ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ

August 28th, 2025

traffic-fine-for-driving-without-head-lights-at-night-or-fog-and-heavy-rain-ePathram
അബുദാബി : നിയമ ലംഘനങ്ങൾക്ക് എതിരെ മുന്നറിയിപ്പുമായി പോലീസ്. ഹെഡ് ലൈറ്റ് ഇടാതെ രാത്രിയിൽ വാഹനം ഓടിച്ചാൽ ശിക്ഷയായി വലിയ തുകയും ഡ്രൈവിംഗ് ലൈസൻസിൽ ബ്ളാക്ക് പോയിന്റുകളും നൽകും എന്നും അധികൃതർ.

രാത്രി മാത്രമല്ല മൂടൽ മഞ്ഞ്, ശക്തമായ പൊടി ക്കാറ്റ്, കനത്ത മഴ എന്നിവ മൂലം ദൂരക്കാഴ്ച കുറയുന്ന സന്ദർഭങ്ങളിലും വാഹനങ്ങളുടെ ഹെഡ് ലൈറ്റ് കത്തിക്കണം. ഇത്തരം സാഹചര്യങ്ങളിൽ ഹെഡ് ലൈറ്റ് ഇല്ലാതെ വാഹനം ഓടിച്ചാൽ നിലവിൽ 500 ദിർഹം പിഴയും ഡ്രൈവിംഗ് ലൈസൻസിന് നാല് ബ്ലാക്ക് പോയിന്റും ശിക്ഷ നൽകി വരുന്നുണ്ട്.

ഹെഡ് ലൈറ്റുകൾക്ക് തകരാർ ഉണ്ടെങ്കിൽ 400 ദിർഹവും 6 ബ്ലാക്ക് പോയിന്റുകളും പിഴയായി നൽകും. ഹെഡ് ലൈറ്റുകൾ കത്തുന്നില്ല എങ്കിൽ വാഹനം റോഡിൽ ഇറക്കരുത് എന്നാണു നിയമം അനുശാസിക്കുന്നത്.

ഹൈബീം ഹെഡ് ലൈറ്റുകൾ ഉപയോഗിക്കുന്നതിലും നിയമ പരമായി മുന്നറിയിപ്പ് നൽകുന്നുണ്ട്. വെളിച്ചം ഇല്ലാത്ത ഹൈവേകളിൽ ഹൈബീം ലൈറ്റുകൾ ഇടാൻ നിയമം അനുവദിക്കുന്നുണ്ട്.

വെളിച്ചം ഉള്ള ഇടങ്ങളിൽ ഇവ ഉപയോഗിക്കുന്നത് മറ്റ് ഡ്രൈവർമാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയും വാഹന അപകടങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യും എന്നും മുന്നറിയിപ്പിൽ പറയുന്നു.

- pma

വായിക്കുക: , , , , , ,

Comments Off on ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ

നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ

August 19th, 2025

dubai-police-warning-for-bike-users-ePathram
ദുബായ് : മോട്ടോർ സൈക്കിളുകൾ, e- സ്കൂട്ടറുകൾ, സാധാരണ സൈക്കിളുകൾ എന്നിവ ഉപയോഗിക്കുന്ന ഇരുചക്ര വാഹന യാത്രക്കാർ ഹെൽമറ്റ് അടക്കമുള്ള സുരക്ഷാ മുൻ കരുതലുകൾ സ്വീകരിക്കണം. നിയമ ലംഘകർ 500 ദിർഹം പിഴ അടക്കണം. വേഗ പരിധി 60 കിലോ മീറ്റർ കൂടിയാൽ 3000 ദിർഹം പിഴയും ലൈസൻസിൽ 23 ബ്ലാക്ക് പോയിന്റുകളും രണ്ടു മാസത്തേക്ക് വാഹനം കണ്ടു കെട്ടുകയും ചെയ്യും. ചുവന്ന സിഗ്നൽ മറി കടക്കുന്നവർക്കും ഇതേ ശിക്ഷ ലഭിക്കും.

10 വയസ്സിനു താഴെയുള്ള കുട്ടികളെയും ഉയരത്തിൽ 140 സെൻറീ മീറ്ററിനും താഴെയുള്ള കുട്ടികളെയും ഇരു ചക്ര വാഹനങ്ങളിൽ കൊണ്ടു പോകരുത്. നിയമ ലംഘകർക്ക് 400 ദിർഹം പിഴ ഈടാക്കും. വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ നാലു ചക്ര ബൈക്കുകൾ പൊതു നിരത്തുകളിൽ ഓടിക്കുന്നത് കുറ്റകരമാണ്. ഇവ കണ്ടുകെട്ടുകയും ഫൈൻ ഈടാക്കുകയും ചെയ്യും.

അമിത ശബ്ദം പുറപ്പെടുവിക്കുന്ന സംവിധാനങ്ങൾ മോട്ടോർ സൈക്കിളിൽ ഫിറ്റ് ചെയ്യുന്നതും നിയമ ലംഘനമാണ്. മുന്നറിയിപ്പ് ലംഘിച്ച് വീണ്ടും കുറ്റം ആവർത്തിക്കുന്നവർ കർശന നിയമ നടപടികൾ നേരിടേണ്ടി വരും.

സുരക്ഷിതമായ വാഹന യാത്ര ഉറപ്പുവരുത്തുക, കാൽ നട യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുക, ട്രാഫിക് നിയമ ലംഘനങ്ങൾ കുറയ്ക്കുക തുടങ്ങിയവ മുൻ നിർത്തിയാണ് നിയമങ്ങൾ പ്രാവർത്തികമാക്കുന്നത്. ഇത് ലംഘിച്ചാൽ കനത്ത പിഴയും മറ്റു ശിക്ഷാ നട പടി കളും നേരിടേണ്ടി വരും എന്നും അധികൃതർ ഓർമിപ്പിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ

പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു

August 17th, 2025

ajman-bans-e-scooters-on-public-roads-to-tackle-road-safety-concerns-ePathram
അജ്മാൻ : എമിറേറ്റിലെ പൊതു നിരത്തുകളിലും പ്രധാന റോഡുകളിലും ഇലക്ട്രിക് സ്കൂട്ടറുകൾ അടക്കമുള്ള എല്ലാ ഇരുചക്ര വാഹനങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയതായി അജ്മാൻ പോലീസ്.

മറ്റു യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാത്ത വിധത്തിൽ, ഇരുചക്ര വാഹനക്കാർക്കായി പ്രത്യേകം തയ്യാറാക്കിയ പാതകളിലൂടെ മാത്രം സൈക്കിൾ ഓടിക്കണം. ഏതെങ്കിലും തരത്തിൽ  അപകടം  ഉണ്ടായാൽ ഉടനെ പോലീസിൽ വിവരം അറിയിക്കണം.

police-ban-two-wheelers-on-public-roads-in-ajman-ePathram

ഇരു ചക്രവാഹന യാത്രക്കാരും e-സ്കൂട്ടറുകൾ ഓടിക്കുന്നവരും സുരക്ഷക്കായി ഹെൽമറ്റ്, റിഫ്ലക്ടറുകൾ ഉള്ള ജാക്കറ്റുകൾ ഉൾപ്പെടെയുള്ള മുൻകരുതലുകൾ സ്വീകരിക്കണം. മാത്രമല്ല അധികൃതരുടെ അനുമതി ഇല്ലാതെ ഇലക്ട്രിക് സ്കൂട്ടറുകൾ ഓടിക്കാൻ പാടില്ല.

പൊതുജന സുരക്ഷ മുൻനിർത്തിയാണ് ഈ തീരുമാനം എന്ന് പോലീസ് അറിയിച്ചു. നിയമ ലംഘകർക്ക് എതിരേ കർശ്ശന നിയമ നടപടികൾ സ്വീകരിക്കും എന്നും അധികൃതർ വ്യക്തമാക്കി.

- pma

വായിക്കുക: , , , , , ,

Comments Off on പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു

ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം : കണ്ടു പിടിക്കുവാൻ എ. ഐ. ക്യാമറകൾ

April 16th, 2025

royal-oman-police-installed-artificial-intelligence-camera-on-roads-ePathram
മസ്കത്ത് : വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗം അടക്കമുള്ള നിയമ ലംഘനങ്ങൾ കണ്ടു പിടിക്കുവാൻ റോയൽ ഒമാൻ പൊലീസ് നൂതന സ്മാർട്ട് സംവിധാനങ്ങൾ ഒരുക്കി എന്നു മുന്നറിയിപ്പുമായി പൊലീസ്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനത്തിൽ പ്രവർത്തിക്കുന്ന ക്യാമറകൾ ഇപ്പോൾ രാജ്യത്ത് പ്രവർത്തന ക്ഷമമാണ്. ചിത്രങ്ങൾ വിശകലനം ചെയ്യാനും നിയമ ലംഘനങ്ങൾ കൃത്യതയോടെ തിരിച്ചറിയാനും ഇവക്കു കഴിയും.

ഇത്തരം സാങ്കേതിക വിദ്യകൾ വഴി നിയമ ലംഘന ങ്ങളും വർദ്ധിച്ചു വരുന്ന അപകടങ്ങളും ഫലപ്രദമായി കുറക്കുവാൻ കഴിയും എന്നും അധികൃതർ അറിയിച്ചു.

മൊബൈൽ ഫോൺ ഉപയോഗത്തിലെ അപകടങ്ങളെ ക്കുറിച്ച് അവബോധം വളർത്തുന്നതിനായി Driving without a Phone എന്ന ശീർഷകത്തിൽ റോയൽ ഒമാൻ പൊലീസ് ഒരുക്കിയ ഗൾഫ് ട്രാഫിക് വീക്ക് നിരവധി പേരാണ് സന്ദർശിക്കുന്നത്. Image Credit : Royal Oman Police

– വാർത്ത അയച്ചത് : ആര്‍. കെ. ഇല്യാസ്,

- pma

വായിക്കുക: , , , ,

Comments Off on ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം : കണ്ടു പിടിക്കുവാൻ എ. ഐ. ക്യാമറകൾ

പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു

February 20th, 2025

abu-dhabi-police-warns-against-throwing-masks-and-gloves-on-the-street-ePathram
അബുദാബി : പൊതു ഇടങ്ങളില്‍ മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞാല്‍ 4000 ദിര്‍ഹം വരെ പിഴ അടക്കേണ്ടി വരും എന്ന മുന്നറിയിപ്പുമായി അബുദാബി നഗര സഭ. പൊതു സ്ഥലങ്ങള്‍ മാലിന്യ വിമുക്തമാക്കാനും നഗര സൗന്ദര്യം കാത്തു സൂക്ഷിക്കാനുമാണ് പിഴത്തുക പുതുക്കിയത്.

സിഗരറ്റ് കുറ്റികള്‍ കാലിക്കപ്പുകൾ / ബോട്ടിലുകൾ തുടങ്ങി ഭക്ഷണ അവശിഷ്ടങ്ങൾ ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ അലക്ഷ്യമായി പൊതു സ്ഥലങ്ങളിൽ വലിച്ചെറിയുന്നവര്‍ക്ക് 500 ദിര്‍ഹം മുതല്‍ 4000 ദിര്‍ഹം വരെയാണ് പിഴ ചുമത്തുക.

നിശ്ചിത സ്ഥലങ്ങളില്‍ അല്ലാതെ മാലിന്യങ്ങള്‍ തള്ളുന്നവര്‍ക്ക് 1000 ദിര്‍ഹം മുതല്‍ 4000 ദിര്‍ഹം വരെ പിഴ ചുമത്തും. സിഗരറ്റ് കുറ്റി കളിടുക, ഭക്ഷണ അവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും വലിച്ചെറിയുക എന്നിവ 500 ദിര്‍ഹം പിഴ ഈടാക്കാവുന്ന കുറ്റമാണ്. കുറ്റ കൃത്യങ്ങള്‍ ആവര്‍ത്തിച്ചാല്‍ 2000 ദിര്‍ഹം വരെ പിഴ വർദ്ധിപ്പിക്കും.

ഓടുന്ന വാഹനത്തില്‍ നിന്ന് റോഡിലേക്കും പൊതു സ്ഥലങ്ങളിലേക്കും മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞാല്‍ 1000 ദിര്‍ഹമാണ് പിഴ ചുമത്തുക. കൂടാതെ ഡ്രൈവര്‍ക്ക് ആറ് ബ്ലാക്ക് പോയിന്റുകളും ചുമത്തും. ഇത്തരം പ്രവര്‍ത്തികള്‍ വാഹന അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്.

നഗര ഭംഗിയും പൊതു ജനാരോഗ്യവും സംരക്ഷിക്കാന്‍ മാലിന്യങ്ങളിടുന്നത് അതിനായി നിശ്ചയിച്ച സ്ഥലങ്ങളിൽ ആയിരിക്കണം എന്നും അധികൃതർ കർശ്ശന നിർദ്ദേശം നൽകിയിട്ടുണ്ട്. Twitter 

- pma

വായിക്കുക: , , , , , , , , ,

Comments Off on പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു

Page 1 of 1712345...10...Last »

« Previous « നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
Next Page » രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha