കനത്ത മഴക്കു സാദ്ധ്യത : ഏഴു ജില്ല കളില്‍ ജാഗ്രതാ നിര്‍ദ്ദേശം

September 26th, 2019

rain-in-kerala-monsoon-ePathram
കൊല്ലം : അതിശക്തമായ മഴക്കു സാദ്ധ്യത ഉള്ളതിനാല്‍ ഏഴു ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴി ക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ഏഴു ജില്ല കളിലാണ് ഇന്ന് ‘യെല്ലോ അലര്‍ട്ട്’ പ്രഖ്യാപിട്ടുള്ളത്. മത്സ്യ ത്തൊഴി ലാളി കള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇന്നലെ രാത്രി മുതൽ കൊല്ലം നഗര പരിധി യിൽ കനത്ത മഴ ആയതിനാല്‍ കൊല്ലം ജില്ല യില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി നല്‍കി. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച പൊതു പരീക്ഷ കള്‍ക്ക് മാറ്റം ഉണ്ടാവില്ല.

ഇന്നത്തെ അവധി മൂലം നഷ്ടപ്പെടുന്ന അദ്ധ്യയന ദിന ത്തിന് പകരം അദ്ധ്യയന ദിവസം ക്രമീ കരിക്കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ അധികൃതര്‍ നടപടി സ്വീകരി ക്കണം എന്നും കൊല്ലം ജില്ലാ കളക്ടര്‍ അറിയി ച്ചിട്ടുണ്ട്.

- pma

വായിക്കുക: , , , , ,

Comments Off on കനത്ത മഴക്കു സാദ്ധ്യത : ഏഴു ജില്ല കളില്‍ ജാഗ്രതാ നിര്‍ദ്ദേശം

പ്രളയ ദുരിതം : അടിയന്തര സഹായ ത്തിന് നൂറു കോടി രൂപ

September 2nd, 2019

kerala-flood-2018-ePathram
തിരുവനന്തപുരം : ഈ വര്‍ഷത്തെ പ്രളയ ത്തിലും ഉരുൾ പൊട്ടലിലും ദുരിതം അനുഭവി ക്കുന്നവർ ക്കായി അടി യന്തര ധന സഹായ വിതരണ ത്തിന്ന് 100 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. ഓരോ കുടുംബ ത്തിനും 10,000 രൂപ വീതമുള്ള ധന സഹായ ത്തിന്റെ വിതരണം ഇന്നു തുടക്ക മാവും. ഓണ ത്തിനു മുന്‍പായി മുഴുവൻ പേർക്കും സഹായം എത്തിക്കണം എന്നും സർക്കാർ നിർദ്ദേശം നല്‍കി. ധന സഹായം വേഗ ത്തിൽ ലഭ്യമാക്കുവാന്‍ പ്രളയ ബാധിത രുടെ ബാങ്ക് അക്കൗണ്ടു കളി ലേക്കു ട്രഷറി വഴി നേരിട്ടാണു തുക നൽകുക.

- pma

വായിക്കുക: , , , , ,

Comments Off on പ്രളയ ദുരിതം : അടിയന്തര സഹായ ത്തിന് നൂറു കോടി രൂപ

നിര്‍മ്മാണ രീതി കളില്‍ മാറ്റം വരുത്തുന്നു

August 23rd, 2019

kerala-govt-moves-to-change-building-construction-structure-ePathram
തിരുവനന്തപുരം: പ്രളയത്തെ തുടര്‍ന്ന് സംസ്ഥാ നത്ത് കെട്ടിട നിര്‍മ്മാണ രീതി കളില്‍ മാറ്റം വരു ത്തുവാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. കോണ്‍ക്രീറ്റ് രീതികളില്‍ നിന്ന് പിന്‍മാറും. ജിപ്‌സം ഷീറ്റുകളും മറ്റും ഉപയോഗിച്ചു കൊണ്ടുള്ള പുതിയ സാങ്കേതിക വിദ്യകൾ പരീക്ഷിക്കും. സര്‍ക്കാര്‍ മേഖല യിലുള്ള നിര്‍മ്മാണ ത്തില്‍ ആദ്യ ഘട്ട ത്തില്‍ ഇത് നടപ്പി ലാക്കും.

പാറ ഖനന ങ്ങളും മണലൂറ്റും വ്യാപി ക്കുന്നത് തടയുക യാണ് ഇതിലൂടെ ലക്ഷ്യം വെക്കു ന്നത്. പുതിയ നിര്‍ മ്മാണ രീതികളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതി നായി മുഖ്യ മന്ത്രി ഉടന്‍ തന്നെ ഉന്നതതല യോഗം വിളിക്കും.

- pma

വായിക്കുക: , , , , , ,

Comments Off on നിര്‍മ്മാണ രീതി കളില്‍ മാറ്റം വരുത്തുന്നു

ദുരിതാശ്വാസ നിധി യിലേക്ക് സഹായ വുമായി പൂർവ്വ വിദ്യാർത്ഥികൾ

August 23rd, 2019

bhs-nedumangad-old-students-ePathram
നെടുമങ്ങാട് : ബോയ്സ് ഹൈസ്കൂൾ നെടുമങ്ങാട് 1988 ബാച്ച് വിദ്യാര്‍ത്ഥി കളുടെ സൗഹൃദ കൂട്ടായ്മ യുടെ നേതൃത്വ ത്തില്‍  സ്വരൂപിച്ച പണം മുഖ്യ മന്ത്രി യുടെ ദുരി താശ്വാസ നിധി യിലേക്ക് കൈമാറി.

1988 ബാച്ച് വിദ്യാ ര്‍ത്ഥി കളുടെ വാട്സാപ്പ് സൗഹൃദ കൂട്ടായ്മ ഒരുക്കിയ പൂർവ്വ വിദ്യാർത്ഥി സംഗമത്തി ന്റെ ഭാഗ മായി ട്ടാണ് ദുരി താശ്വാസ നിധി യിലേക്ക് സംഭാവന നൽകി യത്.

shaji-pushpangadan-bhs-nedumangad-ePathram

പ്രവാസി യായ സമൂഹ്യ സാംകാരിക പ്രവര്‍ത്തകന്‍ ഷാജി പുഷ്പാംഗദന്‍ അദ്ധ്യക്ഷത വഹിച്ചു.

റസീന ടീച്ചർ (ഹെഡ്മിട്രസ്, ബി. എച്ച്. എസ്. മഞ്ചാ) ഉദ്ഘാടനം നിർവ്വഹിച്ചു. വിരമിച്ച പ്രധാന അദ്ധ്യാപിക ദേവകി ദേവി ടീച്ചർ വീഡിയോ സന്ദേശ ത്തിലൂടെ പഴയ കാല ഓർമ്മ കൾ പങ്കു വെച്ചു.

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമ ത്തിന്റെ ഭാഗ മായി അദ്ധ്യാ പകരെ ആദരിച്ചു. സാമ്പ ത്തിക മായി പിന്നോക്കം നിൽക്കുന്ന മൂന്ന് പൂർവ്വ വിദ്യാർ ത്ഥി കൾക്ക് ചികിത്സാ സഹായം നൽകി.

മിഗ്ദാദ്, യഹിയ റോജ, മനോജ്, വിനോദ് പനവിള, രാജീവ് വി. എസ്. നായർ, ഷാജു, സുരേഷ്, നിസാമുദ്ദീൻ, അസീം, സന്തോഷ്, ഫസിൽ, സുരേഷ്, രമേശ്, നിസാം മേടയിൽ തുടങ്ങിയ വർ ആശംസ പ്രസംഗം നടത്തി. ജയകുമാർ, വിക്രമൻ, രാജേഷ് എന്നിവ രുടെ നേതൃത്വ ത്തിൽ സംഗീത വിരുന്നും നടന്നു.

- pma

വായിക്കുക: , , , ,

Comments Off on ദുരിതാശ്വാസ നിധി യിലേക്ക് സഹായ വുമായി പൂർവ്വ വിദ്യാർത്ഥികൾ

എച്ച്- വൺ. എൻ- വൺ പടര്‍ന്നു പിടിക്കു വാന്‍ സാദ്ധ്യത

August 18th, 2019

h1-n1-virus-spreading-in-kerala-ePathram
തിരുവനന്തപുരം : മഴയും പ്രളയവും കഴിഞ്ഞ തോടെ സംസ്ഥാനത്ത് എച്ച്- വൺ. എൻ- വൺ രോഗം പടര്‍ന്നു പിടി ക്കുവാന്‍ സാദ്ധ്യത എന്ന് ആരോഗ്യ വകുപ്പി ന്റെ ജാഗ്രതാ നിര്‍ദ്ദേശം.

എച്ച്- വൺ. എൻ- വൺ രോഗ ബാധിത രായി മൂന്നു പേര്‍ ഈ മാസം മരണപ്പെ ടുകയും 38 പേര്‍ക്ക് രോഗം സ്ഥിരീകരി ക്കുകയും ചെയ്ത സാഹ ചര്യത്തി ലാണ് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടു വിച്ചിരി ക്കുന്നത്.

ശക്തമായ പനി, ജല ദോഷം, മൂക്കൊലിപ്പ്, വിറയല്‍, തൊണ്ട വേദന, വരണ്ട ചുമ എന്നിവ യാണ് എച്ച്- വൺ. എൻ- വൺ രോഗ ത്തി ന്റെ ലക്ഷണ ങ്ങള്‍. ഈ ലക്ഷണ ങ്ങള്‍ കണ്ടു തുടങ്ങി യാല്‍ തന്നെ ചികിത്സ തേടണം.

ഗര്‍ഭിണികള്‍, അഞ്ചു വയസ്സിന്നു താഴെയുള്ള കുട്ടികള്‍, 65 വയസ്സു കഴിഞ്ഞ വര്‍ വൃക്ക, കരള്‍, ഹൃദ്രോഗം തുട ങ്ങിയ രോഗ ങ്ങള്‍ക്ക് മരുന്നു കഴിക്കുന്ന വരും ജാഗ്രത പാലി ക്കണം എന്നും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്നു.

- pma

വായിക്കുക: , , , ,

Comments Off on എച്ച്- വൺ. എൻ- വൺ പടര്‍ന്നു പിടിക്കു വാന്‍ സാദ്ധ്യത

Page 30 of 60« First...1020...2829303132...405060...Last »

« Previous Page« Previous « പണം പിന്‍ വലിക്കാത്ത എ. ടി. എം. ഇട പാടു കള്‍ സൗജന്യം
Next »Next Page » ‘ഇന്ത്യയില്‍ ജനാധിപത്യം ഇപ്പോഴുമുണ്ടോ’? കശ്മീരിലെ കൂട്ട അറസ്റ്റില്‍ ആഞ്ഞടിച്ച് പ്രിയങ്ക »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha