ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്

October 24th, 2025

logo-sharjah-police-ePathram
ഷാർജ : 2025 നവംബർ ഒന്ന് മുതൽ ഷാർജയിൽ പുതിയ ഗതാഗത നിയമം പ്രാബല്യത്തിൽ വരുന്നു. ഡെലിവറി ബൈക്കുകൾ ഉൾപ്പെടെയുള്ള ഇരു ചക്ര വാഹനങ്ങൾ, ബസ്സുകൾ അടക്കമുള്ള ഹെവി വാഹനങ്ങൾ എന്നിവ  റോഡിലെ ഏറ്റവും വലതു വശത്തുള്ള പാത ഹെവി വാഹനങ്ങൾക്കും ബസ്സുകൾക്കും മാത്രമായി നിജപ്പെടുത്തി. നിശ്ചിത പാതയിലൂടെ ഓടിക്കാത്ത ഹെവി വാഹനങ്ങൾക്ക് 1,500 ദിർഹം പിഴയും 12 ട്രാഫിക് പോയിൻ്റുകളും ശിക്ഷ ലഭിക്കും.

നാലുവരി പാതകളിൽ ഡെലിവറി റൈഡർമാർ ഉൾപ്പെടെ ഇരുചക്ര വാഹനങ്ങൾ വലതു വശത്തെ മൂന്നാമത്തേതോ നാലാമത്തേതോ ലൈനുകളിലൂടെ മാത്രം ഓടിക്കണം. മൂന്ന് പാതകളുള്ള റോഡുകളിൽ മധ്യത്തിലെ പാതയോ വലത് വശത്തെ പാതയോ ഉപയോഗിക്കാം. രണ്ട് പാതകളുള്ള റോഡുകളിൽ വലത് വശത്തെ പാതയിൽ മാത്രം സഞ്ചരിക്കണം. ട്രാഫിക് ചിഹ്നങ്ങളും നിർദ്ദേശങ്ങളും പാലിക്കാതെ വാഹനം ഓടിക്കുന്നവർക്ക് 500 ദിർഹം പിഴ ചുമത്തും.

റോഡ് സുരക്ഷ മെച്ചപ്പെടുത്തുകയും ഗതാഗത സംവിധാനം സുഗമമാക്കുവാനും കൂടിയാണ് പുതിയ പരിഷ്‌കാരങ്ങൾ. എല്ലാ വാഹന യാത്രക്കാരും തങ്ങൾക്കായി അനുവദിച്ച ലൈനുകൾ മാത്രം ഉപയോഗിക്കണം.

ഡ്രൈവർമാർ പുതിയ പരിഷ്കാരങ്ങൾ പാലിക്കുന്നു എന്നുറപ്പു വരുത്തുവാൻ സ്മാർട്ട് റഡാറുകളും ആധുനിക ക്യാമറ സംവിധാനങ്ങളും ഉപയോഗിച്ച് 24 മണിക്കൂറും നിരീക്ഷണം നടത്തും എന്നും ഷാർജ പോലീസ് അറിയിച്ചു. Imga Credit : Sharjah Police  FaceBook

- pma

വായിക്കുക: , , , ,

Comments Off on ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്

ജ്വാല ‘ഉത്സവ് 2025’ അരങ്ങേറി

May 20th, 2025

sharjah-jwala-kalaa-saamskaarika-vedhi-v-k-suresh-babu-inaugurate-ulsav-2025-ePathram

ഷാർജ : സാംസ്കാരിക കൂട്ടായ്മ ‘ജ്വാല’ കലാ സാംസ്കാരിക വേദി 12-ാം വാർഷിക ആഘോഷങ്ങൾ ‘ഉത്സവ് 2025’ ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ വെച്ച് നടന്നു. പ്രമുഖ വാഗ്മിയും എഴുത്തുകാരനുമായ വി. കെ. സുരേഷ് ബാബു ഉദ്‌ഘാടനം ചെയ്തു.

ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി പി. ശ്രീപ്രകാശ്, ഇന്ത്യൻ സോഷ്യൽ സെൻറർ അജ്‌മാൻ സെക്രട്ടറി ചന്ദ്രൻ ബേപ്പ്, ജ്വാല ചെയർമാൻ കെ. ടി. നായർ, ഓഡിറ്റർ സുധീഷ് കുണ്ടം പാറ, വനിതാ ജ്വാല പ്രസിഡണ്ട് ലതാ കുഞ്ഞി രാമൻ, മനോജ് ഇടപ്പണി, ബാല ജ്വാല പ്രസിഡണ്ട് വിനായക് സുന്ദരേശൻ, മാധവൻ അണിഞ്ഞ, ഗംഗാധരൻ രാവണേശ്വരം തുടങ്ങിയവർ സംസാരിച്ചു.

രാജ ശേഖരൻ വെടിത്തറക്കൽ അദ്ധ്യക്ഷത വഹിച്ചു. അനൂപ് മേലത്ത് സ്വാഗതവും സുനിൽ കമ്പിക്കാനം നന്ദിയും പറഞ്ഞു.

പ്രശസ്ത ഗസൽ ഗായകൻ അലോഷിയുടെ ഗസൽ, വനിതാ ജ്വാലയുടെ ചെമ്പടമേളം അരങ്ങേറ്റം, നാടകം, കഥകളി, നൃത്ത-സംഗീത ആവിഷ്കാരം തുടങ്ങിയ വൈവിധ്യങ്ങളായ പരിപാടികൾ അരങ്ങേറി.

- pma

വായിക്കുക: , , , , , ,

Comments Off on ജ്വാല ‘ഉത്സവ് 2025’ അരങ്ങേറി

സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി

March 3rd, 2025

ഷാർജ : സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. കബീർ ചന്നാങ്കര (പ്രസിഡണ്ട്), അഷ്റഫ് കൊടുങ്ങല്ലൂർ (സെക്രട്ടറി), തയ്യിബ് ചേറ്റുവ (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ.

ഖാദർ കുട്ടി നടുവണ്ണൂർ, സലാം വലപ്പാട്, സിദ്ധിക്ക് തളിക്കുളം, സയ്യിദ് ജലീൽ മഷ്ഹൂർ തങ്ങൾ, റഷീദ് കാട്ടിപ്പരുത്തി, മുഹമ്മദ് ഇരുമ്പുപാലം, അഡ്വ. യസീദ് ഇല്ലത്തൊടി, സലാം തിരു നെല്ലൂർ, ഷാനവാസ്, അബ്ദുൽ സലാം, റഷീദ് നാട്ടിക എന്നിവരാണ് മറ്റു ഭാര വാഹികൾ.

- pma

വായിക്കുക: , , ,

Comments Off on സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി

ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു

November 17th, 2024

log-kktm-govt-collage-student-union-alumni-ePathram
ഷാർജ : കൊടുങ്ങല്ലുർ കെ. കെ. ടി. എം. ഗവ. കോളേജ് അലുംനി അസോസിയേഷൻ യു. എ. ഇ. ചാപ്റ്റർ പുറത്തിറക്കിയ ‘ഗുൽ മോഹർ പൂത്ത കാലം’ എന്ന പുസ്തകത്തിന്റെ പ്രകാശന കർമം ഡോ. മുരളി തുമ്മാരുകുടി ഷാർജ ബുക്ക് ഫെയർ റൈറ്റേഴ്‌സ് ഫോറത്തിൽ നിർവഹിച്ചു.

44 പൂർവ വിദ്യാർത്ഥി-അദ്ധ്യാപകരുടെ ഓർമ്മ ക്കുറിപ്പുകൾ സമാഹരിച്ചു പുറത്തിറക്കിയ ഗുൽ മോഹർ പൂത്ത കാലം അബുദാബി കേരള സോഷ്യൽ സെന്റർ പ്രസിഡണ്ട് എ. കെ ബീരാൻകുട്ടി, ഡോ സുമതി അച്യുതൻ എന്നിവർ ഏറ്റു വാങ്ങി. അക്കാഫ് അസോസിയേഷൻ എന്റെ കലാലയം സീരീസ് പ്രസിദ്ധീകരിച്ച ഇത്തരം 21 പുസ്തകങ്ങളിൽ ഒന്നാണ് ഇത്. കെ. കെ. ടി. എം. ഗവ. കോളേജ് അലുംനി അക്കാഫ് അസോസിയേഷൻ ഭാഗമാണ്.

- pma

വായിക്കുക: , , , , ,

Comments Off on ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു

ഭരത് മുരളി നാടകോത്സവം : ടോയ്‌ മാൻ അരങ്ങിലെത്തി

January 13th, 2024

drama-toyman-by-sharjah-chamayam-theaters-ePathram
അബുദാബി : ഭരത് മുരളി നാടകോത്സവം ആറാം ദിവസം, ഷാർജ ചമയം തിയ്യറ്റേഴ്‌സ് രംഗ വേദിയിൽ എത്തിച്ച ടോയ്‌ മാൻ എന്ന നാടകം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി. വൈക്കം മുഹമ്മദ് ബഷീറിൻ്റെ വിശ്വ വിഖ്യാതമായ മൂക്ക് എന്ന കൃതിയിൽ നിന്നുള്ള പ്രചോദനം ഉൾക്കൊണ്ട് അഭിമന്യു വിനയ കുമാർ രചിച്ച് സംവിധാനം ചെയ്ത ടോയ്‌ മാൻ എന്ന രാഷ്ട്രീയ ആക്ഷേപ ഹാസ്യ നാടകം ഭയപ്പെടുത്തുന്ന വർത്തമാന ഇന്ത്യൻ സാമൂഹിക രാഷ്ട്രീയ സാഹചര്യത്തെ അനാവരണം ചെയ്യുന്നു.

സമൂഹത്തിൽ കോളിളക്കം സൃഷ്ടിക്കുന്ന ഭയാനകമായ പ്രത്യയ ശാസ്ത്രമായി ഫാസിസം എങ്ങനെ പരിണമിക്കുന്നു എന്ന് നാടകം പറയുന്നു.

നൗഷാദ് ഹസ്സൻ, അഷ്‌റഫ് കിരാലൂർ, സുജ അമ്പാട്ട്, പൂർണ്ണ, കവിത ഷാജി, പ്രീത തുടങ്ങിയവർ പ്രധാന കഥാ പാത്രങ്ങളെ അവതരിപ്പിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on ഭരത് മുരളി നാടകോത്സവം : ടോയ്‌ മാൻ അരങ്ങിലെത്തി

Page 1 of 512345

« Previous « മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
Next Page » മില്ലേനിയം ഹോസ്പിറ്റൽ മുസ്സഫയിൽ തുറക്കുന്നു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha