ന്യൂഡല്‍ഹി : കേന്ദ്ര ആരോഗ്യ വകുപ്പ് പുറത്തി റക്കിയ, കൊവിഡ് മുക്തരാ യവര്‍ ക്കുള്ള മാർഗ്ഗ നിർദ്ദേശ ങ്ങളില്‍ ആയുര്‍ വേദത്തിനു പ്രാമുഖ്യം നല്‍കി യിരിക്കുന്നു.
കൊവിഡ് മുക്തര്‍ പാലിക്കേണ്ടതായ ആരോഗ്യ പരി പാലന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍ പ്രതി രോധ ശക്തി വര്‍ദ്ധിപ്പിക്കു വാന്‍ ആയുഷ് മന്ത്രാലയം ശുപാര്‍ശ ചെയ്യുന്ന ച്യവന പ്രാശം ദിവസവും ഒരു സ്പൂണ്‍ വീതം കഴിക്കണം എന്നും മഞ്ഞള്‍ ചേര്‍ത്ത ചൂടു പാല്‍ കുടിക്കണം എന്നും പറയുന്നു.
അലോപ്പതി ഡോക്ടര്‍മാര്‍ നല്‍കുന്ന മരുന്നു കള്‍ പോലെ തന്നെ പ്രതിരോധ ശക്തി വര്‍ദ്ധി പ്പിക്കു വാന്‍ ആയുര്‍ വേദ മരുന്നു കള്‍ക്കും കഴിയും എന്നും ആരോഗ്യ മന്ത്രാലയം വ്യക്ത മാക്കി. നിത്യവും യോഗാ പരിശീലനം, നടത്തം, വിശ്രമം, നന്നായി ഉറങ്ങുക തുടങ്ങിയ നിര്‍ദ്ദേ ശങ്ങള്‍ ആരോഗ്യ മന്ത്രാലയം ചൂണ്ടി ക്കാണി ക്കുന്നു.
Health Ministry issues Post #COVID19 Management Protocol.
A holistic approach is required for follow up care and well-being of all post-
COVID recovering patients.
https://t.co/uqwwxHOfa3 pic.twitter.com/CRbTPbahYf— Ministry of Health (@MoHFW_INDIA) September 13, 2020
രോഗ മുക്തി നേടിയവരുടെ ആരോഗ്യ സംര ക്ഷണ ത്തിനായി സമഗ്രമായ രീതി കളും ശീല ങ്ങളുമാണ് വേണ്ടത്.
സന്തുലിതവും പോഷക സമ്പന്നവു മായി ഭക്ഷണ ശീലം പിന്തുടരുക, ധാരാളം ചൂടു വെള്ളം കുടിക്കുക, മദ്യവും പുകവലിയും ഉപേക്ഷി ക്കുക, വരണ്ട ചുമ, തൊണ്ട വേദന തുടങ്ങിയ വക്ക് ആവി പിടിക്കുകയോ വെള്ളം കവിള്‍ ക്കൊണ്ട് തൊണ്ട കഴുകുകയും ചെയ്യുക.
അതോടൊപ്പം മാസ്‌ക്, സാനിറ്റൈ സര്‍, സാമൂഹിക അകലം തുടങ്ങിയ കൊവിഡ് മാന ദണ്ഡങ്ങളും പാലിക്കുക എന്നും മന്ത്രാ ലയം ഓര്‍മ്മ പ്പെടുത്തുന്നു.
* Ministry Pess Release
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: covid-19, ആരോഗ്യം, നിയമം, മനുഷ്യാവകാശം, സാങ്കേതികം