ന്യൂഡൽഹി : കൊവിഡ് ഉപ വകഭേദമായ ജെ. എൻ-1 വേരിയന്റ് രാജ്യത്ത് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട എന്ന് കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി മൻസൂഖ് മാണ്ഡവ്യ. രാജ്യത്ത് കൊവിഡ് കേസുകളിൽ വർദ്ധന രേഖപ്പെടുത്തുകയും ജെ. എൻ-1 കണ്ടെത്തുകയും ചെയ്ത സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.
എല്ലാ ആശുപത്രികളും മൂന്ന് മാസത്തിൽ ഒരിക്കൽ മോക്ക് ഡ്രില്ല് നടത്തണം എന്നും ശൈത്യ കാലവും ഉത്സവ കാലവും പരിഗണിച്ച് പ്രതിരോധ നടപടികൾ സ്വീകരിക്കണം എന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വിളിച്ചു ഉന്നതതല യോഗത്തിൽ തീരുമാനിച്ചു.
രാജ്യത്ത് ജെ.എൻ-1 വേരിയന്റ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സ്വീകരിക്കേണ്ടതായ മുൻ കരുതലുകൾ നിർദ്ദേശിച്ചു കൊണ്ട് കേന്ദ്രം ഇതിനു മുമ്പേ തന്നെ സംസ്ഥാനങ്ങൾക്ക് കത്ത് അയച്ചിരുന്നു എന്നും മന്ത്രി മൻസൂഖ് മാണ്ഡവ്യ വ്യക്തമാക്കി.