപ്പ് ലൈൻ നമ്പറിൽ വിളിക്കാം. Image Credit : F B PAGE
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: social-media, ഇന്റര്‍നെറ്റ്, എതിര്‍പ്പുകള്‍, തട്ടിപ്പ്, നിയമം, പോലീസ്, പ്രതിരോധം, സാമൂഹികം, സാമ്പത്തികം