കോട്ടയം : ഹരിത കേരളം മിഷന്‍ നടപ്പാക്കുന്ന ഗ്രീന്‍ പ്രോട്ടോ ക്കോള്‍ (ഹരിത പെരുമാറ്റ ച്ചട്ടം) കർശനം ആക്കുന്ന തിന്റെ ഭാഗ മായി സർ ക്കാർ ഓഫീസു കളില്‍ ഇനി മുതല്‍ മഷി പ്പേന മാത്രമേ ഉപയോഗിക്കാവൂ എന്ന് സർക്കാർ നിർദ്ദേശം. ഇതോടെ പ്ലാസ്റ്റിക് – ബോൾ പേന കൾ പടിക്കു പുറത്താവും.
ഭക്ഷണം കഴിക്കു വാനും ചായ കുടിക്കാനും സ്റ്റീല്‍, ചില്ല് പ്ലേറ്റു കളും കപ്പു കളും മാത്രമേ ഉപ യോഗി ക്കാവൂ. ഡിസ്പോസബിള്‍ കപ്പ്, പ്ലാസ്റ്റിക് പ്ലേറ്റു കള്‍, സ്പൂണ്‍, പ്ലാസ്റ്റിക് ബോട്ടില്‍, ടിഫിന്‍ ബോക്സ്, സ്ട്രോ, സഞ്ചികള്‍ തുടങ്ങി യവക്കെല്ലാം ഇനി മുതല്‍ സർ ക്കാർ ഓഫീസു കളി ലേക്ക് പ്രവേശനം ഇല്ലാ താവും. പുനരുപയോഗി ക്കാവുന്ന പാത്ര ങ്ങളിലേ ഭക്ഷണം എത്തി ക്കാവൂ.
കളക്ട റേറ്റ് മുതല്‍ തദ്ദേശ സ്ഥാപന ങ്ങൾ വരെ എല്ലാ ഓഫീസു കളിലും ഈ പെരുമാറ്റ ച്ചട്ടം നടപ്പാക്കും. സ്ഥാപന മേധാവി കൾ ക്കാണ് ചുമതല.
ജീവനക്കാര്‍ പ്ലാസ്റ്റിക് കാരി ബാഗു കള്‍ പൂർണ്ണ മായും ഒഴി വാക്കണം. പൊതു ചടങ്ങുകൾക്കും പ്രചാരണ ങ്ങൾക്കും തുണി ബാനറുകള്‍, ബോർഡു കള്‍ എന്നിവയേ ഉപയോഗിക്കാവൂ.
സ്ഥാപന ങ്ങളിലെ നോഡല്‍ ഓഫീസർ മാർ, ഹൗസ് കീപ്പിംഗ്, എസ്റ്റേറ്റ് ഓഫീസർ മാര്‍, മറ്റു ജീവനക്കാര്‍ എന്നിവർക്ക് പരിശീലനം നൽകി.
അഴു കുന്നതും അഴുകാത്തതു മായ മാലിന്യം ശേഖരി ക്കാനായി പ്രത്യേക സംവിധാനം ഒരുക്കണം. ഓഫീസു കളില്‍ ശൗചാലയ ങ്ങളില്‍ ആവശ്യത്തിന് വെള്ളവും വെളിച്ചവും വൃത്തിയും ഉറപ്പാക്കണം.
‘എന്റെ മാലിന്യം എന്റെ ഉത്തര വാദിത്തം’ എന്ന സന്ദേശ വുമായി ഹരിത കേരളം മിഷന്‍ ആണ് ഹരിത പെരുമാറ്റച്ചട്ടം നടപ്പാക്കുന്നത്. തങ്ങളുടെ സ്ഥാപനത്തെ ഹരിത ഓഫീ സായി നില നിർത്താന്‍ പരിശ്രമിക്കും എന്ന് പ്രഖ്യാപിക്കുന്ന പ്രതിജ്ഞയും ഹരിത കേരളം മിഷന്‍ നൽകിയിട്ടുണ്ട്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പരിസ്ഥിതി, സാമൂഹികം, സാമൂഹ്യ പ്രവര്‍ത്തനം, സാമൂഹ്യക്ഷേമം