ഷാർജ : പ്രവാസി മലയാളിയും എഴുത്തുകാരനു മായ അലി അസ്ക്കർ മഹ് ബൂബി രചിച്ച ഇംഗ്ലീഷ് പുസ്തകം ‘Be a Muslim in Your Heart’ ഷാർജ രാജ്യാന്തര പുസ്തക മേള യിൽ വെച്ച് പ്രകാശനം ചെയ്തു. മേളയിലെ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും നോളജ് ഫൗണ്ടേഷന്റെ പവലിയ നിലാണ് പ്രകാശനം നടന്നത്.
ഫൗണ്ടേഷൻ കോർപ്പറേറ്റ് കമ്മ്യൂണി ക്കേഷന്‍ ഡയറ ക്ടർ ഹുസൈൻ മുഹമ്മദ്, പുന്നക്കൻ മുഹമ്മദലിക്കു നൽകി കൊണ്ടാണ് പ്രകാശനം ചെയ്തത്.
മലപ്പുറം മറ്റത്തൂര്‍ സ്വദേശിയും പ്രവാസി യുമായ അലി അസ്കര്‍ മഹ് ബൂബി, തന്റെ ആത്മീയ ഗുരുവായ ശൈഖ് മുഹമ്മദ് ബാവാ ഉസ്താദ് സുല്‍ ത്താന്റെ ദർശന ങ്ങളേയും അദ്ധ്യാപന ങ്ങളെയും പരിചയ പ്പെടു ത്തുക യാണ് സുൽത്താനി പബ്ലി ക്കേഷൻസ് പുറത്തിറ ക്കിയ ‘Be a Muslim in Your Heart’ എന്ന പുസ്തക ത്തിലൂടെ.
ചടങ്ങിൽ ഗ്രന്ഥകാരൻ അലി അസ്കര്‍ മഹ് ബൂബി, ഇബ്രാഹിം കാരക്കാട്, ഹൈദർ സുൽത്താനി, ഷെമീർ സുൽത്താനി, ഫിറോസ്, റഷീദ്, ഗഫൂർ തുടങ്ങി യവർ സംബന്ധിച്ചു. പ്രിയ ദർശനി യുടെ പവലിയനിൽ ‘Be a Muslim in Your Heart’ എന്ന പുസ്തകം ലഭ്യമാവും.