ജമ്മു കശ്മീരില്‍ നിരോധനാജ്ഞ : നേതാക്കള്‍ വീട്ടു തടങ്കലില്‍

August 5th, 2019

jammu-kashmir-line-of-control-map-ePathram
ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാഷ്ട്രീയ നേതാക്കളെ വീട്ടു തടങ്ക ലിൽ ആക്കി. കശ്മീര്‍ താഴ് വര യിലെ  എല്ലാ സ്‌കൂളുകളും അടച്ചി ടുവാനും പൊതു പരി പാടി കളും റാലി കളും നടത്തരുത് എന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. മൊബൈല്‍, ഇന്റര്‍ നെറ്റ് സംവിധാന ങ്ങള്‍ ഭാഗിക മായി റദ്ദാക്കി.

ജമ്മുകശ്മീർ മുഖ്യമന്ത്രിമാർ ആയിരുന്ന മെഹബൂബ മുഫ്തി, ഉമര്‍ അബ്ദുള്ള തുടങ്ങി യവരും രാഷ്ട്രീയ നേതാ ക്ക ളായ സജ്ജാദ് ലോണ്‍, സി. പി. എം. നേതാ വും എം. എല്‍. എ. യു മായ മുഹമ്മദ് യൂസഫ് തരിഗാമി അടക്ക മുള്ള വരെ യും വീട്ടു തടങ്കലി ലാക്കി. കാരണം വെളി പ്പെടു ത്താതെ യാണ് നേതാക്കളെ വീട്ടു തടങ്കലില്‍ ആക്കി യിട്ടുള്ളത്.

ഞായാറാഴ്ച അര്‍ദ്ധ രാത്രി മുതല്‍ താന്‍ അടക്കമുള്ള നേതാക്കള്‍ വീട്ടു തട ങ്കലില്‍ ആണെന്നും ജന ങ്ങള്‍ സംയ മനം പാലിക്കണം, നിയമം കൈയ്യില്‍ എടുക്ക രുത് എന്നും ആഹ്വാനം ചെയ്തു കൊണ്ട് ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു.

- pma

വായിക്കുക: , , , , , ,

Comments Off on ജമ്മു കശ്മീരില്‍ നിരോധനാജ്ഞ : നേതാക്കള്‍ വീട്ടു തടങ്കലില്‍

സോഷ്യല്‍ മീഡിയ യില്‍ സർക്കാര്‍ ഉദ്യോഗസ്ഥർക്ക് നിയന്ത്രണം

July 15th, 2019

regulations-on-social-media-for-central-government-staff-ePathram
ന്യൂഡൽഹി : സർക്കാര്‍ ഉദ്യോഗസ്ഥർക്ക് സോഷ്യല്‍ മീഡിയ യില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്. ഔദ്യോഗിക ആവശ്യ ങ്ങള്‍ക്ക് ഉപ യോഗി ക്കുന്ന മൊബൈൽ ഫോൺ, കമ്പ്യൂട്ടര്‍ തുടങ്ങി യവ വഴി സമൂഹ മാധ്യമങ്ങൾ ഉപയോഗി ക്കരുത് എന്നും ഇന്റർ നെറ്റു മായി ബന്ധിപ്പി ച്ചിരി ക്കുന്ന കമ്പ്യൂട്ടറു കളിൽ രഹസ്യ സ്വഭാവ മുള്ള ജോലി കൾ ചെയ്യരുത് എന്നും കേന്ദ്ര ആഭ്യന്തര മന്ത്രാ ലയം സർക്കാര്‍ ഉദ്യോഗ സ്ഥർക്ക് മുന്നറിയിപ്പു നല്‍കി.

സർക്കാർ വെബ്‌ സൈറ്റു കളിൽ നുഴഞ്ഞു കയറി രഹസ്യ വിവരങ്ങൾ ചോർത്തി എടു ക്കാൻ വിദേശത്തു നിന്നു ദിവസേന ശരാശരി 30 ശ്രമങ്ങൾ ഉണ്ടാവുന്നുണ്ട് എന്ന് ആഭ്യന്തര മന്ത്രാലയം വിലയിരുത്തുന്നു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കരാർ ജീവന ക്കാരും ഔദ്യോ ഗിക വിവര ങ്ങൾ സോഷ്യല്‍ മീഡിയ യില്‍ ഷെയര്‍ ചെയ്യരുത് എന്നും ആഭ്യന്തര മന്ത്രാലയം പുറത്തിറ ക്കിയ വാര്‍ത്താ കുറി പ്പിൽ പറയുന്നു.

സുരക്ഷാ വീഴ്ച പ്രതി രോധി ക്കു വാനും സർക്കാര്‍ വിവര ങ്ങൾ ഒന്നും തന്നെ ചോര്‍ന്നു പോകുന്നില്ല എന്നും ഉറപ്പു വരുത്തുവാന്‍ ആയിട്ടാണ് ഈ നടപടി.

- pma

വായിക്കുക: , , , ,

Comments Off on സോഷ്യല്‍ മീഡിയ യില്‍ സർക്കാര്‍ ഉദ്യോഗസ്ഥർക്ക് നിയന്ത്രണം

റോ യെ തകർക്കാൻ ശ്രമിച്ചു : ഹാമിദ് അൻസാരി ക്ക് എതിരെ ഗുരുതര ആരോപണം

July 8th, 2019

hamid-ansari-epathram
ന്യൂഡൽഹി : മുന്‍ ഉപ രാഷ്ട്രപതി ഹാമിദ് അൻസാരി ഇറാന്‍ സ്ഥാനപതി ആയി രുന്ന പ്പോള്‍ ഇന്ത്യ യുടെ രഹസ്യാ ന്വേഷണ ഏജന്‍സി യായ റോ യുടെ വിവര ങ്ങള്‍ ചോര്‍ത്തി നല്‍കി എന്നുള്ള ഗുരു തര ആരോ പണ വു മായി റോ യില്‍ ഉദ്യോഗസ്ഥൻ ആയിരുന്ന എന്‍. കെ. സൂദ് രംഗത്ത്.

കശ്മീരിലെ ഭീകര പ്രവര്‍ ത്തന ങ്ങള്‍ക്ക് ഇറാനില്‍ നിന്ന് സഹായം ലഭിക്കു ന്നത് റോ നിരീ ക്ഷിച്ചി രുന്നു. ഹാമിദ് അൻസാരി യില്‍ നിന്ന് ഇക്കാര്യം ഇറാന്‍ അറിഞ്ഞു എന്നും രഹസ്യാ ന്വേഷണ ഏജൻസി യായ സാവക് അതു പ്രയോജന പ്പെടുത്തി. ഇന്ത്യൻ എംബസ്സി യിലെ യും റോ യിലെയും ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടു പോയ പ്പോൾ രാജ്യ താൽപ്പര്യം സംരക്ഷിക്കു വാൻ വേണ്ടി അൻസാരി ഒന്നും തന്നെ ചെയ്തില്ല എന്നും എന്‍. കെ. സൂദ് ആരോപി ക്കുന്നു.

1990 – 92 കാലത്ത് അൻസാരി ഇറാനില്‍ സ്ഥാന പതി ആയി രുന്ന പ്പോൾ അവി ടെ റോ ഓഫീസര്‍ ആയിരുന്നു എന്‍. കെ. സൂദ്.

- pma

വായിക്കുക: , , ,

Comments Off on റോ യെ തകർക്കാൻ ശ്രമിച്ചു : ഹാമിദ് അൻസാരി ക്ക് എതിരെ ഗുരുതര ആരോപണം

ജഡ്ജി നിയമന ത്തില്‍ രാഷ്ട്രീയ ഇട പെടല്‍ വേണ്ട : ചീഫ് ജസ്റ്റിസ്

June 19th, 2019

logo-law-and-court-lady-of-justice-ePathram
ന്യൂഡല്‍ഹി : ജഡ്ജി മാരുടെ നിയമന ത്തില്‍ രാഷ്ട്രീയ ഇട പെടല്‍ വേണ്ട എന്നും കോടതി യുടെ സ്വാതന്ത്ര്യ ത്തിനു മേല്‍ ജന പക്ഷ രാഷ്ട്രീയം കടുത്ത വെല്ലു വിളി ഉയര്‍ ത്തുന്നു എന്നും സുപ്രീം കോടതിചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്. ഭരണ ഘടനാ മൂല്യങ്ങള്‍ സംര ക്ഷിക്കു വാന്‍ ഇത്തരം ജന പക്ഷ ശക്തി കള്‍ക്ക് എതിരേ ജുഡീ ഷ്യറി നില കൊള്ളണം എന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു.

ഷാംഗ്ഹായ് സഹകരണ സമിതി ഉച്ച കോടി യിലെ ചീഫ് ജസ്റ്റിസ്സു മാരുടെ സമ്മേളന ത്തില്‍ സംസാരിക്കുക യായി രുന്നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്.

- pma

വായിക്കുക: , , , , , , , ,

Comments Off on ജഡ്ജി നിയമന ത്തില്‍ രാഷ്ട്രീയ ഇട പെടല്‍ വേണ്ട : ചീഫ് ജസ്റ്റിസ്

പ്രധാനമന്ത്രി തന്റെ മരണം ആഗ്രഹിക്കുന്നു : അരവിന്ദ് കെജ്‌രിവാള്‍

May 21st, 2019

arvind-kejriwal-epathram
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്റെ മരണം ആഗ്രഹി ക്കുന്നു എന്ന് ഡല്‍ഹി മുഖ്യ മന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ബി. ജെ. പി. നേതാവും കേന്ദ്ര മന്ത്രിയു മായ വിജയ് ഗോയലി ന് ട്വിറ്ററി ലൂടെ നല്‍ കിയ മറു പടി യിലാണ് പ്രധാന മന്ത്രി നരേന്ദ്ര മോഡിക്ക് എതി രായി അരവിന്ദ് കെജ്‌രി വാളിന്റെ ആരോപണം.

മുന്‍ പ്രധാന മന്ത്രി ഇന്ധിരാ ഗാന്ധി യെ പോലെ സ്വന്തം സുരക്ഷാ ഉദ്യോ ഗസ്ഥ രാല്‍ താന്‍ കൊല്ല പ്പെട്ടേ ക്കും എന്ന ആശങ്ക അറി യിച്ചതിന് തുടര്‍ച്ച യായി ട്ടാണ് കെജ്‌രി വാളിന്റെ പ്രസ്താവന.

സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥരെ കെജ്‌രി വാള്‍ സംശയി ക്കുന്നതില്‍ ദുഃഖമുണ്ട് എന്നും ഡല്‍ഹി പോലീ സിന്റെ യശ്ശസ് കളങ്ക പ്പെടു ത്തുന്ന തിന് വേണ്ടി യാണ് താങ്കളുടെ സംശയം എന്നും വിജയ് ഗോയല്‍ പറ ഞ്ഞിരുന്നു.

ഇതിന് മറു പടി ആയിട്ടാണ് ‘മോഡിജി യാണ് തന്റെ മരണം ആഗ്ര ഹിക്കു ന്നത്, സുരക്ഷാ ഉദ്യോഗ സ്ഥര്‍ അല്ല എന്നും കെജ്‌രി വാള്‍ കുറി ച്ചത്.

- pma

വായിക്കുക: , , , , ,

Comments Off on പ്രധാനമന്ത്രി തന്റെ മരണം ആഗ്രഹിക്കുന്നു : അരവിന്ദ് കെജ്‌രിവാള്‍

Page 10 of 18« First...89101112...Last »

« Previous Page« Previous « ജിമ്മി ജോർജ്ജ് വോളി ബോൾ മെയ് 21 ചൊവ്വാഴ്ച മുതല്‍
Next »Next Page » നടന്‍ ദിലീപിന്റെ ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha