ന്യൂഡല്‍ഹി : ഭാരത് ബയോടെക്ക് വികസിപ്പിച്ച കൊവിഡ് നേസല്‍ വാക്സിന്‍ മൂന്നാം ഘട്ട പരീക്ഷണ ത്തിന് ഡി. സി. ജി. ഐ. (Drugs Controller General of India) വിദഗ്ധ സമിതിയുടെ അനുമതി ലഭിച്ചു. പൂര്‍ണ്ണ ആരോഗ്യമുള്ള 5000 പേരിലാണ് നേസല്‍ വാക്സിന്‍ ക്ലിനിക്കല്‍ പരീക്ഷണം നടത്തുക.
കൊവാക്സിന്‍, കോവിഷീല്‍ഡ് എന്നീ കൊവിഡ് വാക്സിനുകള്‍ സ്വീകരിച്ച വര്‍ക്ക് ബൂസ്റ്റര്‍ ഡോസായി നേസല്‍ വാക്സിന്‍ നല്‍കുവാനുള്ള സാദ്ധ്യതയാണ് പരീക്ഷിക്കുന്നത്.
ആദ്യം രണ്ടു ഡോസ് കൊവാക്സിന്‍ സ്വീകരിച്ചവരും കോവിഷീല്‍ഡ് സ്വീകരിച്ചവരുമായ ആളുകളെയാണ് നേസല്‍ വാക്സിന്‍ ക്ലിനിക്കല്‍ പരീക്ഷണത്തിനു വിധേയമാക്കുന്നത്. രണ്ടാം ഡോസ് വാക്സിന്‍ എടുത്ത് ആറ് മാസത്തിന് ശേഷമാകും നേസല്‍ വാക്സിന്‍ ബൂസ്റ്റര്‍ ഡോസായി നല്‍കുക.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: corona-virus, covid-19, ആരോഗ്യം, സാങ്കേതികം