വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി

January 25th, 2026

logo-vizhinjam-international-seaport-ePathram

തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ (വിഴിഞ്ഞം ഇന്റർ നാഷണൽ സീപോർട്ട് ലിമിറ്റഡ്‌ – വിസിൽ) ത്തിന്റെ രണ്ടാം ഘട്ട നിർമ്മാണ പ്രവര്‍ത്തന ങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. 10,000 കോടി രൂപയുടെ പദ്ധതിയാണ് രണ്ടാം ഘട്ടത്തിൽ നടപ്പിലാക്കുന്നത്.

2028 ഡിസംബറിൽ നിർമ്മാണം പൂർത്തിയാകും. അതോടെ വിഴിഞ്ഞം തുറമുഖത്തിന്റെ ശേഷി പ്രതി വർഷം 57 ലക്ഷം കണ്ടെയ്നറുകൾ ആയി വർദ്ധിക്കും.

vizhinjam-sea-ports-second-phase-development-inaugurated-by-chief-minister-ePathram

പ്രവർത്തനം തുടങ്ങി ഒരു വർഷത്തിനകം ലോക സമുദ്ര വ്യാപാര മേഖല യിൽ വിസ്മയം തീർക്കാൻ വിഴിഞ്ഞം തുറമുഖത്തിനു കഴിഞ്ഞു എന്നും ഒന്നും നടക്കാത്ത നാട് എന്ന്‌ കേരളത്തെ ആക്ഷേപിച്ച വർക്കും പരിഹസിച്ചവർക്കും ഉള്ള മറുപടി കൂടി യാണിത്‌ എന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രവർത്തനം ആരംഭിച്ചപ്പോൾ പ്രയാസങ്ങളും പ്രതിസന്ധികളും നേരിടേണ്ടി വന്നു. തടസ്സങ്ങളിൽ സ്‌തംഭിച്ചു നിൽക്കാൻ ആകുമായിരുന്നില്ല. 2016 ൽ യു. ഡി.എഫ്‌. സർക്കാരിന്റെ കാലത്താണ്‌ പദ്ധതിക്ക്‌ തുടക്കം കുറിച്ചത്‌. അത്‌ നടപ്പാക്കാനുള്ള ഉത്തര വാദിത്വം തുടർന്ന് അധികാരത്തിൽ വന്ന എൽ. ഡി. എഫ്‌. സർക്കാരിനാണ്‌ കൈ വന്നത്‌. വിട്ടു വീഴ്‌ച ഇല്ലാത്ത നിലപാടാണ്‌ സ്വീകരിച്ചത്‌. എന്ത്‌ തടസ്സം വന്നാലും നാടിന്റെ ആവശ്യം ഉയർത്തി അതി ജീവിക്കാൻ ശ്രമിച്ചതിന്‌ ഫലം ഉണ്ടായി. ചരക്കു നീക്കത്തിനായി മറ്റുള്ളവരെ ആശ്രയിച്ച കാലം അവസാനിച്ചു.

ഇന്ത്യയുടെ ലോജിസ്റ്റിക് മേഖലയിൽ കേരളം പ്രധാന ശക്തിയാവുന്നു. ഒന്നാം ഘട്ടം പൂർത്തിയായതോടെ ആഗോള കപ്പൽചാലിൽ കേരള ത്തിന്റെ പേര് സുവർണ്ണ ലിപികളിൽ രേഖ പ്പെടുത്തിക്കഴിഞ്ഞു. ഇന്ത്യയിൽ ആദ്യമായി വനിതകളെ ഓട്ടോമേറ്റഡ് ക്രെയിൻ ഓപ്പറേറ്റർമാരായി നിയമിച്ചതിന്റെ ഖ്യാതിയും വിഴിഞ്ഞം തുറമുഖത്തിന് തന്നെ. സ്‌ത്രീ സൗഹൃദ കേരളത്തിന്റെ മറ്റൊരു ഉദാഹരണം.

- pma

വായിക്കുക: , , , , , , , ,

Comments Off on വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി

വിഴിഞ്ഞം രാജ്യാന്തര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു

May 2nd, 2025

logo-vizhinjam-international-seaport-ePathram

തിരുവനന്തപുരം : കേരളത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തിന് സമര്‍പ്പിച്ചു. ഇന്ന് രാവിലെ 10.15 നു വിഴിഞ്ഞം തുറമുഖത്ത് എത്തിയ പ്രധാനമന്ത്രി പോര്‍ട്ട് ഓപ്പറേഷന്‍ സെന്റര്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷമാണ് ഔദ്യോഗിക ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്.

8800 കോടി രൂപ ചെലവിലാണ് ഈ തുറമുഖം സ്ഥാപിച്ചിരിക്കുന്നത്‌. ഇനി ട്രാൻഷിപ്പ്‌മെന്റ്‌ ഹബ്ബ്‌ നിലവിലുള്ള ക്ഷമതയിൽ നിന്ന്‌ മൂന്നിരട്ടിയായി വർദ്ധിപ്പിക്കും. അതോടെ ലോകത്തുള്ള വലിയ വലിയ ചരക്കു കപ്പലുകൾക്ക്‌ ഇവിടേക്ക് എത്താൻ കഴിയും. ഇത്രയും കാലം ഇന്ത്യയിലെ 75 ശതമാനത്തില്‍ അധികം ട്രാന്‍ഷിപ്പ്‌മെന്റ് രാജ്യത്തിനു പുറത്തുള്ള തുറമുഖങ്ങളിലാണു നിലനിന്നിരുന്നത്‌. ഈ സ്ഥിതി വിശേഷത്തിന്‌ മാറ്റം വരികയാണ്‌. വിഴിഞ്ഞം യാഥാര്‍ത്ഥ്യമാകുന്നതോടെ രാജ്യത്തിന്റെ പണം രാജ്യത്തിന് തന്നെ ലഭിക്കും എന്നും തുറമുഖം ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

ഗവർണ്ണർ രാജേന്ദ്ര അര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന മന്ത്രിമാർ, കേന്ദ്ര മന്ത്രി സുരേഷ് ഗോപി,  എം. പി. മാരും എം. എല്‍. എ.മാരും ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ തുടങ്ങി യവര്‍ ചടങ്ങില്‍ പങ്കെടുത്തു. Face Book Twitter

- pma

വായിക്കുക: , , , ,

Comments Off on വിഴിഞ്ഞം രാജ്യാന്തര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു

വിഴിഞ്ഞം പോർട്ടിന്‍റെ ഔദ്യോഗിക പേര് പ്രഖ്യാപിച്ചു

September 21st, 2023

logo-vizhinjam-international-seaport-ePathram
തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ ത്തിന്‍റെ ഔദ്യോഗിക നാമകരണവും ലോഗോ പ്രകാശനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. ‘വിഴിഞ്ഞം ഇന്‍റർ നാഷണൽ സീ പോർട്ട് തിരുവനന്തപുരം’ എന്നാണ് ഔദ്യോഗിക നാമം. തുറമുഖത്തിന്‍റെ ലോഗോയും ചടങ്ങിൽ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. മന്ത്രിമാരായ പി. രാജീവ്, അഹമ്മദ് ദേവർ കോവില്‍ എന്നിവര്‍ സംബന്ധിച്ചു.

അടുത്ത മാസം 4 ന് ആദ്യ കപ്പൽ വിഴിഞ്ഞത്ത് നങ്കൂരം ഇടും. തുറമുഖത്തിന് ആവശ്യമുള്ള വലിയ ക്രെയിനു കളും മറ്റു നിര്‍മ്മാണ സാമഗ്രികളും ആയി ചൈന യിലെ ഷാങ്ഹായി തുറമുഖത്തും നിന്ന് വരുന്ന കപ്പല്‍ ഒക്ടോബർ നാലിന് എത്തുമ്പോള്‍ കേന്ദ്ര തുറ മുഖ വകുപ്പു മന്ത്രിയുടെയും മുഖ്യ മന്ത്രിയുടേയും നേതൃത്വത്തിൽ സ്വീകരണം നല്‍കും.

കേരളത്തിന്‍റെ സ്വപ്ന പദ്ധതിയാണ് വിഴിഞ്ഞം ഇന്‍റർ നാഷണൽ സീ പോർട്ട്. ഇത് യാഥാർത്ഥ്യം ആവുന്ന തോടെ രാജ്യത്തിന്‍റെ പുരോഗതിക്ക് അനന്ത സാദ്ധ്യതകൾ തുറക്കും  എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

- pma

വായിക്കുക: , , , , , , ,

Comments Off on വിഴിഞ്ഞം പോർട്ടിന്‍റെ ഔദ്യോഗിക പേര് പ്രഖ്യാപിച്ചു


« വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ
സംവിധായകന്‍ കെ. ജി. ജോര്‍ജ്ജ് അന്തരിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha