സഹപാഠി സൗഹൃദ കൂട്ടായ്മ പുസ്തകങ്ങൾ നൽകി

August 29th, 2024

puthiyangadi-jama-ath-school-autograph-94-books-to-iic-ePathram

അബുദാബി : ഗ്രന്ഥശാലാ ദിനത്തിൻ്റെ ഭാഗമായി അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻ്ററിലെ സാഹിത്യ വിഭാഗം സംഘടിപ്പിക്കുന്ന പുസ്തക ശേഖരണ ക്യാമ്പയിനിലേക്ക് പുതിയങ്ങാടി ജമാഅത്ത് ഹൈസ്‌കൂൾ 1994 ബാച്ച് കൂട്ടായ്മ ‘ഓട്ടോ ഗ്രാഫ്-94’ പുസ്തകങ്ങൾ സംഭാവന ചെയ്തു.

സെൻ്റർ ജനറൽ സെക്രട്ടറി ഹിദായത്തുള്ള, അഷ്‌റഫ് ഹസൈനാർ, അഡ്വ. റഫീക്ക്, ജാഫർ, അഷ്‌കർ, അഹ്മദ് കുട്ടി തുടങ്ങിയവർ പുസ്തകങ്ങൾ സ്വീകരിച്ചു.

ഓട്ടോഗ്രാഫ്-94 ന് വേണ്ടി റാഷിദ് ഹമീദ്, ഫാരിസ് അബ്ബാസ്, ഫത്താഹ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. അബുദാബി ഫാമിലി മെമ്മറീസ് നടത്തിയ ക്വിസ് മത്സര വിജയികൾക്ക് സമ്മാന ദാനവും നടത്തി.

ഗ്രന്ഥശാലാ ദിനാചരണം മുൻ നിർത്തി ഇസ്ലാമിക് സെൻ്റർ നടത്തുന്ന പുസ്തക ശേഖരണത്തിന് പ്രവാസി മലയാളികളുടെ ഭാഗത്ത് നിന്ന് വൻ പങ്കാളിത്തമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത് എന്ന് ഭാരവാഹികൾ അറിയിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on സഹപാഠി സൗഹൃദ കൂട്ടായ്മ പുസ്തകങ്ങൾ നൽകി

ഉമ്മൻ ചാണ്ടി : നന്മയുടെ പുണ്യാളൻ പ്രകാശനം ചെയ്തു

November 8th, 2023

cover-oomman-chandy-nanmayude-punyalan-ePathram

ഷാർജ : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുറിച്ച് ഫാദര്‍ ബിജു പി. തോമസ് രചിച്ച ‘ഉമ്മൻ ചാണ്ടി : നന്മയുടെ പുണ്യാളൻ’ എന്ന പുസ്തകം, കോണ്‍ഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല എം. എൽ. എ. പ്രകാശനം ചെയ്തു. ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ വെച്ച് നടന്ന ചടങ്ങില്‍ ഇന്ത്യൻ അസോസ്സിയേഷൻ പ്രസിഡണ്ട് അഡ്വ. വൈ. എ. റഹീം പുസ്തകം ഏറ്റു വാങ്ങി.

book-release-in-sharjah-book-fest-oomman-chandy-nanmayude-punyalan-ePathram

ലിപി പബ്ലിക്കേഷൻ ആണ് പ്രസാധകർ. ഉമ്മൻ ചാണ്ടിയുമായി ഇണങ്ങിയും പിണങ്ങിയും ദീർഘ നാൾ അടുത്തു പ്രവർത്തിച്ച ഓർമ്മകൾ രമേശ് ചെന്നിത്തല പങ്കു വച്ചു. ഉമ്മൻ ചാണ്ടിയുടെ നന്മയുടെ പാഠങ്ങൾ അടുത്ത തലമുറ ഏറ്റെടുക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങിൽ സണ്ണിക്കുട്ടി എബ്രഹാം, ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, ലിപി അക്ബർ, ആർ. ചന്ദ്ര ശേഖരൻ, മഹാദേവൻ വാഴശ്ശേരിൽ, ആർ. ഹരി കുമാർ, വി. ടി. സലിം, അഡ്വ. ബാബുജി ഈശോ, പോൾ ജോർജ്ജ് പൂവത്തേരിൽ, റോജിൻ പൈനുംമൂട്, ഫാ. ബിജു പി. തോമസ് എന്നിവർ പ്രസംഗിച്ചു.

- pma

വായിക്കുക: , , , , , , ,

Comments Off on ഉമ്മൻ ചാണ്ടി : നന്മയുടെ പുണ്യാളൻ പ്രകാശനം ചെയ്തു

യു.​ എ​ഫ്.​ കെ. – അസ്മോ സാ​ഹി​ത്യ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ചു

October 20th, 2023

poet-asmo-puthenchira-ePathram
ദുബായ് : അന്തരിച്ച കവി അസ്മോ പുത്തഞ്ചിറയുടെ സ്മരണാര്‍ത്ഥം യു. എ. ഇ. യിലെ പ്രവാസികളായ എഴുത്തുകാര്‍ക്കു വേണ്ടി യൂണിക്‌ ഫ്രണ്ട്സ് ഓഫ് കേരള (യു. എഫ്. കെ.) ഏര്‍പ്പെടുത്തിയ 2023 ലെ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജോയ് ഡാനിയേലിന്‍റെ ‘നിധി’ മികച്ച കഥയായും ലിനീഷ് ചെഞ്ചേരിയുടെ ‘ടെന്‍ഷന്‍ മുക്കിലിരിക്കുമ്പോള്‍’ മികച്ച കവിതയായും തെരഞ്ഞെടുക്കപ്പെട്ടു.

unique-friends-of-kerala-ufk-asmo-puthenchira-poetry-award-for-uae-writers-ePathram

ചലച്ചിത്ര സംവിധായകന്‍ പ്രിയനന്ദന്‍, കവി സോമന്‍ കടലൂര്‍, പി. ടി. സുരേഷ് ബാബു, സി. ജി. കല, ശ്രീകല, വിജീഷ് പരവരി എന്നിവര്‍ അടങ്ങിയ ജൂറിയാണ് വിജയികളെ തെരഞ്ഞെടുത്തത്. 2023 നവംബറില്‍ നടക്കുന്ന ഷാര്‍ജ അന്താ രാഷ്ട്ര പുസ്തക മേളയിലെ ‘റൈറ്റേഴ്സ് ഫോറം’ വേദിയില്‍ വെച്ച് അവാര്‍ഡുകള്‍ വിതരണം ചെയ്യും എന്ന് യു. എഫ്. കെ. ഭാരവാഹികള്‍ അറിയിച്ചു. UFK FB PAGE

 

 

- pma

വായിക്കുക: , , , , , , , , , ,

Comments Off on യു.​ എ​ഫ്.​ കെ. – അസ്മോ സാ​ഹി​ത്യ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ചു

പാം അക്ഷര തൂലിക കവിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

October 12th, 2022

logo-palm-pusthakappura-palm-books-ePathram
ഷാർജ : പതിനാലാമത് പാം അക്ഷര തൂലിക കവിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. രാജേശ്വരി പുതുശ്ശേരി (കവിത – പെണ്ണ് തനിച്ചാകുമ്പോൾ), സാജിർ കരിയാടൻ (പൂവൻ കോഴി) പി. സി. പ്രദീഷ് (കുരുക്ക്) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. രാജേഷ് ചിത്തിര ചെയർമാനും കെ. പി. റസീന, പ്രവീൺ പാലക്കീൽ എന്നിവർ അംഗങ്ങളുമായ സമിതിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്.

palm-books-14-th-akshara-thoolika-poetry-award-winners-ePathram

ഗുരുവായൂരിനടുത്ത് കോട്ടപ്പടി സ്വദേശിനിയായ രാജേശ്വരി പുതുശ്ശേരി, അജ്മാനിലെ ഇന്‍റർനാഷണൽ ഇന്ത്യൻ സ്കൂളിലെ മലയാളം അദ്ധ്യാപികയാണ്. വയനാട് മാനന്തവാടി സ്വദേശിയായ സാജിർ കരിയാടൻ ദുബായില്‍ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. മഞ്ചേരി സ്വദേശിയായ പി. സി. പ്രദീഷ്, മെക്കാനിക്കൽ എഞ്ചിനീയര്‍ ആയി അബു ദാബിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു.

2022 നവംബറിൽ ഷാർജയിൽ നടക്കുന്ന പാം സർഗ്ഗ സംഗമത്തിൽ അവാർഡുകൾ വിതരണം ചെയ്യും എന്ന് പ്രസിഡണ്ട് സലീം അയ്യനത്ത്, സെക്രട്ടറി വിജു. സി. പരവൂർ എന്നിവര്‍ അറിയിച്ചു.

- pma

വായിക്കുക: , , , ,

Comments Off on പാം അക്ഷര തൂലിക കവിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

പാം അക്ഷര തൂലിക പുരസ്കാരം : സാഹിത്യ സൃഷ്ടികൾ ക്ഷണിക്കുന്നു

August 25th, 2022

logo-palm-pusthakappura-palm-books-ePathram
ഷാർജ : സാംസ്കാരിക – സാഹിത്യ കൂട്ടായ്മ പാം പുസ്തക പ്പുരയുടെ പതിനാലാം  അക്ഷര തൂലിക കഥ – കവിത പുരസ്കാരങ്ങൾക്ക് യു. എ. ഇ. യിൽ നിന്നുള്ള മലയാള എഴുത്തുകാരിൽ നിന്നും കഥകളും കവിതകളും ക്ഷണിക്കുന്നു. സൃഷ്ടികൾ ലഭിക്കേണ്ട അവസാന തിയ്യതി 2022 സെപ്തംബർ 15. അയക്കേണ്ട വിലാസം awardpalm @ gmail. com.

ഓൺ ലൈൻ – സമൂഹ മാധ്യമങ്ങളിലും ദൃശ്യ – ശ്രവ്യ മാധ്യമങ്ങളിലും അച്ചടിച്ച് പ്രസിദ്ധപ്പെടുത്താത്തും മലയാളത്തിൽ രചിച്ചതുമായ മൗലിക രചനകള്‍ ആയിരിക്കണം പുരസ്കാരത്തിനായി സമര്‍പ്പിക്കേണ്ടത്.

വിവരങ്ങൾക്ക് : 050 414 6105, 050 515 2068, 055 199 4072.

- pma

വായിക്കുക: , , , ,

Comments Off on പാം അക്ഷര തൂലിക പുരസ്കാരം : സാഹിത്യ സൃഷ്ടികൾ ക്ഷണിക്കുന്നു

Page 1 of 3123

« Previous « വടകര എൻ. ആർ. ഐ. ഫോറം രക്തദാനം സംഘടിപ്പിച്ചു
Next Page » വ്യക്തി നിയമം : മുസ്‌ലിം പുരുഷന്മാരുടെ അവകാശത്തിൽ ഇടപെടാന്‍ കഴിയില്ല »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha