ചാവക്കാട് : മാലിന്യവിമുക്ത പുഴ കളും കായലു കളും എന്ന സന്ദേശം ജന ങ്ങളി ലേക്ക് എത്തിക്കുവാ നായി ഒരുക്കിയ കയാക്കിംഗ് മത്സരം വേറിട്ട അനുഭവം ആയി മാറി.
കടപ്പുറം പഞ്ചായ ത്തിലെ കറുക മാട് – മാട്ടുമ്മല്‍ ദേശ ങ്ങളെ ബന്ധി പ്പിക്കുന്ന മുല്ലപ്പുഴ യില്‍ നാലു മണി ക്കാറ്റ് വാട്ടർ സ്പോർട്‌സ് ക്ലബ്ബ് ഒരുക്കിയ കയാക്കിംഗ് മത്സര മാണ് ആവേശത്തിര യിളക്കി മാട്ടുമ്മൽ മുല്ലപ്പുഴ യിൽ എത്തിയ കാണി കള്‍ക്കും നാട്ടുകാര്‍ക്കും വേറിട്ട അനു ഭവം ആയി മാറിയത്. വിദേശികളും വനിതകളും അടക്കം വിവിധ കയാക്കിംഗ് ക്ലബ്ബു കളിൽ നിന്ന് 40 പേർ മത്സര ങ്ങളിൽ പങ്കെടുത്തു.
പരിസ്ഥിതി മലിനീകരണത്തിന്ന് എതിരെയുള്ള ബോധ വല്‍ക്കരണം ലക്ഷ്യം വെച്ചു കൊണ്ട് മാലിന്യ മുക്ത കായലു കളും പുഴ കളും എന്ന സന്ദേശം നല്‍കിക്കൊണ്ട് ഒരുക്കിയ കയാക്കിംഗ് മത്സര ത്തിന് മുന്നോടി യായി പുഴ യിലെ മാലിന്യ ങ്ങൾ നീക്കുന്ന പ്രവർത്തന ങ്ങളും നടത്തി.
കെ. വി. അബ്ദുൽ ഖാദർ എം. എൽ. എ. പരി പാടി കള്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. മുഷ്താഖ് അലി, കടപ്പുറം പഞ്ചായത്ത് പ്രസിഡണ്ട് പി. കെ. ബഷീർ, മെമ്പർ മാരാ യ പി. എം. മുജീബ്, ക്ലബ്ബ് എം. ഡി. അമീർ, രക്ഷാധികാരി ഫാ. റെക്സ് ജോസഫ് അറക്ക പറമ്പിൽ, കോഡി നേറ്റർ എം. എം. മനോമി തുടങ്ങിയവർ പ്രസംഗിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പരിസ്ഥിതി, സാമൂഹികം, സാമൂഹ്യ പ്രവര്‍ത്തനം