ന്യൂഡല്‍ഹി : നിര്‍ബ്ബന്ധപൂര്‍വ്വം ആരേയും വാക്‌സിന്‍ എടുപ്പിക്കരുത് എന്ന് സുപ്രീം കോടതി. ഭരണ ഘടന യുടെ 21-ാം അനുച്ഛേദം അനുസരിച്ച് ഒരു വ്യക്തി യുടെ ശാരീരിക സമഗ്രതക്കുള്ള അവകാശ ത്തില്‍ വാക്സിൻ നിരസിക്കുവാന്‍ ഉള്ള അവകാശം ഉള്‍പ്പെടുന്നു എന്ന് സുപ്രീം കോടതി അറിയിച്ചു.
കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാന സര്‍ക്കാരുകളും അധികൃതരും ഏര്‍പ്പെടുത്തിയ വാക്‌സിന്‍ നിര്‍ദ്ദേശങ്ങള്‍ ആനുപാതികം അല്ല. വാക്‌സിന്‍ എടുക്കാത്തവരില്‍ നിന്ന് കൊവിഡ് പകരുവാനുള്ള സാദ്ധ്യത, വാക്‌സിന്‍ എടുത്തവരില്‍ നിന്നുള്ള പകര്‍ച്ചാ സാദ്ധ്യതയേക്കാള്‍ കൂടുതല്‍ എന്നു വ്യക്തമാക്കും വിധം മതിയായ വിവരങ്ങള്‍ ഒന്നും സര്‍ക്കാരുകള്‍ സമർപ്പിക്കാത്ത സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ പരാമര്‍ശം.
Nobody Can Be Forced To Get Vaccinated; Vaccine Mandates Not Proprortionate : Supreme Court – Live Law – Indian Legal News https://t.co/Bs6ktz7cbA pic.twitter.com/lfvQgBvGoe
— Supreme Court India (@SupremeCourtFan) May 2, 2022
ഇത് സംബന്ധിച്ച് കൃത്യതയുള്ള വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും നല്‍കിയിട്ടില്ല എന്നും വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് അധികാരി കളും വിദ്യാഭ്യാസ സ്ഥാപന ങ്ങളും സ്വകാര്യ സ്ഥാപന ങ്ങളും ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കണം എന്നും കോടതി.
നിലവിലെ കൊവിഡ് സാഹചര്യങ്ങളില്‍ മാത്രമായി ഒതുങ്ങുന്നതാണ് ഈ നിര്‍ദ്ദേശം എന്നും അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള മറ്റു പെരുമാറ്റ ച്ചട്ടങ്ങള്‍ക്ക് ഇത് ബാധകമല്ല എന്നും സുപ്രീം കോടതി വ്യക്തമാക്കി.
കൊവിഡ് വാക്‌സിനേഷന്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്‍റെ നയം ന്യായീകരണം ഉള്ളതാണ്. കൊവിഡ് വാക്‌സിനേഷന് ശേഷമുള്ള പ്രതികൂല സംഭവങ്ങള്‍ കൂടി വിട്ടു വീഴ്ചയില്ലാതെ പ്രസിദ്ധീ കരിക്കുവാനും കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി യിട്ടുണ്ട്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: covid-19, ആരോഗ്യം, നിയമം, മനുഷ്യാവകാശം, സാങ്കേതികം, സുപ്രീംകോടതി