സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം

November 22nd, 2024

baniyas-spike-chairman-cp-abdul-rahman-haji-ePathram
അബുദാബി : സഅദിയ്യ സ്ഥാപകനും വ്യവസായ പ്രമുഖനുമായിരുന്ന കല്ലട്ര അബ്ദുൽ ഖാദർ ഹാജിയുടെ സ്മരണാർത്ഥം പ്രഖ്യാപിച്ച പ്രഥമ പുരസ്കാരം ബനിയാസ് സ്പൈക്ക് സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് സമ്മാനിക്കും. നവംബർ 24 ന് നടക്കുന്ന ജാമിഅ സഅദിയ്യ 55-ാം വാർഷിക സനദ്-ദാന സമാപന സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കും.

മത-വിദ്യാഭാസ, സാമൂഹിക, സാംസ്കാരിക രംഗത്ത് സി. പി. അബ്ദുൽ റഹ്മാൻ ഹാജി നടത്തുന്ന മാതൃകാ സേവനങ്ങളാണ് അവാർഡിന് അർഹനാക്കിയത്. ജാമിഅ സഅദിയ്യ കേന്ദ്ര സെക്രട്ടറിയേറ്റ് യോഗത്തിൽ പ്രതേക ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.

സ്വന്തം സമ്പാദ്യത്തിൽ ഒരു വൈജ്ഞാനിക ഗേഹം ഉണ്ടാകണം എന്ന ലക്ഷ്യത്തോടെ ഇറങ്ങി തിരിച്ചതിൻ്റെ പേരിലാണ് കല്ലട്ര അബ്ദുൽ ഖാദർ ഹാജി പണ്ഡിതന്മാരുടെ മനസിൽ ഇടം നേടിയത് എന്നും കല്ലട്രയുടെ ജീവിതം ഇക്കാലത്തെ ഉമറാക്കൾക്കു മാതൃകയാണ് എന്നും ജൂറി അഭിപ്രായപ്പെട്ടു.

യു. എ. ഇ., സൗദി അറേബ്യ, ഒമാൻ, കൂടാതെ ഇന്ത്യയിലെയും വാണിജ്യ വ്യവസായ രംഗത്ത് തൻ്റെ കയ്യൊപ്പു ചാർത്തിയ ബനിയാസ് സ്പൈക്ക് സി. പി. അബ്ദുൽ റഹ്മാൻ ഹാജി സുന്നി സ്ഥാപനങ്ങളുടെ സജീവ സഹകാരിയും ആണെന്നുള്ളത് ജൂറി വിലയിരുത്തി. സി. പി. അബ്ദുൽ റഹ്മാൻ ഹാജി നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ ജൂറി പ്രതേകം അഭിനന്ദിച്ചു.

- pma

വായിക്കുക: , , , ,

Comments Off on സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം

വയലാർ ചെറുകാട് അനുസ്മരണം

November 11th, 2024

vayalar-cherukad-anusmaranam-epathram
അബുദാബി : ശക്തി തിയ്യറ്റേഴ്‌സ് സാഹിത്യ വിഭാഗം കേരളാ സോഷ്യൽ സെൻ്ററിൽ വയലാർ ചെറുകാട് അനുസ്മരണം സംഘടിപ്പിച്ചു. മലയാളത്തിലെ ഉത്തരാധുനിക കവിയും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ പി. എൻ. ഗോപീ കൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി.

abudhabi-shakthi-vayalar-cherukad-anusmaranam-ePathram

പ്രസിദ്ധീകരിച്ച് 50 വർഷം തികയുന്ന ചെറുകാടിൻ്റെ ആത്മകഥ ‘ജീവിത പ്പാത’ കേരള ചരിത്രത്തിൻ്റെ ഒരു പഠനമാണ് എന്നുംഅദ്ദേഹം ഓർമ്മപ്പെടുത്തി.

ചെറുകാടിൻ്റെ ‘മുത്തശ്ശി’ എന്ന ചെറുകഥയുടെ വായന അനുഭവം ദീപ അനീഷ് പങ്കു വെച്ചു. കെ. എസ്. സി. യുടെ ലൈബ്രറി ഫെസ്റ്റിവലിലേക്കു ശക്തി അവാർഡ് കൃതികൾ കൈമാറി. ശക്തി നാദിസിയ മേഖല സംഘടിപ്പിച്ച സാഹിത്യ രചന മത്സരങ്ങളുടെ വിജയികൾക്കുള്ള സമ്മാനദാനം പി. എൻ. ഗോപീ കൃഷ്ണൻ നിർവ്വഹിച്ചു.

ശക്തി പ്രസിഡണ്ട് കെ. വി. ബഷീർ അദ്ധ്യക്ഷത വഹിച്ചു. എ. എൽ. സിയാദ് സ്വാഗതം പറഞ്ഞു. സാഹിത്യ വിഭാഗം സെക്രട്ടറി ഷെറിൻ വിജയൻ മുഖ്യ അതിഥിയെ സദസ്സിന് പരിചയപ്പെടുത്തി. അസിസ്റ്റന്റ് സാഹിത്യ വിഭാഗം സെക്രട്ടറി റെജിൻ നന്ദി പറഞ്ഞു.

- pma

വായിക്കുക: , , , ,

Comments Off on വയലാർ ചെറുകാട് അനുസ്മരണം

അനു സിനുബാൽ അനുസ്മരണം ഞായറാഴ്ച

August 10th, 2024

writer-and-journalist-anu-warrier-known-as-anu-cinubal-ePathram
അജ്മാൻ : അന്തരിച്ച എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ അനു സിനുബാലിൻ്റെ (അനു വാരിയർ) മരണത്തിൽ അജ്മാനിൽ അനുശോചന യോഗം സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 11 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് അജ്‌മാൻ ഇന്ത്യൻ സോഷ്യൽ സെൻ്ററിൽ ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന അനുസ്മരണ യോഗ ത്തിലേക്ക് അനു വാര്യരുടെ എല്ലാ സുഹൃത്തുക്കളും സംബന്ധിക്കണം എന്ന് സംഘാടകർ ആവശ്യപ്പെട്ടു.

ദുബായില്‍ ഖലീജ് ടൈംസില്‍ സീനിയര്‍ കോപ്പി എഡിറ്റർ ആയിരുന്ന അനുവാര്യര്‍ അർബുദ രോഗം ബാധിച്ച് ചികിത്സയിൽ ആയിരുന്നു. കൊല്ലം പാരിപ്പള്ളിയിലെ വീട്ടില്‍ വെച്ച് ആഗസ്റ്റ് 6 ചൊവ്വാഴ്ച വൈകുന്നേരം നാലര മണിയോടെ ആയിരുന്നു അന്ത്യം.

വിവരങ്ങൾക്ക് : 052 977 1585 (അരുൺ കെ. ആർ.)

- pma

വായിക്കുക: , , , , , , ,

Comments Off on അനു സിനുബാൽ അനുസ്മരണം ഞായറാഴ്ച

മാധ്യമ പ്രവര്‍ത്തകൻ അനു വാര്യർ അന്തരിച്ചു

August 7th, 2024

writer-and-journalist-anu-warrier-known-as-anu-cinubal-ePathram
ദുബായ് : പ്രവാസ ലോകത്തെ ശ്രദ്ധേയനായ എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ അനു വാര്യര്‍ (അനു സിനു ബാല്‍ 49) അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിൽ ആയിരുന്നു. കൊല്ലം പാരിപ്പള്ളിയിലെ വീട്ടില്‍ വെച്ച് ആഗസ്റ്റ് 6 ചൊവ്വാഴ്ച വൈകുന്നേരം നാലര മണിയോടെ ആയിരുന്നു അന്ത്യം. ദുബായില്‍ ഖലീജ് ടൈംസില്‍ സീനിയര്‍ കോപ്പി എഡിറ്റർ ആയിരുന്ന അനു വാര്യര്‍ സാമൂഹിക മാധ്യമങ്ങളിൽ സജീവമായിരുന്നു.

യാത്രാ പുസ്തകത്തിൽ ചില അപരിചിതർ, ആത്മഹത്യക്ക് ചില വിശദീകരണ ക്കുറിപ്പുകൾ, കല്ലീവല്ലി തുടങ്ങി യാത്രാ വിവരണങ്ങൾ, കഥ, കവിത, നോവൽ, ഓർമ്മക്കുറിപ്പുകൾ അടക്കം ഏതാനും പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.

നാല് വര്‍ഷം മുന്‍പാണ് അര്‍ബുദ ബാധ തിരിച്ചറിയുന്നത്. ചികിത്സയോട് ഒപ്പം ജോലി തുടർന്നിരുന്നു. എന്നാൽ രണ്ടു വർഷം മുൻപ് കരളിനെയും അർബുദം ബാധിച്ചു. കീഴടങ്ങാൻ കൂട്ടാതെ ചിരിച്ചു കൊണ്ട് അതിനെ നേരിട്ട അനു, രോഗാവസ്ഥയെ കുറിച്ചും ചികിത്സയെ കുറിച്ചും ഫെയ്‌സ് ബുക്ക് കുറിപ്പുകൾ ആയും ഖലീജ് ടൈംസിലും ഉൾപ്പെടെ എഴുതിയിരുന്നു.

 * അനുവിനു ലൗ സലാം : കുഴൂർ വിത്സൺ 

 

- pma

വായിക്കുക: , , , , , , , ,

Comments Off on മാധ്യമ പ്രവര്‍ത്തകൻ അനു വാര്യർ അന്തരിച്ചു

ഡോ. ഷംഷീർ വയലിൽ അനുശോചനം അറിയിച്ചു.

May 4th, 2024

dr-shamsheer-vayalil-expressed-condolences-to-uae-president-death-of-sheikh-tahnoon-ePathram
അബുദാബി : കഴിഞ്ഞ ദിവസം അന്തരിച്ച രാജ കുടുംബാംഗവും അബുദാബി ഭരണാധികാരിയുടെ അൽ ഐൻ മേഖലയിലെ പ്രതിനിധിയുമായ ശൈഖ് തഹ്‍നൂൻ ബിൻ മുഹമ്മദ് അല്‍ നഹ്യാൻ്റെ നിര്യാണ ത്തിൽ യു. എ. ഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ സന്ദർശിച്ച് ബുർജീൽ ഹോൾഡിംഗ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ അനുശോചനം അറിയിച്ചു. യു. എ. ഇ. പ്രസിഡണ്ടിൻ്റെ അമ്മാവൻ കൂടിയാണ് ശൈഖ് തഹ്‍നൂൻ ബിൻ മുഹമ്മദ്.

അല്‍ ഐന്‍ മുനിസിപ്പാലി ചെയര്‍മാൻ (1974) കൃഷി വകുപ്പ് ചെയര്‍മാൻ, അബുദാബിഎക്സിക്യൂട്ടീവ് കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ (1977), അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്‌നോക്) ചെയര്‍മാന്‍, സുപ്രീം പെട്രോളിയം കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍ മാൻ (1988) തുടങ്ങിയ പദവികള്‍ ശൈഖ് തഹ്‍നൂൻ ബിൻ മുഹമ്മദ് അല്‍ നഹ്യാന്‍ വഹിച്ചിട്ടുണ്ട്.

അദ്ദേഹത്തിൻ്റെ നിര്യാണത്തിൽ ആദര സൂചകമായി രാജ്യത്ത് ഏഴു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

- pma

വായിക്കുക: , , ,

Comments Off on ഡോ. ഷംഷീർ വയലിൽ അനുശോചനം അറിയിച്ചു.

Page 1 of 612345...Last »

« Previous « എയർ പോർട്ട് സിറ്റി ചെക്ക്-ഇന്‍ സേവനം മുസ്സഫ ഷാബിയയിലും
Next Page » സിഗ്നലിൽ ചുവപ്പ് ലൈറ്റ് മറി കടന്നാൽ 1000 ദിർഹം പിഴ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha