നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി

December 26th, 2024

abu-dhabi-police-fined-670-violations-on-eid-al-etihad-celebration-ePathram
അബുദാബി : യു. എ. ഇ. ദേശീയ ദിന ആഘോഷമായ ഈദ് അൽ ഇത്തിഹാദ് ദിനത്തിൽ നിയമ ലംഘനം നടത്തിയ 670 പേര്‍ക്ക് അബുദാബി പോലീസ് പിഴ ചുമത്തി.

വാഹന യാത്രക്കാർ, കാല്‍നട യാത്രക്കാർ, റോഡു കളില്‍ സ്‌പ്രേ ചെയ്തു നഗരം മലിനം ആക്കിയവർ എന്നിങ്ങനെ പൊലീസ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ നിയമ ലംഘനം നടത്തിയവർക്കാണ് പിഴ ചുമത്തിയത് എന്നും അബുദാബി പോലീസ് സാമൂഹിക മാധ്യമ ങ്ങളിലൂടെ അറിയിച്ചു.

വാഹനം ഓടിക്കുന്നവർ ട്രാഫിക് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 71 ലംഘിച്ചാല്‍ 1000 ദിര്‍ഹം പിഴയും ഡ്രൈവിംഗ് ലൈസന്‍സില്‍ 6 ബ്ലാക്ക് പോയിന്റ് രേഖപ്പെടുത്തുകയും ചെയ്യും.

ഡ്രൈവർമാരും വാഹന യാത്രികരും മാലിന്യം വലിച്ചെറിയുന്നത് ഒഴിവാക്കി നഗരത്തിൻ്റെ പരിഷ്‌കൃത രൂപം സംരക്ഷിച്ച് നിർത്തുന്നതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവാന്മാരാകണം. ആരോഗ്യം, സുരക്ഷ, പരിസ്ഥിതി എന്നിവ ഏറെ പ്രാധാന്യം ഉള്ളതാണ് എന്നതിനാൽ പൊതു ജനങ്ങളും വാഹന യാത്രികരും പ്രത്യേകം ശ്രദ്ധ ചെലുത്തണം എന്നും പൊലീസ് ഓർമ്മിപ്പിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി

വ്യാജ പരാതിയിൽ അന്വേഷണം വേണം – കേസിലെ ​ഗൂഢാലോചന പുറത്തു കൊണ്ടു വരണം: നടൻ നിവിന്‍ പോളി

September 6th, 2024

sexual-assault-harassment-against-ladies-ePathram
കൊച്ചി: വ്യാജ ലൈംഗിക ആരോപണത്തില്‍ അന്വേഷണം നടത്തണം എന്നും ഇതിലെ ഗൂഡാലോചന കണ്ടെത്തണം എന്നും ആവശ്യപ്പെട്ട് നടന്‍ നിവിന്‍ പോളി ഡി. ജി. പി. ക്കും സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമീനും പരാതി നല്‍കി.

സിനിമയിൽ അവസരം നൽകാം എന്നു പറഞ്ഞു ദുബായില്‍ വെച്ച് നിവിൻ പോളി ലൈംഗികമായി പീഡിപ്പിച്ചു എന്നുള്ള പരാതി നൽകിയ സ്ത്രീയുടെ പിന്നിലുള്ള ഗൂഡാലോചന പുറത്തു കൊണ്ട് വരണം. ദുബായിൽ അവരെ കണ്ടു എന്ന് ആ സ്ത്രീ പറഞ്ഞിരിക്കുന്ന ദിവസങ്ങളില്‍ താന്‍ കേരളത്തില്‍ സിനിമാ ഷൂട്ടിങ്ങില്‍ ആയിരുന്നു എന്നും തെളിവുകൾ ഹാജരാക്കിയിട്ടുണ്ട്.

സംഭവം ആരോപിക്കപ്പെട്ട ദിവസങ്ങളില്‍ താന്‍ വിദേശ യാത്ര നടത്തിയിട്ടില്ല. തെളിവിനായി പാസ്സ്‌ പോർട്ട് കോപ്പികളും പരാതിക്കു കൂടെ സമർപ്പിച്ചു.

കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി തന്റെ നിരപരാധിത്വം തെളിയിക്കണം. ഏതു തരം അന്വേഷണത്തോടും സഹകരിക്കും. കേസില്‍ നിന്നും ഒഴിവാക്കണം എന്നും നിവിൻ പോളി പോലീസ് മേധാവിയോട് ആവശ്യപ്പെട്ടു.

പോലീസ് മേധാവിക്ക് കൂടാതെ മുഖ്യമന്ത്രി പിണറായി വിജയനും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും നിവിന്‍ പരാതി നല്‍കിയിട്ടുണ്ട്.

- pma

വായിക്കുക: , , , , ,

Comments Off on വ്യാജ പരാതിയിൽ അന്വേഷണം വേണം – കേസിലെ ​ഗൂഢാലോചന പുറത്തു കൊണ്ടു വരണം: നടൻ നിവിന്‍ പോളി

നടപ്പാതകളിൽ ഇരു ചക്ര വാഹനം ഓടിക്കരുത് : മുന്നറിയിപ്പുമായി പോലീസ്

August 31st, 2024

two-wheelers-riding-on-foot-paths-police-warning-ePathram
തിരുവനന്തപുരം : റോഡിൽ തിരക്കേറിയ സമയ ങ്ങളിൽ ട്രാഫിക് ബ്ലോക്കിൽ പെടാതെ നേരത്തെ എത്താനായി ഫുട് പാത്തിലൂടെ ഇരു ചക്ര വാഹനം ഓടിക്കുന്നവരെ കുടുക്കാൻ കേരള പോലീസ് രംഗത്ത്. നടപ്പാതകൾ കാൽ നട യാത്രക്കാർക്ക് മാത്രമുള്ളതാണ്. അത് കൊണ്ട് തന്നെ ഫുട് പാത്തിൽ വാഹനം ഓടിക്കുന്നത് കണ്ടാൽ, ഇതു സംബന്ധിച്ച് പൊതു ജനങ്ങൾക്കുള്ള പരാതികൾ 9747001099 എന്ന വാട്‌സ് ആപ്പ് നമ്പറിൽ അറിയിക്കാം.

ഇത്തരം വാഹനങ്ങളുടെ ഫോട്ടോ / വീഡിയോ, തീയ്യതി, സമയം, സ്ഥലം, ജില്ല എന്നിവയും പരാതി യോടൊപ്പം ചേർക്കണം.

വാഹനങ്ങൾ ഫുട് പാത്തിലൂടെ കയറുന്നത് കാൽ നട യാത്രക്കാരെയും അപകടത്തിൽ പെടുത്തും. കൂടാതെ ഇരു ചക്ര വാഹനങ്ങൾ നടവഴിയിലൂടെ പോകുമ്പോൾ അപകടത്തിൽ പ്പെട്ട് റോഡിൽ വീണാൽ ഇരുവർക്കും പരിക്ക് പറ്റുകയും വാഹനങ്ങൾ സഞ്ചരിക്കുന്നത് മൂലം ഫുട് പാത്തിലെ ഇൻറർ ലോക്ക് ടൈലുകൾക്കു കേടു പാടുകൾ ഉണ്ടാക്കുകയും ചെയ്യും. ഇതും കാൽ നടക്കാരെ അപകടത്തിൽ പെടുത്തും.

ഉത്തരവാദിത്വത്തോടെ വാഹനം ഓടിക്കണം എന്നും റോഡുകളിലെ സുരക്ഷ ഉറപ്പാക്കാൻ എപ്പോഴും ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും  പാലിക്കാനും യാത്രികർ ശ്രദ്ധിക്കണം.

അശ്രദ്ധമായ ഡ്രൈവിംഗ്, വാഹനത്തിലെ യാത്ര ക്കാർക്കും ഡ്രൈവർക്കും മാത്രമല്ല നിരത്തിലെ മറ്റ് യാത്രക്കാരെയും അപകടത്തിൽ പെടുത്തും എന്നും പോലീസ് പൊതു ജനങ്ങളെ അറിയിച്ചു. തിരക്കേറിയ നഗരങ്ങളിൽ ഫുട് പാത്തിലൂടെ സഞ്ചരിക്കുന്ന ഇരു ചക്ര വാഹന ങ്ങളുടെ വീഡിയോ സാമൂഹിക മാധ്യമ ങ്ങളിൽ പങ്കു വെച്ചാണ് പോലീസ് മുന്നറിയിപ്പ് നൽകുന്നത്. M V D FB Page & Instagram

- pma

വായിക്കുക: , , , , , , , ,

Comments Off on നടപ്പാതകളിൽ ഇരു ചക്ര വാഹനം ഓടിക്കരുത് : മുന്നറിയിപ്പുമായി പോലീസ്

ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !

December 11th, 2023

police-warning-fraud-banking-sms-ePathram

കൊച്ചി : നിങ്ങളുടെ ബാങ്ക് എക്കൗണ്ട് സസ്പെൻഡ് ചെയ്തു എന്നും ലിങ്കിൽ ക്ലിക്ക് ചെയ്ത് പാൻ കാർഡ് അപ്ഡേറ്റ് ചെയ്യണം എന്നും മെസ്സേജുകൾ അയക്കുന്ന തട്ടിപ്പ് സംഘങ്ങൾ സജീവമാണ്. ആയതിനാൽ ജാഗ്രത പാലിക്കുവാൻ പോലീസ് മുന്നറിയിപ്പ്.

ഇങ്ങനെയുള്ള മെസ്സേജുകൾ ലഭിച്ചാൽ യാതൊരു കാരണ വശാലും ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ മെസ്സേജിൽ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യരുത്. ആധികാരികത ഉറപ്പു വരുത്താൻ നിങ്ങളുടെ എക്കൗണ്ടുള്ള ബ്രാഞ്ചിൽ നേരിട്ട് ബന്ധപ്പെടുക എന്ന് കേരളാ പോലീസ് മുന്നറിയിപ്പ് നൽകി.

തട്ടിപ്പുകാർ അയക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ പാൻ കാർഡ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനായി ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങൾ ആവശ്യപ്പെടും. നിങ്ങൾ നൽകുന്ന ഒ. ടി. പി. വഴി പണം തട്ടാൻ ഇവർക്ക് സാധിക്കും. ഇത്തരം സാഹചര്യങ്ങളിൽ ഉടൻ തന്നെ 1930 എന്ന നമ്പറിൽ സൈബർ പോലീസ് ഹെൽപ്പ് ലൈനിൽ വിവരം അറിയിക്കുക.

ആദ്യത്തെ ഒരു മണിക്കൂറിനകം തന്നെ വിവരം അറിയിച്ചാൽ പണം തിരിച്ചു പിടിക്കുവാൻ സാദ്ധ്യത ഉണ്ട് എന്നും പോലീസ് അറിയിച്ചു. FB POST 

* ePathram tag  : BANK 

- pma

വായിക്കുക: , , , , , ,

Comments Off on ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ശിക്ഷാര്‍ഹം : കേരളാ പോലീസ്

August 2nd, 2023

fake-news-spreading--police-warning-ePathram
തിരുവനന്തപുരം : സംസ്ഥാന ഡി. ജി. പി. യുടെ പേരിൽ വാട്സാപ്പ് അടക്കമുളള സോഷ്യല്‍ മീഡിയ കളില്‍ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്ക് എതിരെ മുന്നറിയിപ്പുമായി കേരളാ പോലീസ്. വ്യാജ വാർത്തകൾ നിർമ്മിക്കുന്നതും പ്രചരിപ്പിക്കുന്നതും കുറ്റമാണ്.

‘ഇന്ത്യന്‍ പീനല്‍ കോഡ് 233 പ്രകാരം പെണ്‍കുട്ടി പീഡനത്തിന് ഇരയാവുകയോ, പീഡിപ്പിക്കപ്പെടാന്‍ സാദ്ധ്യത ഉണ്ടെന്നോ മനസ്സിലായാല്‍ ആക്രമിയെ കൊല്ലുവാനുള്ള അവകാശം പെണ്‍കുട്ടിക്കുണ്ട് എന്നും ഡി. ജി. പി. യുടെ ഫോട്ടോ വെച്ച് പ്രചരിക്കുന്ന കുറിപ്പില്‍ അവകാശപ്പെടുന്നു.

ആലുവയില്‍ അഞ്ചു വയസ്സുള്ള ബാലിക കൊല്ല പ്പെട്ടതിന് പിന്നാലെയാണിതു പ്രചരിക്കുന്നത്. വ്യാജ വാർത്തകൾ നിർമ്മിക്കുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണ് എന്നുള്ള കാര്യം സോഷ്യല്‍ മീഡിയ വഴി പോലീസ് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നു.

Image Credit : Twitter

- pma

വായിക്കുക: , , ,

Comments Off on വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ശിക്ഷാര്‍ഹം : കേരളാ പോലീസ്

Page 1 of 1312345...10...Last »

« Previous « ഭരതന്‍റെ ഓർമ്മ ദിനത്തിൽ ‘ഭരത സ്മൃതി’
Next Page » പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സെപ്തംബര്‍ അഞ്ചിന് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha