മിഷേലിന്റെ മരണം : ക്രൈംബ്രാഞ്ച് അന്വേഷിക്കും

March 13th, 2017

mishel

കൊച്ചി : സി.എ വിദ്യാര്‍ഥി മിഷേല്‍ ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പള്ളിയില്‍ നിന്നും ഇറങ്ങിയതിനുശേഷം കുട്ടിയെ പിന്തുടര്‍ന്നതായി സംശയിക്കുന്ന തലശേരി സ്വദേശിയെയും ചെന്നൈയില്‍ നിന്നുള്ള ഒരാളെയുമാണ് കസ്റ്റഡിയിലെടുത്തത്. ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ആഴ്ച്ചയാണ് സി.എ വിദ്യാര്‍ഥിയായ മിഷേലിനെ മരിച്ച നിലയില്‍ കൊച്ചി കായലില്‍ കണ്ടെത്തിയത്. മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മാതാപിതാക്കള്‍ പറഞ്ഞതോടേ കേസന്വേഷണം ഊര്‍ജിതമാക്കാന്‍ പോലീസ് ഉത്തരവിറക്കി. കസ്റ്റഡിയിലെടുത്ത ആളുകളെ ചോദ്യം ചെയ്തു വരികയാണ്. ഇവര്‍ തന്നെയാണോ കുട്ടിയെ പിന്തുടര്‍ന്നതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

- അവ്നി

വായിക്കുക: , ,

Comments Off on മിഷേലിന്റെ മരണം : ക്രൈംബ്രാഞ്ച് അന്വേഷിക്കും

വാളയാറില്‍ സഹോദരിമാരുടെ ദുരൂഹമരണം : പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടായേക്കുമെന്ന് സൂചന

March 8th, 2017

molestation

വാളയാര്‍ : വാളയാറില്‍ ദുരൂഹ സാഹചര്യത്തില്‍ പെണ്‍കുട്ടികള്‍ മരണപ്പെട്ടത് പലതവണ പീഡനത്തിനിരയായതിനു ശേഷമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടായേക്കുമെന്ന് സൂചന. ഇളയ പെണ്‍കുട്ടിയുടെ കാര്യത്തില്‍ കൊലപാതക സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. ബന്ധുവായ യുവാവിന്റെ കയ്യിലുള്ള മൊബൈല്‍ ഫോണില്‍ നിന്നും കുട്ടിയുടെ ചിത്രം ലഭിച്ചത് സംശയ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

ബന്ധുവായ യുവാവ് ഒരു വര്‍ഷത്തോളം മൂത്തമകളെ ഉപദ്രവിച്ചിരുന്നെന്നും ഇതു വിലക്കിയിട്ടും തുടര്‍ന്നെന്നും അമ്മ ഇന്നലെ മാധ്യമങ്ങളോട് വെളിപ്പെടുത്തി. മകള്‍ മരിച്ച് സമയത്ത് ഈ കാര്യം പോലീസിനോട് പറഞ്ഞെങ്കിലും നടപടി ഉണ്ടായില്ലെന്നു പറയുന്നു. യുവാവിനെ അന്ന് കസ്റ്റടിയിലെടുത്ത ശേഷം പോലീസ് വിട്ടയക്കുകയായിരുന്നു. രണ്ടു കുട്ടികളും പീഡനത്തിനിരയായിട്ടുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചനകള്‍.

- അവ്നി

വായിക്കുക: , , ,

Comments Off on വാളയാറില്‍ സഹോദരിമാരുടെ ദുരൂഹമരണം : പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടായേക്കുമെന്ന് സൂചന

തലസ്ഥാനത്ത് ഇരുചക്ര പാർക്കിംഗിന്‍ 546 സ്ഥലങ്ങള്‍ കൂടി അനുവദിച്ചു

March 6th, 2017

motor-cycle-in-abudhabi-ePathram
അബുദാബി : ഇരു ചക്ര വാഹനങ്ങള്‍ക്ക് പാർ ക്കിം ഗി നായി കൂടുതൽ കേന്ദ്ര ങ്ങൾ അനു വദിച്ചു കൊണ്ട് ഗതാഗത വകുപ്പ് ഉത്തരവ് ഇറക്കി. മോട്ടോർ സൈക്കിളു കൾക്കായുള്ള ഈ 546 മവാഖിഫ് പാർ ക്കിംഗ് സംവിധാനം ആദ്യ ഘട്ട ത്തിൽ 10 മേഖല കളിലാണു പദ്ധതി നടപ്പിലാക്കുക.

ആറു മാസം പാർക്കിംഗ് സൗജന്യ സേവന മായി രിക്കും എന്നും ഡിവി ഷൻ ഡയറക്‌ടർ മുഹമ്മദ് അൽ മുഹൈരി അറിയിച്ചു.

- pma

വായിക്കുക: , , ,

Comments Off on തലസ്ഥാനത്ത് ഇരുചക്ര പാർക്കിംഗിന്‍ 546 സ്ഥലങ്ങള്‍ കൂടി അനുവദിച്ചു

പള്‍സര്‍ സുനിയെ കോടതിയില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു

February 23rd, 2017

suni

എറണാകുളം : കോടതിയില്‍ കീഴടങ്ങഅനെത്തിയ പള്‍സര്‍ സുനിയെയും സഹായി വിജീഷിനെയും പ്രതിക്കൂട്ടില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു. കോടതി ഉച്ചഭക്ഷണത്തിനു വേണ്ടി പിരിഞ്ഞ സമയത്താണ് പള്‍സര്‍ സുനി കീഴടങ്ങാനെത്തിയത്. ജഡ്ജി കോടതിയില്‍ ഇല്ലാത്തതിനാലാണ് പോലീസിന് സുനിയെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത്. എന്നാല്‍ പോലീസിന്റെ ഈ നീക്കത്തെ വിമര്‍ശിച്ചു കൊണ്ട് പലരും രംഗത്തെത്തിയിട്ടുണ്ട്. പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ ഇതിനെതിരെ ജില്ലാ മജിസ്ട്രേറ്റിനു പരാതി നല്‍കി.

സിനിമാതാരം ഭാവനയെ ഉപദ്രവിച്ച കേസില്‍ മുഖ്യ പ്രതിയായ പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്തതില്‍ പോലീസിന് ഒരു വീഴ്ചയും പറ്റിയിട്ടില്ലെന്ന് ഐ ജി പി വിജയന്‍ പറഞ്ഞു. എറണാകുളത്തപ്പന്‍ ക്ഷേത്ര മൈതാനം വരെ പള്‍സര്‍ ബൈക്കില്‍ വന്ന സുനി പിന്നീട് കോടതി മതില്‍ ചാടിക്കടന്ന് അകത്തേക്ക് ഓടിക്കയറുകയായിരുന്നു. പ്രതിക്കൂട്ടില്‍ കയറിയ സുനിയെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു.

- അവ്നി

വായിക്കുക: , ,

Comments Off on പള്‍സര്‍ സുനിയെ കോടതിയില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട് മിഠായി തെരുവില്‍ വന്‍ തീപിടുത്തം

February 22nd, 2017

calicut mitayi theruvu

കോഴിക്കോട് : കോഴിക്കോട് മിഠായി തെരുവിലെ രാധാ തീയേറ്ററിനു സമീപത്തെ തുണിക്കടക്ക് തീപിടിച്ചു. മൂന്നുനില കെട്ടിടത്തിനാണ് തീപിടിച്ചത്. തീ പടര്‍ന്നതോടെ സമീപത്തെ കടകള്‍ അധികാരപ്പെട്ടവര്‍ ഒഴിപ്പിച്ചു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. അപകടം ഉണ്ടായ മോഡേണ്‍ ടെക്സ്റ്റയില്‍സ് പൂര്‍ണ്ണമായും കത്തിനശിച്ചു.ഇതു കൂടാതെ പതിനഞ്ചോളം കടകളിലേക്കും തീ പടര്‍ന്നിട്ടുണ്ട്. തീ അണക്കാന്‍ ഏഴോളം ഫയര്‍ യൂണിറ്റുകള്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.

മിഠായി തെരുവിലേക്ക് ആളുകള്‍ വരുന്നത് പോലീസ് തടഞ്ഞു. മുമ്പും തീപിടുത്തമുണ്ടായിട്ടുള്ള മേഖലയാണിത്. ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

- അവ്നി

വായിക്കുക: , ,

Comments Off on കോഴിക്കോട് മിഠായി തെരുവില്‍ വന്‍ തീപിടുത്തം

Page 12 of 13« First...910111213

« Previous Page« Previous « മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ബിസിനസ്സ് അവാര്‍ഡ് യു. എ. ഇ. എക്സ് ചേഞ്ചിനു സമ്മാനിച്ചു
Next »Next Page » ജമ്മു കശ്മീരില്‍ വിവാഹ ചടങ്ങുകള്‍ക്ക് നിയന്ത്രണം : അതിഥികള്‍ 500 മാത്രം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha