ന്യൂഡല്‍ഹി : കൊവിഡ്-19 വൈറസ് വ്യാപന ത്തിന്റെ കൃത്യമായ കണക്കു കള്‍ ലഭിക്കു വാനായി എലിസ ആന്റി ബോഡി ടെസ്റ്റ് വ്യാപകമായി നടത്തുവാന്‍ സംസ്ഥാനങ്ങൾക്ക് ഐ. സി. എം. ആർ. നിർദ്ദേശം നല്‍കി.
വൈറസ് വ്യാപനത്തിന്റെ തോത് പരിശോധി ക്കുന്ന തിനായി എലിസ ആന്റി ബോഡി ടെസ്റ്റി ന്റെ ഒരു പൈലറ്റ് സീറോ സര്‍വ്വേ ഐ. സി. എം. ആർ. കഴിഞ്ഞ യാഴ്ച നടത്തി യിരുന്നു.
രോഗ വ്യാപനത്തില്‍ രാജ്യം എവിടെ വരെ എത്തി നില്‍ക്കുന്നു എന്നതിന്റെ അടിസ്ഥാന വിവര ങ്ങള്‍ കിട്ടുന്ന തിനു വേണ്ടിയാണ് ഐ. സി. എം. ആർ. പൈലറ്റ് സര്‍വ്വേ നടത്തിയത്.
എന്‍സൈം അടിസ്ഥാനമാക്കി കൊണ്ടു ള്ള ലബോറട്ടറി പരിശോധന യാണ് എലിസ ടെസ്റ്റ്. മാത്രമല്ല, രക്തത്തിലെ ആന്റി ബോഡികളെ കണക്കാക്കി മുന്‍ കാല അണു ബാധയെ കണ്ടെ ത്തുവാനും ഈ ടെസ്റ്റി ലൂടെ സാധിക്കും. കൂടുതല്‍ ആളുകളില്‍ ടെസ്റ്റ് നടത്തുന്നതിലൂടെ രോഗ ത്തിന്റെ സമൂഹ വ്യാപന സാദ്ധ്യത മനസ്സിലാക്കാന്‍ സാധിക്കും.
വൈറസ് ബാധ എല്‍ക്കാന്‍ സാദ്ധ്യത കൂടുതല്‍ ഉള്ള ആരോഗ്യ പ്രവര്‍ത്തകര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍, കണ്ടെയ്‌നര്‍ സോണു കളിലെ വ്യക്തികള്‍ തുടങ്ങിയ വരിലാണ് ആന്റി ബോഡി ടെസ്റ്റ് നടത്തുക.
- മുലപ്പാല്‍ കൊറോണ പ്രതിരോധത്തിന്
- കൊറോണ വൈറസ് ഭൂമുഖത്ത് നില നില്ക്കും
- കൊറോണ : അണു നാശിനി തളിക്കുന്നത് ഹാനികരം
- ശ്വാസകോശ രോഗികളില്‍ 10 % കൊറോണ ബാധിതർ
- വവ്വാലുകളിൽ നിന്നും കൊറോണ മനുഷ്യരിലേക്കു പകരില്ല
- കൊവിഡ്-19 പരിശോധനകൾക്ക് സ്വകാര്യ ലാബുകളി ലും സൗകര്യം
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: corona-virus, covid-19, ആരോഗ്യം, വൈദ്യശാസ്ത്രം, സാങ്കേതികം