ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നത് തീരുമാനിച്ചിട്ടില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍

February 5th, 2020

logo-nrc-national-register-of-citizens-ePatharam

ന്യൂഡൽഹി : എന്‍. ആര്‍. സി. (ദേശീയ പൗരത്വ രജിസ്റ്റര്‍) ദേശീയ തല ത്തില്‍ നടപ്പില്‍ വരുത്താന്‍ തീരു മാനിച്ചിട്ടില്ല എന്ന്‌ കേന്ദ്ര ആഭ്യന്തര സഹ മന്ത്രി നിത്യാനന്ദ് റായ് ലോക് സഭ യില്‍ അറി യിച്ചു. രാജ്യവ്യാപകമായി എൻ. ആർ. സി. നടപ്പാക്കുമോ എന്നുള്ള ചോദ്യത്തിനു വിശദീ കരണം നല്‍കുക യായി രുന്നു കേന്ദ്ര ആഭ്യന്തര സഹ മന്ത്രി.

നില വിൽ എൻ. ആർ. സി. അസ്സാമിൽ മാത്രമേ നടപ്പാ ക്കിയി ട്ടുള്ളൂ. കേരളം, പഞ്ചാബ്, ബംഗാൾ തുടങ്ങിയ സംസ്ഥാന ങ്ങൾ എൻ. ആർ. സി. – എൻ. പി. ആര്‍. എന്നിവ യെ എതിര്‍ക്കു കയും ഈ നിയമ ങ്ങള്‍ നടപ്പി ലാക്കു കയില്ല എന്നും പ്രഖ്യാ പിച്ചു കഴിഞ്ഞു.

ഈ നിയമ ങ്ങളെ എതിര്‍ത്ത് രാജ്യം മുഴുവന്‍ അതി രൂക്ഷമായ പ്രതിഷേധ ങ്ങള്‍ നടന്നു കൊണ്ടി രിക്കുന്ന സാഹ ചര്യത്തിലാണ് പൗരത്വ രജിസ്റ്റര്‍ രാജ്യം മുഴു വന്‍ നടപ്പില്‍ വരുത്തു വാന്‍ തീരു മാനി ച്ചിട്ടില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ രേഖാമൂലം മറുപടി നല്‍കി യിരി ക്കുന്നത്.

ഇതിനിടെ, പൗരത്വ ഭേദഗതി നിയമത്തെ (സി. എ. എ.) അഭിനന്ദിച്ചു കൊണ്ട് ഗോവ നിയമ സഭ പ്രമേയം പാസ്സാക്കി. ആദ്യമായാണ് രാജ്യത്ത് ഈ വിഷയ ത്തിൽ അഭി നന്ദന പ്രമേയം പാസ്സാക്കിയത് എന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അവകാശപ്പെട്ടു.

* Common Acts & Rules 

- pma

വായിക്കുക: , , , , ,

Comments Off on ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നത് തീരുമാനിച്ചിട്ടില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍

രാജ്യത്ത് ഭീകരാക്രമണ സാദ്ധ്യത എന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

November 10th, 2019

terrorists-jamaat-ul-mujahideen-bangladesh-ePathram
ന്യൂഡല്‍ഹി : രാജ്യത്ത് പത്തു ദിവസത്തിനകം ഭീകരാക്രമണം ഉണ്ടാകുവാന്‍ സാദ്ധ്യത എന്ന് ഇന്റലി ജന്‍സ് റിപ്പോര്‍ട്ട്.

അയോധ്യ വിധിയുടെ പശ്ചാത്തല ത്തില്‍ ഭീകര സംഘടന യായ ജെയ്‌ഷെ മുഹ മ്മദ് ഭീകരാ ക്രമണം നടത്തുവാന്‍ ശ്രമിക്കുന്നതായി റോ, മിലിട്ടറി ഇന്റലി ജന്‍സ്, ഇന്റലി ജന്‍സ് ബ്യൂറോ എന്നീ സുരക്ഷാ ഏജന്‍സികള്‍ കേന്ദ്ര സര്‍ക്കാ രിന്നു മുന്നറിയിപ്പു നല്‍കിയതായി ഒരു ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അയോധ്യ വിധി വരാനുള്ള സമയമായപ്പോള്‍ തന്നെ ഭീകരര്‍ തമ്മിലുള്ള ആശയ വിനിമയം വര്‍ദ്ധിച്ചു എന്നും സുരക്ഷാ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇതിന്റെ അടിസ്ഥാന ത്തില്‍ ഭീകരാ ക്രമണ സാദ്ധ്യത യുള്ള സ്ഥല ങ്ങള്‍ വില യിരുത്തുകയും സുരക്ഷാ നടപടി കള്‍ ക്രമീകരിക്കുകയും ചെയ്തു എന്നും ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചു.

- pma

വായിക്കുക: , ,

Comments Off on രാജ്യത്ത് ഭീകരാക്രമണ സാദ്ധ്യത എന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

ജമ്മുകശ്മീരില്‍ മൊബൈല്‍ ഫോണ്‍ കണക്ഷനു കള്‍ പുനഃസ്ഥാപിച്ചു

October 14th, 2019

aadhaar-not-must-for-mobile-sim-card-ePathram
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പോസ്റ്റ് പെയ്ഡ് മൊബൈല്‍ ഫോണ്‍ സേവന ങ്ങള്‍ 72 ദിവസ ങ്ങള്‍ക്കു ശേഷം ഇന്ന് (തിങ്കളാഴ്ച) ഉച്ചക്ക് പുനഃ സ്ഥാപിച്ചു. എന്നാല്‍ ഇന്റര്‍ നെറ്റ് സേവന ങ്ങള്‍ ഇപ്പോഴും പുനഃ സ്ഥാപിച്ചിട്ടില്ല.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദ് ചെയ്യു ന്നതു മായി ബന്ധപ്പെട്ടാണ് ഇവിടെ ഇന്റര്‍ നെറ്റ് – മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ഭീകര വാദികള്‍ തമ്മിലുള്ള ആശയ വിനിമയം തടയു ന്നതിന് വേണ്ടി യാണ് ഇന്റര്‍ നെറ്റ് – ഫോണ്‍ സേവന ങ്ങള്‍ക്കു നിയന്ത്രണ ങ്ങള്‍ ഏര്‍പ്പെടു ത്തിയത് എന്നായി രുന്നു കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നത്.

- pma

വായിക്കുക: , , , , , , ,

Comments Off on ജമ്മുകശ്മീരില്‍ മൊബൈല്‍ ഫോണ്‍ കണക്ഷനു കള്‍ പുനഃസ്ഥാപിച്ചു

ജവാന്മാരുടെ കുടുംബ ങ്ങള്‍ക്കുള്ള നഷ്ട പരിഹാരം വര്‍ദ്ധിപ്പിച്ചു

October 6th, 2019

indian-army-epathram
ന്യൂഡല്‍ഹി : വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബ ങ്ങള്‍ക്ക് നല്‍കി വന്നിരുന്ന നഷ്ട പരിഹാരത്തുക നാലിരട്ടി ആക്കി വര്‍ദ്ധിപ്പിച്ചു. രണ്ടു ലക്ഷം രൂപയില്‍ നിന്ന് എട്ടു ലക്ഷം രൂപയിലേ ക്കാണ് തുക ഉയര്‍ത്തിയത്. കുടുംബ പെന്‍ഷന്‍, ഇന്‍ഷ്വറന്‍സ് എന്നവക്കു പുറമെ യാണ് ഈ സഹായം.

indian-army-epathram

ആര്‍മി ബാറ്റില്‍ ക്യാഷ്വാലിറ്റിസ് വെല്‍ഫയര്‍ ഫണ്ടില്‍ നിന്നായിരിക്കും പണം നല്‍കുക. ഇത് സംബന്ധിച്ച ഉത്തര വില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഒപ്പു വെച്ചു. സൈനിക രുടെ ദീര്‍ഘ കാലത്തെ ആവശ്യമാണ് ഇതോടെ നടപ്പിലാവുന്നത്.

- pma

വായിക്കുക: , , , ,

Comments Off on ജവാന്മാരുടെ കുടുംബ ങ്ങള്‍ക്കുള്ള നഷ്ട പരിഹാരം വര്‍ദ്ധിപ്പിച്ചു

ആധാര്‍ നിയമ ങ്ങളിൽ സമഗ്ര മായ മാറ്റങ്ങള്‍

September 16th, 2019

national-id-of-india-aadhaar-card-ePathram
ന്യൂഡല്‍ഹി : ആധാര്‍ കാര്‍ഡില്‍ പുതിയ ഫോട്ടോ നല്‍കുന്ന തിനോ, രജിസ്റ്റര്‍ ചെയ്തി ട്ടുള്ള മൊബൈല്‍ നമ്പര്‍, ഇ – മെയില്‍ എന്നിവ മാറ്റു ന്നതിനോ ഇനി രേഖ കള്‍ ഒന്നും നല്‍കേ ണ്ടതില്ല.

യുണീക് ഐഡന്റിഫിക്കേ ഷന്‍ അഥോറിറ്റി ഓഫ് ഇന്ത്യ ഇതു സംബന്ധിച്ച് അറിയിപ്പ് പുറത്തിറക്കി യിട്ടുണ്ട്.

ആധാര്‍ സെന്റ റില്‍ നേരിട്ട് എത്തി വിരല്‍ അടയാളം, ഐറിസ് സ്‌കാന്‍, ജെന്‍ഡര്‍ തുടങ്ങി യവ മാറ്റു ന്നതിനും രേഖ കളുടെ ആവശ്യമില്ല.

- pma

വായിക്കുക: , , , , , ,

Comments Off on ആധാര്‍ നിയമ ങ്ങളിൽ സമഗ്ര മായ മാറ്റങ്ങള്‍

Page 8 of 18« First...678910...Last »

« Previous Page« Previous « മില്‍മ പാലിനു വ്യാഴാഴ്ച മുതൽ വില വർദ്ധിക്കും
Next »Next Page » മായാവതിക്കു തിരിച്ചടി : ആറ് എം. എല്‍. എ. മാര്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha