ഹൈദരലി ശിഹാബ് തങ്ങൾ എഫ്. എസ്. ഇ. രൂപീകരിച്ചു

February 12th, 2025

panakkad-hyder-ali-shihab-thangal-ePathram
ഫുജൈറ : കോട്ടക്കൽ കേന്ദ്രമായി രൂപീകരിച്ച ഹൈദരലി ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ ഫോർ സോഷ്യൽ എംപവർമെന്റ് യു. എ. ഇ. ചാപ്റ്റർ പ്രഥമ യോഗം ഫുജൈറയിൽ വെച്ച് ചേർന്നു. വേൾഡ് കെ. എം. സി. സി. ജനറൽ സെക്രട്ടറി ഡോ. പുത്തൂർ റഹ്‌മാൻ യോഗം ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് കോട്ടക്കൽ മുനിസിപ്പൽ പ്രസിഡണ്ട് കെ. കെ. നാസർ മുഖ്യഥിതി ആയിരുന്നു.

hyder-ali-shihab-thangal-foundation-for-social-empowerment-in-uae-ePathram

വിദ്യാഭ്യാസ സാമൂഹിക ഉന്നമനം, തൊഴിൽ, ആരോഗ്യ സംരക്ഷണം, സാമ്പത്തിക ശാക്തീകരണം, കായികം, സാമൂഹിക ക്ഷേമം, മനുഷ്യാവകാശങ്ങൾ, പരിസ്ഥിതി സംരക്ഷണം, കമ്മ്യൂണിറ്റി വികസനങ്ങൾ തുടങ്ങിയ പദ്ധതികളാണ് ‌ഹൈദരലി ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ ഫോർ സോഷ്യൽ എംപവർ മെന്റിന് (ഹൈദരലി ശിഹാബ് തങ്ങൾ എഫ്. എസ്. ഇ.) കീഴിൽ തുടക്കം കുറിക്കുന്നത്.

uae-fsc-hyder-ali-shihab-thangal-foundation-for-social-empowerment-ePathram

യോഗത്തിൽ കെ. എം. സി. സി. നേതാക്കളായ ചെമ്മുക്കൻ യാഹു മോൻ ഹാജി, മുജീബ് കൂത്തുമാടൻ, ഷാഹിദ് ബിൻ മുഹമ്മദ്‌ ചെമ്മുക്കൻ, സബീൽ പരവക്കൽ, റാഷിദ്‌ കെ. കെ., മുസ്തഫ പുളിക്കൽ, ഷഫീർ വില്ലൂർ, ശിഹാബ് ആമ്പാറ, നിസാർ വില്ലൂർ എന്നിവർ പങ്കെടുത്തു.

- pma

വായിക്കുക: , , , , , , , , ,

Comments Off on ഹൈദരലി ശിഹാബ് തങ്ങൾ എഫ്. എസ്. ഇ. രൂപീകരിച്ചു

പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു

February 10th, 2025

environment-activist-kallur-balan-passes-away-ePathram

പാലക്കാട് : ജില്ലയിലുടനീളം 5 ലക്ഷത്തിൽ അധികം തണൽ മരങ്ങളും ഫല വൃക്ഷങ്ങളും നട്ടു പിടിപ്പിച്ച പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ (76) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം.

മരം നട്ടുപിടിപ്പിക്കല്‍ ജീവിത വ്രതമാക്കി മാറ്റിയ ഈ പരിസ്ഥിതി പ്രവർത്തകൻ തരിശു ഭൂമിയായി കിടന്ന നൂറ് ഏക്കറോളം കുന്നിന്‍ പ്രദേശം വർഷങ്ങൾ നീണ്ട പ്രയത്നം കൊണ്ട് മരങ്ങള്‍ വെച്ചു പിടിപ്പിച്ച് ഹരിതാഭമാക്കി.

പാലക്കാട് കൂടാതെ തൃശൂർ, മലപ്പുറം ജില്ലകളിലായി മാവ്, പ്ലാവ്, പുളി, വേപ്പ്, ഞാവൽ, പന, മുള, ഉങ്ങ് തുടങ്ങി 25 ലക്ഷത്തോളം തൈകൾ കല്ലൂർ ബാലൻ നട്ടു പിടിപ്പിച്ചിട്ടുണ്ട്. മലയിലെ പാറകള്‍ക്ക് ഇടയില്‍ കുഴികൾ തീര്‍ത്ത് പക്ഷികൾക്കും മറ്റു ജീവ ജാല ങ്ങൾക്കും ദാഹ ജലം നൽകി. വേനൽക്കാലത്ത് കാട്ടിലെ വന്യ മൃഗങ്ങൾക്ക് ഭക്ഷണവും വെള്ളവും നൽകി വന്നിരുന്നു.

പാലക്കാട് മാങ്കുറുശ്ശി കല്ലൂർ മുച്ചേരി സ്വദേശിയായ ബാലൻ്റെ സ്ഥിരം വേഷം പച്ച ഷര്‍ട്ടും പച്ച ലുങ്കിയും തലയി ലൊരു പച്ച ബാന്‍ഡും ആയിരുന്നു. അത് കൊണ്ട് തന്നെ ഏത് ആൾ കൂട്ടത്തിലും ബാലൻ വേറിട്ടു നിന്നിരുന്നു.

വനം മിത്ര, കേരള മിത്ര, ബയോ ഡൈവേഴ്സിറ്റി, ഭൂമി മിത്ര തുടങ്ങിയ പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. ലീലയാണ് ഭാര്യ. രാജേഷ്, രജീഷ്, രജനീഷ് എന്നിവര്‍ മക്കളാണ്.

- pma

വായിക്കുക: , , ,

Comments Off on പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു

മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.

December 11th, 2024

ecologist-madhav-gadgil-ePathram
യുണൈറ്റഡ് നേഷന്‍സ് എന്‍വയോണ്‍മെന്റ് പ്രോഗ്രാമിൻ്റെ (യു. എന്‍. ഇ. പി.) 2024 ലെ ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത് എന്ന ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം മാധവ് ഗാഡ്ഗില്ലിന് സമ്മാനിക്കും.

പരിസ്ഥിതി മേഖലയില്‍ യു. എന്‍. നല്‍കുന്ന ഏറ്റവും ഉന്നത ബഹുമതിയാണ് ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്. പശ്ചിമ ഘട്ടവുമായി ബന്ധപ്പെട്ട് ഗാഡ്ഗിൽ നടത്തിയ ഇടപെടലുകളും പ്രവര്‍ത്തനങ്ങളും വളരെയധികം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

- pma

വായിക്കുക: , , , , ,

Comments Off on മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.

തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ

December 9th, 2024

jasmine-flower-price-hike-ePathram
കേരളത്തിലേക്ക് ഏറ്റവും കൂടുതൽ മുല്ലപ്പൂക്കൾ എത്തുന്ന തമിഴ്‌ നാട്ടിൽ മുല്ലപ്പൂവിൻ്റെ വിലയിൽ വൻ വർദ്ധന. തൊട്ടാൽ പൊള്ളും മുല്ലപ്പൂ എന്നത് ഒരു ആലങ്കാരിക പ്രയോഗം ആണെങ്കിലും അതാണ് സത്യം. ഇന്ന് ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപയാണ്. സംസ്ഥാനത്ത് ഏറ്റവും അധികം കല്യാണങ്ങളും മറ്റു ചടങ്ങുകളും നടക്കുന്നത് ഡിസംബറിൽ ആണെന്നുള്ളതു കൊണ്ട് ഈ സീസണിൽ പൂ വിലയിൽ വർദ്ധനവ് ഉണ്ടാവാറുണ്ട്. എന്നാൽ തമിഴ്നാട്ടിൽ വീശിയടിച്ച ഫെയ്ഞ്ചൽ ചുഴലിക്കാറ്റിലും പെയ്തൊഴിയാതെ തുടർന്ന കനത്ത മഴയിലും ഏക്കറു കണക്കിന് മുല്ലപ്പൂ കൃഷിയാണ് നശിച്ചത്. ഇതോടെ മുല്ലപ്പൂ വിലയും കുതിച്ചുയർന്നു. ഇത് കേരളത്തിലും ബാധിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ

ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്

December 5th, 2024

sheikh-mohamed-bin-zayed-ePathram
അബുദാബി : പ്രവാചകന്‍ മുഹമ്മദ് നബി (സ) യുടെ ചര്യ അനുസരിച്ച് രാജ്യത്ത് മഴയും കാരുണ്യവും നല്‍കി അനുഗ്രഹിക്കുന്നതിനായി പ്രത്യേക നിസ്കാരം (സ്വലാത്തുല്‍ ഇസ്തിസ്ഖാഅ്) നിര്‍വ്വഹിക്കുവാനും പ്രാര്‍ത്ഥന നടത്താനും യു. എ. ഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആഹ്വാനം ചെയ്തു.

2024 ഡിസംബര്‍ 7 ശനിയാഴ്ച രാവിലെ 11 മണിക്കു രാജ്യത്തെ പള്ളികളില്‍ മഴക്കു വേണ്ടിയുള്ള പ്രത്യേക നിസ്കാരവും പ്രാര്‍ത്ഥനയും നടക്കും. ഇതു സംബന്ധിച്ച് രാജ്യത്തെ മുഴുവന്‍ പള്ളികള്‍ക്കും നിർദ്ദേശം നല്‍കി.

twitter  w a m

- pma

വായിക്കുക: , ,

Comments Off on ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്

Page 1 of 5912345...102030...Last »

« Previous « പ്രതിക്കു പകരം മണികണ്ഠൻ ആചാരിയുടെ ചിത്രം : പത്രത്തിനു എതിരെ നടൻ നിയമ നടപടിക്ക്
Next Page » ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha