ഡല്‍ഹിയില്‍ ഒരാഴ്ച ലോക്ക് ഡൗണ്‍

April 19th, 2021

covid-19-quarantine-in-india-for-passengers-from-gulf-ePathram
ന്യൂഡല്‍ഹി : കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ഒരാഴ്ച സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ഞായറാഴ്ച രാത്രി 10 മണി മുതല്‍ അടുത്ത തിങ്കളാഴ്ച രാവിലെ 5 മണി വരെയാണ് അടച്ചിടല്‍.

എന്നാല്‍ ഭക്ഷണം, മരുന്ന്, ആശുപത്രി സേവന ങ്ങള്‍ക്ക് തടസ്സം ഇല്ല. അവശ്യ സേവനങ്ങള്‍ ക്കുള്ള ഓഫീസു കളും സര്‍ക്കാര്‍ സ്ഥാപനങ്ങളും മാത്രമേ തുറന്നു പ്രവര്‍ത്തിക്കുകയുള്ളൂ. എല്ലാ സ്വകാര്യ സ്ഥാപന ങ്ങളിലെയും ജീവന ക്കാര്‍ക്ക് വീട്ടില്‍ ഇരുന്ന് ജോലി ചെയ്യു വാനുളള സംവിധാനം ഒരുക്കണം എന്നും ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു.

നിലവില്‍  ഡല്‍ഹിയിലെ ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് 30 ശതമാനം. അതീവ ഗുരുതരമായ സാഹചര്യമാണ് നില നിൽക്കുന്നത്. ആശുപത്രികളിലെ 90 ശതമാനം കിടക്ക കളും നിറഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ കിടക്ക കള്‍ സജ്ജമാക്കും. ഓക്‌സിജന്‍, മരുന്നു കള്‍ തുടങ്ങിയവ ഒരുക്കുന്നതിനും ഈ ദിവസ ങ്ങള്‍ ഉപയോഗ പ്പെടുത്തും. കൊവിഡ് മാനദണ്ഡ ങ്ങളും സര്‍ക്കാര്‍ നിര്‍ദ്ദേശ ങ്ങളും പാലിച്ച് പൊതു ജനങ്ങള്‍ സഹകരിക്കണം എന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അറിയിച്ചു.

- pma

വായിക്കുക: , ,

Comments Off on ഡല്‍ഹിയില്‍ ഒരാഴ്ച ലോക്ക് ഡൗണ്‍

ലോക്ക് ഡൗണ്‍ സമ്പദ് വ്യവസ്ഥയെ തകര്‍ത്തു : സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശവു മായി സുപ്രീം കോടതി

August 26th, 2020

supremecourt-epathram
ന്യൂഡൽഹി : രാജ്യത്തെ സമ്പദ് ഘടനയില്‍ ഗുരുതരമായ ആഘാതം സൃഷ്ടിച്ചത് കേന്ദ്ര സര്‍ക്കാറിന്റെ ലോക്ക് ഡൗണ്‍ തന്നെ എന്ന് സുപ്രീം കോടതി. ബാങ്ക് വായ്പ കളുടെ തിരിച്ചടവിന്ന് മൊറട്ടോറിയം കാലത്ത് പലിശ ഈടാക്കുന്ന തിനെ ചോദ്യം ചെയ്തു സമർപ്പിച്ച ഹരജി യിൽ വാദം കേൾക്കവെ ജസ്റ്റിസ് അശോക് ഭൂഷൺ, ജസ്റ്റിസ് എം. ആർ. ഷാ എന്നിവര്‍ അടങ്ങിയ ബെഞ്ച്, കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച ലോക്ക് ഡൗണ്‍ സംവിധാന ങ്ങളെ രൂക്ഷമായി വിമര്‍ശിച്ചത്.

സാമ്പത്തിക തകര്‍ച്ച യിലൂടെ പൊതു ജനങ്ങള്‍ക്ക് ദുരിതം ഉണ്ടായത് സര്‍ക്കാര്‍ പ്രഖ്യാപിച്ച അശാസ്ത്രീയ മായ ലോക് ഡൗണ്‍ കാരണം തന്നെയാണ്. അതിനാല്‍ സാമ്പത്തിക വിഷയ ങ്ങളില്‍ തീരുമാനം എടുക്കാതെ റിസര്‍വ്വ് ബാങ്കിന് പിന്നില്‍ ഒളിഞ്ഞു നില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയില്ല.

മൊറൊട്ടോറിയം കാലയളവില്‍ പലിശ ഒഴിവാക്കാന്‍ കഴിയില്ല എന്ന് ആര്‍. ബി. ഐ. നേരത്തെ വ്യക്തമാക്കി യിരുന്നു. എന്നാല്‍ ഇക്കാര്യ ത്തില്‍ കേന്ദ്ര സര്‍ക്കാരിന് ദുരന്ത നിവാരണ നിയമ പ്രകാരം തീരുമാനം എടുക്കാം എന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

റിസർവ്വ് ബാങ്ക് തീരുമാനം എടുത്തു എന്ന് പറഞ്ഞ് ബാങ്കിന് പിന്നില്‍ ഒളിക്കാതെ കേന്ദ്ര സർക്കാർ സ്വന്തം നിലപാട് വ്യക്തമാക്കണം എന്നും കോടതി അടിവരയിട്ടു പറഞ്ഞു.

റിസര്‍വ്വ് ബാങ്കും കേന്ദ്ര സര്‍ക്കാരും സഹകരിച്ചു കൊണ്ടാണ് പ്രവര്‍ത്തി ക്കുന്നത് എന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ അറിയിച്ചു. അതു കൊണ്ട് തന്നെ കേന്ദ്ര സര്‍ക്കാര്‍ ആര്‍. ബി. ഐ. ക്കു പിന്നില്‍ ഒളിഞ്ഞു നില്‍ക്കുന്നു എന്ന കോടതിയുടെ പരാമര്‍ശം തെറ്റാണ് എന്നും സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി.

ലോക്ക് ഡൗണ്‍ : പ്രതിസന്ധി നേരിടാന്‍ സാമ്പത്തിക പാക്കേജ്‌ 

 

- pma

വായിക്കുക: , , , , , , , ,

Comments Off on ലോക്ക് ഡൗണ്‍ സമ്പദ് വ്യവസ്ഥയെ തകര്‍ത്തു : സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശവു മായി സുപ്രീം കോടതി

നാലാം ഘട്ട ലോക്ക് ഡൗൺ : സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം

May 18th, 2020

covid-19-india-lock-down-for-21-days-ePathram
ന്യൂഡല്‍ഹി : കൊവിഡ്-19 വൈറസ് വ്യാപനം തടയു ന്നതി നായി രാജ്യത്ത് നിലനില്‍ക്കുന്ന ലോക്ക് ഡൗൺ കാലാവധി മെയ് 31 വരെ നീട്ടി.

സമ്പൂര്‍ണ്ണ അടച്ചു പൂട്ടല്‍ നാലാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സോണുകൾ സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കാന്‍ സംസ്ഥാന ങ്ങൾക്ക് അധികാരം നൽകിയിട്ടുണ്ട്.

ബസ്സുകള്‍ അടക്കമുള്ള യാത്രാ വാഹന ങ്ങളുടെ സഞ്ചാരം സംസ്ഥാന ത്തിന് തീരുമാനിക്കാം. കേന്ദ്ര ഭരണ പ്രദേശ ങ്ങളു ടെയും സംസ്ഥാന ങ്ങളു ടെയും പരസ്പര സമ്മത ത്തോടെ ബസ്സ് സർവ്വീസുകൾ ഉൾപ്പെടെ അന്തർ സംസ്ഥാന യാത്ര അനുവദിച്ചിട്ടുണ്ട്. എന്നാല്‍ എല്ലാ ആഭ്യന്തര – അന്താ രാഷ്ട്ര യാത്രാ വിമാന സർവ്വീസുകൾ, മെട്രോ ഗതാഗതം എന്നിവ വിലക്കിയിട്ടുണ്ട്.

കണ്ടെയ്ൻമെന്റ് സോണു കളിൽ ഒരു തര ത്തിലും ഉള്ള യാത്രയും അനുവദിക്കില്ല. ഇവിടങ്ങളില്‍ നിന്നും ആരെയും പുറത്ത് ഇറങ്ങാന്‍ അനുവാദം ഇല്ല. പുറത്തു നിന്നും വാഹനമോ ആള്‍ പ്രവേശനമോ പാടില്ല.

ഡോക്ടർമാർ, നഴ്സുമാർ, പാരാ മെഡിക്കൽ സ്റ്റാഫു കൾ, മറ്റ് ആരോഗ്യ പ്രവർത്തകർ, ശുചീകരണ തൊഴിലാളി കൾ, ആംബുലൻസു കൾ എന്നിവക്ക് യാത്രാ അനുമതി നല്‍കിയിട്ടുണ്ട്.സ്കൂളുകള്‍, കോളേജുകള്‍, ട്രെയിനിംഗ് – കോച്ചിംഗ് സെന്ററു കള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മെയ് 31 വരെ അടച്ചിടും. എന്നാല്‍ ഓൺ ലൈൻ – വിദൂര വിദ്യാഭ്യാസം എന്നിവ തുടരും.

- pma

വായിക്കുക: , , , , ,

Comments Off on നാലാം ഘട്ട ലോക്ക് ഡൗൺ : സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം

ലോക്ക് ഡൗണ്‍ നാലാം ഘട്ടത്തിലേക്ക് : പ്രതിസന്ധി നേരിടാന്‍ സാമ്പത്തിക പാക്കേജ്‌

May 13th, 2020

modi-epathram

ന്യൂഡൽഹി : രാജ്യത്ത് ലോക്ക് ഡൗണ്‍ നാലാം ഘട്ടം പുതിയ രൂപ ത്തില്‍ പ്രാവ ര്‍ത്തിക മാക്കും എന്ന് പ്രധാന മന്ത്രി. സംസ്ഥാന ങ്ങളില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശ ങ്ങളെ അടിസ്ഥാന പ്പെടുത്തി യാവും പുതിയ മാനദണ്ഡ ങ്ങളോടെ മേയ് 18 മുതല്‍ നാലാം ഘട്ട ലോക്ക് ഡൗണ്‍ നടപ്പാക്കുക. അതിനു മുമ്പായി വിശദാംശങ്ങള്‍ അറിയിക്കും എന്നും പ്രധാന മന്ത്രി പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ ‘ആത്മ നിർഭർ ഭാരത് അഭിയാൻ’ എന്ന പുതിയ പദ്ധതി പ്രഖ്യാപിച്ചു. ഭൂമി, തൊഴിൽ, കൃഷി എന്നിവയെ പരിപോ ഷിപ്പി ക്കുവാന്‍ 20 ലക്ഷം കോടി രൂപ യുടെ സാമ്പത്തിക പാക്കേജ് ആണിത്. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദന ത്തിന്റെ (ജി. ഡി. പി.) പത്ത് ശതമാനം വരുന്ന പാക്കേജ് ആണ് ‘ആത്മ നിര്‍ഭര്‍ ഭാരത് അഭിയാന്‍’ പദ്ധതി.

നിലവിലെ മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ ഈ മാസം 17 ന് അവസാനി ക്കുവാന്‍ ഇരിക്കെ മുഖ്യമന്ത്രി മാരു മായി കഴിഞ്ഞ ദിവസം പ്രധാന മന്ത്രി നടത്തിയ വീഡിയോ കോണ്‍ ഫറന്‍ സില്‍ ലോക്ക് ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്തിരുന്നു.

ലോക്ക് ഡൗണ്‍ കാലത്തെ നിയന്ത്രണ ങ്ങള്‍ ലഘൂകരി ക്കണം എന്നാണ് മിക്ക സംസ്ഥാന ങ്ങളും ആവശ്യപ്പെട്ടത്. എന്നാല്‍ ലോക്ക് ഡൗണ്‍ കാലാവധി നീട്ടണം എന്ന് ആറ് സംസ്ഥാന ങ്ങള്‍ ആവശ്യപ്പെട്ടു.

രാജ്യത്ത് കൊവിഡ്-19 വൈറസ് വ്യാപി ക്കുന്ന സാഹ ചര്യത്തിൽ മാര്‍ച്ച് 25 മുതൽ 21 ദിവസ മാണ് ആദ്യമായി സമ്പൂർണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.

വാഹന – വ്യോമ ഗതാഗതം നിറുത്തി വെച്ചത് അടക്കം കര്‍ശ്ശന നിബന്ധനക ളോടെ രാജ്യ വ്യാപക മായി അടച്ചു പൂട്ടല്‍ തുടര്‍ന്നിട്ടും വൈറസ് വ്യാപന ത്തിന്റെ തോത് കുറയാത്ത പശ്ചാത്തല ത്തില്‍ ഭൂരി പക്ഷം സംസ്ഥാന ങ്ങളും ലോക്ക് ഡൗൺ നീട്ടണം എന്ന് കേന്ദ്ര ത്തോട് ആവശ്യ പ്പെട്ട തിന്റെ അടിസ്ഥാന ത്തില്‍ രണ്ടാം ഘട്ട മായി ലോക്ക് ഡൗണ്‍ മെയ് മൂന്നു വരെ നീട്ടി.

സ്ഥിതിഗതികള്‍ നിയന്ത്രണം ഇല്ലാതെ വന്നതോടെ ലോക്ക് ഡൗൺ ഇനിയും നീട്ടണം എന്ന ആവശ്യവു മായി ആറു സംസ്ഥാ നങ്ങള്‍ രംഗത്തു വന്നതോടെ മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുക യായിരുന്നു.

- pma

വായിക്കുക: , , , , , , , , , , , ,

Comments Off on ലോക്ക് ഡൗണ്‍ നാലാം ഘട്ടത്തിലേക്ക് : പ്രതിസന്ധി നേരിടാന്‍ സാമ്പത്തിക പാക്കേജ്‌

ലോക്ക് ഡൗണ്‍ മേയ് 17 വരെ നീട്ടി

May 1st, 2020

covid-19-india-lock-down-for-21-days-ePathram
ന്യൂഡല്‍ഹി : കടുത്ത നിയന്ത്രണ ങ്ങളില്‍ ഇളവുകള്‍ വരുത്തി മൂന്നാം ഘട്ടം ലോക്ക് ഡൗണ്‍ 14 ദിവസ ത്തേക്ക് കൂടി നീട്ടി. നില വിലെ രണ്ടാം ഘട്ട ലോക്ക് ഡൗണ്‍ കാലാവധി മെയ് മൂന്നാം തിയ്യതി അവസാനി ക്കുവാന്‍ ഇരിക്കെ യാണ് മെയ് 17 വരെ നീട്ടിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. റെഡ്, ഓറഞ്ച്, ഗ്രീന്‍ എന്നീ സോണു കള്‍ക്ക് പ്രത്യേകം നിബന്ധന കള്‍ കൊണ്ടു വരികയും ഗ്രീന്‍, ഓറഞ്ച് സോണു കളില്‍ നിയന്ത്രിത ഇളവു കള്‍ നല്‍കും എന്നും മന്ത്രാലയം അറിയിച്ചു.

വൈകുന്നേരം ഏഴു മണി മുതല്‍ രാവിലെ ഏഴു മണി വരെ അത്യാവശ്യ യാത്രകള്‍ മാത്രമേ അനുവദി ക്കുക യുള്ളൂ. ഗര്‍ഭി ണി കളും പത്തു വയസ്സിനു താഴെ പ്രായ മുള്ള കുട്ടികളും 65 വയസ്സിനു മുക ളില്‍ ഉള്ള വരും ഗുരുതര രോഗം ഉള്ള വരും ആശു പത്രി ആവശ്യങ്ങൾ പോലെ യുള്ള അടിയന്തര കാര്യങ്ങള്‍ക്ക് അല്ലാതെ പുറത്തിറങ്ങരുത്.

വ്യോമ – റെയില്‍ – മെട്രോ ഗതാഗതവും അന്തര്‍ സംസ്ഥാന യാത്ര കളും അനുവദിക്കില്ല. കൂടാതെ സ്‌കൂള്‍, കോളേജ് അടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തി ക്കുകയില്ല. ആരാധനാലയ ങ്ങളിലെ സമൂഹ പ്രാര്‍ത്ഥന കളും അനുവദിക്കില്ല. സിനിമാ തിയ്യേറ്ററുകള്‍, മാളുകള്‍, ജിംനേഷ്യം, സ്വിമ്മിംഗ് പൂള്‍, സ്പോര്‍ട്സ് കോംപ്ലക്സ്‌,  ഓഡിറ്റോ റിയം, അസംബ്ലി ഹാള്‍, ബാര്‍ എന്നിവ തുറന്നു പ്രവർത്തിക്കില്ല.

ജില്ല കളിലും റെഡ്, ഗ്രീന്‍, ഓറഞ്ച് സോണു കള്‍ എന്ന രീതി യിൽ വിഭജിച്ചു നിയന്ത്രണങ്ങള്‍ ഉണ്ടാവും.

* Ministry of Home Affairs  : Press  Release 

 

 

- pma

വായിക്കുക: , , , , , ,

Comments Off on ലോക്ക് ഡൗണ്‍ മേയ് 17 വരെ നീട്ടി

Page 1 of 3123

« Previous « പ്രവാസികളെ തിരിച്ചു കൊണ്ടു പോകുവാന്‍ ഇന്ത്യന്‍ അധികൃതര്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു
Next Page » സ്റ്റെം സെല്‍ ചികിത്സ : കൊവിഡ്-19 ന് എതിരെ യു. എ. ഇ. യുടെ മുന്നേറ്റം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha