പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു

February 20th, 2025

abu-dhabi-police-warns-against-throwing-masks-and-gloves-on-the-street-ePathram
അബുദാബി : പൊതു ഇടങ്ങളില്‍ മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞാല്‍ 4000 ദിര്‍ഹം വരെ പിഴ അടക്കേണ്ടി വരും എന്ന മുന്നറിയിപ്പുമായി അബുദാബി നഗര സഭ. പൊതു സ്ഥലങ്ങള്‍ മാലിന്യ വിമുക്തമാക്കാനും നഗര സൗന്ദര്യം കാത്തു സൂക്ഷിക്കാനുമാണ് പിഴത്തുക പുതുക്കിയത്.

സിഗരറ്റ് കുറ്റികള്‍ കാലിക്കപ്പുകൾ / ബോട്ടിലുകൾ തുടങ്ങി ഭക്ഷണ അവശിഷ്ടങ്ങൾ ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ അലക്ഷ്യമായി പൊതു സ്ഥലങ്ങളിൽ വലിച്ചെറിയുന്നവര്‍ക്ക് 500 ദിര്‍ഹം മുതല്‍ 4000 ദിര്‍ഹം വരെയാണ് പിഴ ചുമത്തുക.

നിശ്ചിത സ്ഥലങ്ങളില്‍ അല്ലാതെ മാലിന്യങ്ങള്‍ തള്ളുന്നവര്‍ക്ക് 1000 ദിര്‍ഹം മുതല്‍ 4000 ദിര്‍ഹം വരെ പിഴ ചുമത്തും. സിഗരറ്റ് കുറ്റി കളിടുക, ഭക്ഷണ അവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും വലിച്ചെറിയുക എന്നിവ 500 ദിര്‍ഹം പിഴ ഈടാക്കാവുന്ന കുറ്റമാണ്. കുറ്റ കൃത്യങ്ങള്‍ ആവര്‍ത്തിച്ചാല്‍ 2000 ദിര്‍ഹം വരെ പിഴ വർദ്ധിപ്പിക്കും.

ഓടുന്ന വാഹനത്തില്‍ നിന്ന് റോഡിലേക്കും പൊതു സ്ഥലങ്ങളിലേക്കും മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞാല്‍ 1000 ദിര്‍ഹമാണ് പിഴ ചുമത്തുക. കൂടാതെ ഡ്രൈവര്‍ക്ക് ആറ് ബ്ലാക്ക് പോയിന്റുകളും ചുമത്തും. ഇത്തരം പ്രവര്‍ത്തികള്‍ വാഹന അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്.

നഗര ഭംഗിയും പൊതു ജനാരോഗ്യവും സംരക്ഷിക്കാന്‍ മാലിന്യങ്ങളിടുന്നത് അതിനായി നിശ്ചയിച്ച സ്ഥലങ്ങളിൽ ആയിരിക്കണം എന്നും അധികൃതർ കർശ്ശന നിർദ്ദേശം നൽകിയിട്ടുണ്ട്. Twitter 

- pma

വായിക്കുക: , , , , , , , , ,

Comments Off on പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു

റൂബി ഫിറ്റ്നസ് സെന്‍റർ അലൈൻ ബറാറി മാളിൽ പ്രവർത്തനം ആരംഭിച്ചു

October 11th, 2023

american-actor-sergio-oliva-junior-inaugurate-ruby-fitness-center-ePathram

അബുദാബി : നാലു പതിറ്റാണ്ടു കാലമായി ആരോഗ്യ-സൗന്ദര്യ സംരക്ഷണ (ബ്യൂട്ടി, ഹെൽത്ത്, ഫിറ്റ്നസ്) മേഖലകളിൽ പ്രവർത്തിക്കുന്ന റൂബി ഗ്രൂപ്പിന്‍റെ ആധുനിക ഫിറ്റ്നസ് സെന്‍റർ അലൈൻ ബറാറി മാളിൽ പ്രവർത്തനം ആരംഭിച്ചു.

അമേരിക്കയിലെ പ്രശസ്ത ബോഡി ബിൽഡറും ചലച്ചിത്ര നടനും കൂടിയായ സെർഗിയോ ഒലീവിയ JR മുഖ്യ അതിഥിയായി എത്തി സ്ഥാപനത്തിന്‍റെ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. റൂബി ഗ്രൂപ്പ് ചെയർമാൻ ബാലൻ വിജയൻ, രമാ വിജയൻ, CEO മാരായ ഹാമിദലി, അനീഷ്. എസ് തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.

റൂബി ഗ്രൂപ്പിനു കീഴിലുള്ള പ്രീമിയം ഫിറ്റ്നസ് സെന്‍റർ ആയ ഇവിടെ പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി ജിം, സലൂൺ, മൊറോക്കൻ ബാത്ത്, ആയുർവേദ കേന്ദ്രം, സ്പാ ആൻഡ് മസാജ് സെന്‍റർ തുടങ്ങിയവയും സജ്ജീകരിച്ചിട്ടുണ്ട്.

റൂബി ഗ്രൂപ്പിന്‍റെ നാല്പതാം വാർഷിക ആഘോഷ ത്തിന്‍റെ ഭാഗമായി സെർഗിയോയുടെ ബോഡി ബിൽഡിംഗ് ഷോയും അരങ്ങേറി.

- pma

വായിക്കുക: , , ,

Comments Off on റൂബി ഫിറ്റ്നസ് സെന്‍റർ അലൈൻ ബറാറി മാളിൽ പ്രവർത്തനം ആരംഭിച്ചു


« അൽ ഇത്തിഹാദ് എഫ്. സി. ക്ക് യു. എ. ഇ. ഫുട് ബോള്‍ അസോസ്സിയേഷന്‍റെ അംഗീകാരം
മലപ്പുറം ജില്ലാ കെ. എം. സി. സി. അദ്ധ്യാപകരെ ആദരിക്കുന്നു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha