ദേശീയ ചിഹ്നം : വിജ്ഞാപനം ഇറക്കി യിട്ടില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍

July 11th, 2019

india-national-symbol-ePathram
ന്യൂഡല്‍ഹി : ഭാരതത്തിന്റെ ദേശീയ പുഷ്പം എന്ന പദവി ഒരു പൂവിനും നല്‍കിയിട്ടില്ല എന്നും ഇതുമായി ബന്ധ പ്പെട്ട് യാതൊരു വിധ വിജ്ഞാപനവും ഇറക്കി യിട്ടില്ല എന്നും കേന്ദ്ര സര്‍ക്കാര്‍. രാജ്യസഭ യില്‍ ഉന്നയിച്ച ഒരു ചോദ്യ ത്തിനു മറു പടി ആയിട്ടാണ് കേന്ദ്ര മന്ത്രി നിത്യാനന്ദ റായി ഔദ്യോഗിക സ്ഥിരീ കരണം നല്‍കി യത്.

കടുവ ദേശീയ മൃഗം ആയും മയില്‍ ദേശീയ പക്ഷി യായും പ്രഖ്യാപിച്ച് കൊണ്ട് കേന്ദ്ര വനം – പരി സ്ഥിതി മന്ത്രാലയം 2011 ല്‍ വിജ്ഞാപനം ഇറക്കി യിരുന്നു.

എന്നാല്‍ ദേശീയ പുഷ്പം ഏതാണ് എന്ന് വ്യക്തമാക്കി ഇതുവരെയും മന്ത്രാലയം ഒരു വിജ്ഞാപനം ഇറക്കി യിട്ടില്ല എന്നും മന്ത്രി പറഞ്ഞു.

- pma

വായിക്കുക: , , , , ,

Comments Off on ദേശീയ ചിഹ്നം : വിജ്ഞാപനം ഇറക്കി യിട്ടില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍

കനത്ത മഴ : വാഷിംഗ്ടണ്‍ ഡി സി യിൽ വെള്ളപ്പൊക്കം

July 9th, 2019

america-rain-flood-in-washington-ePathram
വാഷിംഗ്ടണ്‍ : തിങ്കളാഴ്ച മുതല്‍ അമേരിക്ക യില്‍ പെയ്ത കനത്ത മഴ യെ തുടര്‍ന്ന് തലസ്ഥാന നഗരമായ വാഷിംഗ്ടണ്‍ ഡി സി യിൽ വെള്ള പ്പൊക്കം. ഭരണ സിരാ കേന്ദ്ര മായ വൈറ്റ് ഹൗസില്‍ വെള്ളം കയറി എന്ന് റിപ്പോര്‍ട്ട്.

മേഘ വിസ്ഫോടനം കൊണ്ടാണ് തുടർച്ച യായ മഴ പെയ്യാൻ കാരണം ആയത്. വൈദ്യുതി വിതരണ ത്തെയും മഴ ബാധിച്ചു. റെയില്‍ – റോഡ് ഗതാഗതം താറു മാറായി. പോടോമാക് നദി കര കവിഞ്ഞ് ഒഴുകുന്നതാണ് വെള്ള പ്പൊക്ക ത്തിന് കാരണ മായത്. ചൊവ്വ, ബുധന്‍ ദിവസ ങ്ങളിലും മഴ തുടരും എന്നാണ് കാലാ വസ്ഥാ പ്രവചനം.

- pma

വായിക്കുക: , , ,

Comments Off on കനത്ത മഴ : വാഷിംഗ്ടണ്‍ ഡി സി യിൽ വെള്ളപ്പൊക്കം

കനത്ത മഴ : വാഷിംഗ്ടണ്‍ ഡി സി യിൽ വെള്ളപ്പൊക്കം

July 9th, 2019

america-rain-flood-in-washington-ePathram
വാഷിംഗ്ടണ്‍ : തിങ്കളാഴ്ച മുതല്‍ അമേരിക്ക യില്‍ പെയ്ത കനത്ത മഴ യെ തുടര്‍ന്ന് തലസ്ഥാന നഗരമായ വാഷിംഗ്ടണ്‍ ഡി സി യിൽ വെള്ള പ്പൊക്കം. ഭരണ സിരാ കേന്ദ്ര മായ വൈറ്റ് ഹൗസില്‍ വെള്ളം കയറി എന്ന് റിപ്പോര്‍ട്ട്.

മേഘ വിസ്ഫോടനം കൊണ്ടാണ് തുടർച്ച യായ മഴ പെയ്യാൻ കാരണം ആയത്. വൈദ്യുതി വിതരണ ത്തെയും മഴ ബാധിച്ചു. റെയില്‍ – റോഡ് ഗതാഗതം താറു മാറായി. പോടോമാക് നദി കര കവിഞ്ഞ് ഒഴുകുന്നതാണ് വെള്ള പ്പൊക്ക ത്തിന് കാരണ മായത്. ചൊവ്വ, ബുധന്‍ ദിവസ ങ്ങളിലും മഴ തുടരും എന്നാണ് കാലാ വസ്ഥാ പ്രവചനം.

- pma

വായിക്കുക: , , ,

Comments Off on കനത്ത മഴ : വാഷിംഗ്ടണ്‍ ഡി സി യിൽ വെള്ളപ്പൊക്കം

തിങ്കളാഴ്ച മുതല്‍ മഴ ശക്തമാവും : ഏഴു ജില്ല കളില്‍ ജാഗ്രതാ നിര്‍ദ്ദേശം

June 9th, 2019

rain-in-kerala-monsoon-ePathram
തിരുവനന്തപുരം : തിങ്കളാഴ്ച മുതല്‍ കേരള ത്തില്‍ മഴ ശക്തമാവും എന്ന് കാലാ വസ്ഥാ നിരീ ക്ഷണ കേന്ദ്രം മുന്നറി യിപ്പു നല്‍കി. അറബി ക്കടലില്‍ രൂപം പ്രാപിച്ച ന്യൂന മര്‍ദ്ദം ശക്തി പ്പെട്ട് ചുഴലിക്കാറ്റ് ആയി മാറു വാനും രണ്ടു ദിവസത്തി നുള്ളില്‍ തീവ്ര ന്യൂന മര്‍ദ്ദം ആയി തീരും എന്നും കാലാ വസ്ഥാ നിരീക്ഷണ കേന്ദ്രം അറി യിച്ചു.

തിരുവനന്തപുരം മുതല്‍ ഇടുക്കി വരെ യുള്ള ഏഴു ജില്ലകളില്‍ ‘യെല്ലോ അലര്‍ട്ട്’ പ്രഖ്യാ പിച്ചിട്ടുണ്ട്. ശക്തമായ കാറ്റു വീശുവാനും തിരമാല കള്‍ ഉയരു വാനും സാദ്ധ്യത ഉള്ളതി നാല്‍ കന്യാ കുമാരി, ശ്രീലങ്ക തീര ങ്ങളില്‍ മത്സ്യ ബന്ധന ത്തിനു പോകരുത് എന്നും മത്സ്യ ത്തൊഴി ലാളി കള്‍ക്ക് മുന്നറി യിപ്പ് നല്‍കി യിട്ടുണ്ട്.

- pma

വായിക്കുക: , ,

Comments Off on തിങ്കളാഴ്ച മുതല്‍ മഴ ശക്തമാവും : ഏഴു ജില്ല കളില്‍ ജാഗ്രതാ നിര്‍ദ്ദേശം

വിദേശ സന്ദർശനം ഫലപ്രദം : മുഖ്യമന്ത്രി പിണറായി വിജയൻ

May 20th, 2019

pinarayi-vijayan-epathram
തിരുവനന്തപുരം : യുറോപ്യൻ സന്ദർ ശനം സംസ്ഥാന ത്തിനും ജന ങ്ങൾ ക്കും ഗുണം ചെയ്യും എന്നതി നാല്‍ വിദേശ സന്ദർശനം ഫല പ്രദം ആയിരുന്നു എന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ.

സംസ്ഥാന ത്തിൻെറ സമഗ്ര വികസന ത്തിന് അടിത്തറ ഒരുക്കാന്‍ ഉതകുന്ന നിര വധി കാര്യ ങ്ങൾ വിദേശ സന്ദർ ശനത്ത നിടെ ചർച്ച ചെയ്യാന്‍ കഴിഞ്ഞു. പ്രളയാനന്തര പ്രവർത്തന ങ്ങൾ നടപ്പാക്കു ന്നതിനായി അഡീഷണൽ ചീഫ് സെക്രട്ടറി ഉടൻ യോഗം വിളിക്കും എന്നും ഡച്ച് മാതൃക കൂടി പരിഗണിച്ചു കൊണ്ടാവും തീരുമാനങ്ങൾ എടുക്കുക എന്നും മുഖ്യ മന്ത്രി വ്യക്തമാക്കി.

- pma

വായിക്കുക: , , , ,

Comments Off on വിദേശ സന്ദർശനം ഫലപ്രദം : മുഖ്യമന്ത്രി പിണറായി വിജയൻ

Page 31 of 58« First...1020...2930313233...4050...Last »

« Previous Page« Previous « മലര്‍ന്നു കിടന്ന് തുപ്പുന്നവര്‍ക്കറിയില്ല, ആരുടെ മുഖത്തേക്കാണവര്‍ തുപ്പുന്നതെന്ന്. വി എസ്
Next »Next Page » ജിമ്മി ജോർജ്ജ് വോളി ബോൾ മെയ് 21 ചൊവ്വാഴ്ച മുതല്‍ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha