സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും

January 29th, 2026

kerala-legislative-assembly-epathram
തിരുവനന്തപുരം : തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം (എസ്. ഐ. ആര്‍.) എന്ന പേരിൽ വോട്ടർ പട്ടികയിൽ നിന്നും പേരുകൾ നീക്കം ചെയ്യുന്നു എന്നുള്ള ആശങ്ക അകറ്റുന്നതിന് പൗരന്മാർക്ക് സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും എന്ന പ്രഖ്യാപനം നടത്തി ക്കൊണ്ട് ധന വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാൽ ബജറ്റ് അവതരിപ്പിച്ചു. സംസ്ഥാനത്തെ എല്ലാ പൗരന്മാര്‍ക്കും നേറ്റി വിറ്റി കാര്‍ഡ് നൽകുന്നതു വേണ്ടി നിയമ നിർമ്മാണം നടത്തും എന്നും എന്നും പദ്ധതിയുടെ ചെലവു കള്‍ക്കായി പ്രാഥമികമായി 20 കോടി രൂപ നീക്കി വെക്കും എന്നും പ്രഖ്യാപിച്ചു.

എസ്. ഐ. ആർ. അടിസ്ഥാനത്തില്‍ വോട്ടര്‍ പട്ടിക പരിഷ്‌കരിക്കാനുള്ള നീക്കത്തില്‍ എല്ലാവരും കടുത്ത ആശങ്കയിലാണ്. തലമുറകളായി കേരളത്തില്‍ ജീവിച്ചു വരുന്ന ജനങ്ങള്‍ക്ക് എസ്. ഐ. ആര്‍. മൂലം ഉണ്ടായിട്ടുള്ള ആശങ്ക അകറ്റുവാനാണ് നേറ്റിവിറ്റി കാര്‍ഡ് പദ്ധതി എന്നും മന്ത്രി വിശദീകരിച്ചു.

രാജ്യത്ത് പൗരത്വ നിയമം നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമ ങ്ങളെ സംസ്ഥാന സര്‍ക്കാരും ഇടതു മുന്നണിയും ശക്തമായി എതിര്‍ത്തി ട്ടുണ്ട്. എസ്‌. ഐ. ആർ. സംബന്ധിച്ച് ശക്തമായ നിലപാടുകൾ കേന്ദ്ര സർക്കാരിനെയും സുപ്രീം കോടതിയേയും കേരളം അറിയിച്ചി ട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.

- pma

വായിക്കുക: , , , , , , , ,

Comments Off on സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും

വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി

January 25th, 2026

logo-vizhinjam-international-seaport-ePathram

തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ (വിഴിഞ്ഞം ഇന്റർ നാഷണൽ സീപോർട്ട് ലിമിറ്റഡ്‌ – വിസിൽ) ത്തിന്റെ രണ്ടാം ഘട്ട നിർമ്മാണ പ്രവര്‍ത്തന ങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. 10,000 കോടി രൂപയുടെ പദ്ധതിയാണ് രണ്ടാം ഘട്ടത്തിൽ നടപ്പിലാക്കുന്നത്.

2028 ഡിസംബറിൽ നിർമ്മാണം പൂർത്തിയാകും. അതോടെ വിഴിഞ്ഞം തുറമുഖത്തിന്റെ ശേഷി പ്രതി വർഷം 57 ലക്ഷം കണ്ടെയ്നറുകൾ ആയി വർദ്ധിക്കും.

vizhinjam-sea-ports-second-phase-development-inaugurated-by-chief-minister-ePathram

പ്രവർത്തനം തുടങ്ങി ഒരു വർഷത്തിനകം ലോക സമുദ്ര വ്യാപാര മേഖല യിൽ വിസ്മയം തീർക്കാൻ വിഴിഞ്ഞം തുറമുഖത്തിനു കഴിഞ്ഞു എന്നും ഒന്നും നടക്കാത്ത നാട് എന്ന്‌ കേരളത്തെ ആക്ഷേപിച്ച വർക്കും പരിഹസിച്ചവർക്കും ഉള്ള മറുപടി കൂടി യാണിത്‌ എന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രവർത്തനം ആരംഭിച്ചപ്പോൾ പ്രയാസങ്ങളും പ്രതിസന്ധികളും നേരിടേണ്ടി വന്നു. തടസ്സങ്ങളിൽ സ്‌തംഭിച്ചു നിൽക്കാൻ ആകുമായിരുന്നില്ല. 2016 ൽ യു. ഡി.എഫ്‌. സർക്കാരിന്റെ കാലത്താണ്‌ പദ്ധതിക്ക്‌ തുടക്കം കുറിച്ചത്‌. അത്‌ നടപ്പാക്കാനുള്ള ഉത്തര വാദിത്വം തുടർന്ന് അധികാരത്തിൽ വന്ന എൽ. ഡി. എഫ്‌. സർക്കാരിനാണ്‌ കൈ വന്നത്‌. വിട്ടു വീഴ്‌ച ഇല്ലാത്ത നിലപാടാണ്‌ സ്വീകരിച്ചത്‌. എന്ത്‌ തടസ്സം വന്നാലും നാടിന്റെ ആവശ്യം ഉയർത്തി അതി ജീവിക്കാൻ ശ്രമിച്ചതിന്‌ ഫലം ഉണ്ടായി. ചരക്കു നീക്കത്തിനായി മറ്റുള്ളവരെ ആശ്രയിച്ച കാലം അവസാനിച്ചു.

ഇന്ത്യയുടെ ലോജിസ്റ്റിക് മേഖലയിൽ കേരളം പ്രധാന ശക്തിയാവുന്നു. ഒന്നാം ഘട്ടം പൂർത്തിയായതോടെ ആഗോള കപ്പൽചാലിൽ കേരള ത്തിന്റെ പേര് സുവർണ്ണ ലിപികളിൽ രേഖ പ്പെടുത്തിക്കഴിഞ്ഞു. ഇന്ത്യയിൽ ആദ്യമായി വനിതകളെ ഓട്ടോമേറ്റഡ് ക്രെയിൻ ഓപ്പറേറ്റർമാരായി നിയമിച്ചതിന്റെ ഖ്യാതിയും വിഴിഞ്ഞം തുറമുഖത്തിന് തന്നെ. സ്‌ത്രീ സൗഹൃദ കേരളത്തിന്റെ മറ്റൊരു ഉദാഹരണം.

- pma

വായിക്കുക: , , , , , , , ,

Comments Off on വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി

പ്രധാനമന്ത്രി കേരളത്തിൽ

January 23rd, 2026

prime-minister-narendra-modi-ePathram
തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോഡി വെളളിയാഴ്‌ച രാവിലെ കേരളത്തിൽ എത്തി.

പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ തി​രു​വ​ന​ന്ത​പുരത്ത് എത്തി​യ അദ്ദേഹത്തെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര ആ​ർ​ലേ​ക്ക​റും ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും പാർട്ടി നേതാക്കളും ചേർന്ന് സ്വീകരിച്ചു.

പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന പൊതു പരിപാടിയില്‍ നഗരത്തിന്റെ വികസന രേഖ, വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനം, കേരളത്തിനുള്ള അതിവേഗ റെയില്‍ പാതയുടെ പ്രഖ്യാപനം, അമൃത് ഭാരത് ട്രെയിനുകളുടെ ഫ്‌ളാഗ് ഓഫ്, ഇന്നവേഷന്‍ ടെക്‌നോളജി ആന്‍ഡ് ഓന്‍ട്രണര്‍ ഷിപ്പ് ഹബ്ബ് തറക്കല്ല് ഇടലും പ്രധാന മന്ത്രി നിര്‍വ്വഹിക്കും.

- pma

വായിക്കുക: , , , , ,

Comments Off on പ്രധാനമന്ത്രി കേരളത്തിൽ

നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും

October 21st, 2025

norka-care-mobile-app-ePathram
തിരുവനന്തപുരം : പ്രവാസി കേരളീയർക്കായി സംസ്ഥാന സർക്കാർ നോർക്ക-റൂട്ട്‌സ് വഴി നടപ്പിൽ വരുത്തിയ സമഗ്ര ആരോഗ്യ അപകട ഇൻഷ്വറൻസ് പദ്ധതിയായ നോർക്ക കെയർ സേവനങ്ങൾക്ക് വേണ്ടി മൊബൈൽ ആപ്പ് നിലവിൽ വന്നു. ഗൂഗിൾ പ്ലേസ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവയിൽ നിന്നും നോർക്ക കെയർ ഡൗൺ ലോഡ് ചെയ്യാം.

ഒരു കുടുംബത്തിന് (ഭർത്താവ്, ഭാര്യ, 25 വയസ്സിൽ താഴെയുളള രണ്ടു കുട്ടികൾ) 13,411 പ്രീമിയത്തിൽ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷ്വറൻസും 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്‌സണൽ അപകട ഇൻഷ്വറൻസ് പരി രക്ഷയും ഉറപ്പാക്കുന്നതാണ് നോർക്ക കെയർ പദ്ധതി.

2025 നവംബർ ഒന്നു മുതൽ നോർക്ക കെയർ പരിരക്ഷ പ്രവാസി കേരളീയർക്ക് ലഭ്യമാകും. നിലവിൽ കേരള ത്തിലെ 500 ലധികം ആശുപത്രികൾ ഉൾപ്പെടെ രാജ്യത്തെ 16000 ത്തോളം ആശുപത്രികൾ വഴി പ്രവാസി കേരളീയർക്ക് ക്യാഷ്‌ ലെസ്സ് ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി. സാധുവായ നോർക്ക പ്രവാസി ഐ. ഡി, സ്റ്റുഡന്റ് ഐ. ഡി. എൻ. ആർ. കെ. ഐ. ഡി. കാർഡുളള പ്രവാസികൾക്ക് നോർക്ക കെയറിൽ അംഗമാകാം. P R D,  F B Page , Twitter X

- pma

വായിക്കുക: , , , ,

Comments Off on നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും

അർബുദ രോഗികൾക്ക് യാത്രാ സൗജന്യം

October 9th, 2025

minister-k-b-ganesh-kumar-ePathram

തിരുവനന്തപുരം : കേരളത്തിൽ ഉടനീളം അർബുദ രോഗികൾക്ക് ചികിത്സാ ആവശ്യങ്ങൾക്കായി കെ. എസ്. ആർ. ടി. സി ബസ്സുകളിൽ യാത്രാ സൗജന്യം അനുവദിക്കും എന്ന് ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ നിയമ സഭയിൽ അറിയിച്ചു. സൂപ്പർ ഫാസ്റ്റ് മുതൽ ഓർഡിനറി വരെയുള്ള എല്ലാ വിഭാഗം ബസ്സുകളിലും സൗജന്യ യാത്ര സാധ്യമാക്കും.

റേഡിയേഷൻ, കീമോ തുടങ്ങി അർബുദം സംബന്ധമായ ഏത് ആവശ്യത്തിനും പദ്ധതി ഉപയോഗപ്പെടുത്താം. സ്വകാര്യ ആശുപത്രികളിൽ ചികിത്സക്ക് എത്തുവന്നവർക്കും പദ്ധതി സഹായകരമാണ്.

- pma

വായിക്കുക: , , , , , , ,

Comments Off on അർബുദ രോഗികൾക്ക് യാത്രാ സൗജന്യം

Page 1 of 4812345...102030...Last »

« Previous « അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം
Next Page » സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha