വിവിധ രാജ്യക്കാർ ഒത്തു ചേർന്ന് ബുർജീൽ മെഡിക്കൽ സിറ്റിയിൽ പൂക്കളം ഒരുക്കി

September 16th, 2024

burjeel-onam-floral-decoration-shows-uae-s-spirit-of-generosity-ePathram
അബുദാബി : ഓണം എന്നാൽ മലയാളിക്ക് പൂക്കള ങ്ങളുടെ മേളം കൂടിയാണ്. ഓണക്കളികളോടും സദ്യയോടും ഒപ്പം തന്നെ വൈവിധ്യവും ആകർഷക ങ്ങളുമായ പൂക്കളങ്ങൾ അണി നിരക്കുന്ന കാലം കൂടിയാണ് ഓണക്കാലം.

യു. എ. ഇ. യുടെയും ഓണത്തിൻ്റെയും ആദർശങ്ങളും വയനാട് ദുരന്തത്തിൽ പ്രകടമായ സമൂഹത്തിൻ്റെ ഒത്തൊരുമയും പ്രമേയമാക്കിയാണ് ഇത്തവണ യു. എ. ഇ. ബുർജീൽ മെഡിക്കൽ സിറ്റിയിലെ ആരോഗ്യ പ്രവർത്തകർ കൂറ്റൻ പൂക്കളം ഒരുക്കിയത്.

ഇന്ത്യയിൽ നിന്നും എത്തിച്ച 600 കിലോഗ്രാം പൂക്കൾ ഉപയോഗിച്ചാണ് ഇരുപതോളം രാജ്യങ്ങളിൽ നിന്നുള്ള നൂറിലധികം ആരോഗ്യ പ്രവർത്തകർ വ്യത്യസ്തമായ ഈ പൂക്കളം തീർത്തത്.

സഹിഷ്ണുത, ഐക്യം, സുസ്ഥിരത, സഹാനുഭൂതി തുടങ്ങി യു. എ. ഇ. മുന്നോട്ടു വെക്കുന്ന ആശയങ്ങളാണ് പൂക്കളത്തിന് പ്രമേയം. ഐശ്വര്യവും സമത്വവും സാഹോദര്യവും നില നിന്നിരുന്ന കാലത്തിൻ്റെ ഓർമ്മയായ ഓണത്തെ അതേ ആശയങ്ങളിലൂടെ വരച്ചിട്ടിരിക്കുകയാണ് ഈ പൂക്കളം.

എല്ലാ രാജ്യക്കാരെയും ചേർത്തു നിർത്തുന്ന യു. എ. ഇ. യുടെ സവിശേഷതയെയും പൊതുമാപ്പ് പ്രഖ്യാപന ത്തെയും പൂക്കളം സൂചിപ്പിക്കുന്നുണ്ട്.

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തെ അതി ജീവിച്ച സഹോദരങ്ങളെ ജീവിതത്തിലേക്ക് തിരികെ കൈ പിടിച്ച് കയറ്റാൻ ആഗോള-പ്രാദേശിക സമൂഹ ങ്ങൾ ഒത്തു ചേർന്നതിനെയും ഓർമ്മ പ്പെടുത്തുന്നുണ്ട് ഈ പൂക്കളം.

ദുരന്തത്തിൽ ബാക്കിയായവരോട് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് ഇത്തവണ വലിയ ആഘോഷങ്ങൾ ഒഴിവാക്കി യിരിക്കുകയാണ് ബുർജീൽ.

ഉത്സവമെന്നതിനുപരി, കൂട്ടായ്മയെയും സാഹോദര്യ ത്തെയും കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ് ഞങ്ങൾക്ക് ഓണം. കേരളത്തിലെയും യു. എ. ഇ. യിലെയും സംസ്കാരങ്ങൾ ഒരുപോലെ ഉയർത്തി പ്പിടിക്കുന്ന ആദർശങ്ങളെയാണ് ഈ പൂക്കളത്തിലൂടെ ആഘോഷിക്കുന്നത് എന്നും ബുർജീൽ ഹോൾഡിംഗ്‌സ് ചീഫ് ഹ്യൂമൻ റിസോഴ്‌സസ് ഓഫീസർ ഡോ. സഞ്ജയ് കുമാർ പറഞ്ഞു.

വ്യത്യസ്തമായ ഈ ഓണാഘോഷം പ്രത്യാശയുടെയും ഒരുമയുടെയും സുസ്ഥിരതയുടെയും ശക്തമായ സന്ദേശമാണ് ഉയർത്തിക്കാട്ടുന്നത്.

- pma

വായിക്കുക: , , , ,

Comments Off on വിവിധ രാജ്യക്കാർ ഒത്തു ചേർന്ന് ബുർജീൽ മെഡിക്കൽ സിറ്റിയിൽ പൂക്കളം ഒരുക്കി

അൽ ദഫ്രയിലെ ആദ്യ ഡേ സർജറി സെൻ്റർ തുറന്ന് ബുർജീൽ ഹോൾഡിംഗ്സ്

August 8th, 2024

burjeel-day-surgery-center-in-aldhafra-region-ePathram

അബുദാബി : യു. എ. ഇ. യുടെ പടിഞ്ഞാറൻ മേഖല, അൽ ദഫ്രയിലെ ജനങ്ങൾക്ക് സമഗ്രമായ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുവാൻ ആദ്യ ഡേ സർജറി സെൻ്റർ സ്ഥാപിച്ച് MENA യിലെ പ്രമുഖ സൂപ്പർ സ്പെഷ്യാലിറ്റി ഹെൽത്ത് കെയർ സേവന ദാതാക്കളായ ബുർജീൽ ഹോൾഡിംഗ്സ്‌.

മദീനത്ത് സായിദിലെ അൽ ദഫ്ര മാളിൽ തുടങ്ങിയ ആരോഗ്യ കേന്ദ്രം, അൽ ദഫ്ര റീജ്യണിലെ ഭരണാധി കാരിയുടെ പ്രതിനിധി  നാസർ മുഹമ്മദ് അൽ മൻസൂരി ഉദ്ഘാടനം ചെയ്തു.

ബുർജീൽ ഹോൾഡിംഗ്സ് സ്ഥാപകനും ചെയർമാനുമായ ഷംഷീർ വയലിൽ, അൽ ദഫ്ര മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ മുഹമ്മദ് അലി അൽ മൻസൂരി, അൽദഫ്ര പോലീസ് ഡയറക്ടറേറ്റ് ഡയറക്ടർ ഹംദാൻ സെയ്ഫ് അൽ മൻസൂരി, ബുർജീൽ ഹോൾഡിംഗ്സ് സി. ഇ. ഒ. ജോൺ സുനിൽ, ബോർഡ് അംഗങ്ങളായ ഒമ്രാൻ അൽ ഖൂരി, ഡോ. ഗുവായ അൽ നെയാദി എന്നിവർ പങ്കെടുത്തു.

അൽ ദഫ്ര മേഖലയിലെ വർദ്ധിച്ചു വരുന്ന ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾ നിറവേറ്റുവാനാണ് ലക്ഷ്യമിടുന്നതെന്ന് ബുർജീൽ ഹോൾഡിംഗ്സ്‌ സി. ഇ. ഒ. ജോൺ സുനിൽ പറഞ്ഞു. അബുദാബിയിലെ ബുർജീൽ ഹോൾഡിംഗ്സിൻ്റെ നാലാമത്തെ ഡേ സർജറി സെൻ്റർ ആണിത്.

അൽ ദഫ്രയിലെ ജനങ്ങളുടെ ആവശ്യങ്ങൾക്ക് അനുസൃതമായി രൂപീകരിച്ചിരിക്കുന്നു. നൂതന പരിശോധന – ചികിത്സ സംവിധാന ങ്ങളിലൂടെ രോഗികൾക്ക് ഉന്നത നിലവാരമുള്ള പരിചരണം ഉറപ്പാക്കുന്നു. സർജറികൾക്ക് ശേഷം ആശുപത്രി വാസം ഒഴിവാക്കി വേഗത്തിലുള്ള രോഗ മുക്തി ഉറപ്പാക്കുകയാണ് ലക്‌ഷ്യം.

കാർഡിയോളജി, ഫാമിലി മെഡിസിൻ, എൻഡോ ക്രൈനോളജി തുടങ്ങി 13 സ്പെഷ്യാലിറ്റികളിൽ സമഗ്രമായ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന കേന്ദ്ര ത്തിൽ അത്യാധുനിക മെഡിക്കൽ സാങ്കേതിക വിദ്യകൾക്കൊപ്പം, സി. ടി സ്കാനുകൾ, എക്സ്റേകൾ, അൾട്രാ സൗണ്ട്, ഫിസിയോ തെറാപ്പി, പീഡിയാട്രിക് വാക്സിനേഷനുകൾ തുടങ്ങിയവ ലഭ്യമാണ്.

ഗ്രൂപ്പിൻ്റെ മുൻനിര ഹോസ്പിറ്റലായ ബുർജീൽ മെഡിക്കൽ സിറ്റിക്ക് (ബി. എം. സി.) കീഴിലുള്ള അഡ്‌നോക്കിൻ്റെ അൽ ദന്ന ഹോസ്പിറ്റലുമായി ചേർന്ന് കേന്ദ്രം പ്രവർത്തിക്കും. Twitter X

ഫോബ്‌സ് പട്ടിക യില്‍ ഡോക്ടര്‍. ഷംഷീര്‍ വയലില്‍ ഒന്നാമത്

ആരോഗ്യ സേവനങ്ങള്‍ : ബുർജീലും അബുദാബി പോലീസും കൈകോര്‍ത്തു

 

- pma

വായിക്കുക: , ,

Comments Off on അൽ ദഫ്രയിലെ ആദ്യ ഡേ സർജറി സെൻ്റർ തുറന്ന് ബുർജീൽ ഹോൾഡിംഗ്സ്

ബുർജീൽ ക്ലിനിക്ക് അബുദാബി സായിദ് എയർ പോർട്ടിൽ തുറന്നു

July 17th, 2024

burjeel-with-zayed-airport-dr-shamsheer-and-elena-sorlini-ePathram

അബുദാബി : സായിദ് അന്താരാഷ്ട്ര വിമാന ത്താവള ത്തില്‍ 24 മണിക്കൂറും പ്രവർത്തിക്കുന്ന പുതിയ ക്ലിനിക്ക് തുറന്ന് ബുര്‍ജീല്‍ ഹോള്‍ഡിംഗ്‌സ്.

യാത്രക്കാര്‍ക്കും എയര്‍ പോര്‍ട്ട് ജീവനക്കാര്‍ക്കും മികച്ച വൈദ്യ സഹായം ഉടനടി ലഭ്യമാക്കുവാൻ കഴിയും വിധം അത്യാധുനിക സൗകര്യങ്ങൾ ഒരുക്കിയാണ് ബുര്‍ജീല്‍ എയര്‍ പോര്‍ട്ട് ക്ലിനിക്ക് പ്രവർത്തിക്കുന്നത്. യാത്രക്കാര്‍ക്ക് വിമാനത്താവളത്തിന് പുറത്തു പോകാതെ തന്നെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കും.

സായിദ് ഇന്റർ നാഷണൽ എയര്‍ പോര്‍ട്ടില്‍ നടന്ന ചടങ്ങില്‍ ബുര്‍ജീല്‍ ഹോൾഡിംഗ്‌സ് സ്ഥാപകനും ചെയര്‍ മാനുമായ ഡോ. ഷംഷീര്‍ വയലില്‍, എയര്‍ പോര്‍ട്ട്‌സ് മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സി ക്യൂട്ടീവ് ഓഫീസറുമായ എലീന സോര്‍ലിനി എന്നിവര്‍ ചേർന്ന് ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു. ബുര്‍ജീല്‍ സി. ഇ. ഒ. ജോണ്‍ സുനില്‍, ഗ്രൂപ്പ് സി. ഒ. ഒ. സഫീര്‍ അഹമ്മദ് എന്നിവർ സംബന്ധിച്ചു.

മികച്ച ഡോക്ടര്‍മാരും അനുബന്ധ മെഡിക്കല്‍ പ്രൊഫഷണലുകളും ഉള്‍പ്പെടുന്ന ക്ലിനിക്ക്, ബുര്‍ജീലിൻ്റെ വിപുലമായ ആരോഗ്യ ശൃംഖലയുടെ ഭാഗമായി പ്രവര്‍ത്തിക്കും.

യാത്രികർക്ക് ഉണ്ടായേക്കാവുന്ന വിവിധ ആരോഗ്യ പ്രശ്നങ്ങളെ നേരിടാന്‍ സജ്ജമാണ് ക്ലിനിക്ക്. കൂടുതല്‍ സങ്കീർണ്ണമായ കേസുകള്‍, ലോകോത്തര സൗകര്യ ങ്ങളോടെ പ്രവര്‍ത്തിക്കുന്ന മറ്റു ബുര്‍ജീൽ ആശുപത്രി കളിലേക്ക് റഫര്‍ ചെയ്യും.

ഒക്യുപേഷനല്‍-പ്രിവന്റീവ് കെയര്‍, ഹെല്‍ത്ത് സ്‌ക്രീനിംഗുകള്‍, ഇ. സി. ജി. കുത്തി വെപ്പുകള്‍, ഇന്‍ഫ്യൂഷനുകള്‍, സ്ത്രീ പരിചരണം എന്നീ സൗകര്യങ്ങളും ക്ലിനിക്കില്‍ ലഭ്യമാണ്. കൂടുതല്‍ നിരീക്ഷണം ആവശ്യമായിട്ടുള്ള രോഗികള്‍ക്കായി ഒബ്‌സര്‍ വേഷന്‍ റൂമും ഉണ്ട്. പൊതു ആരോഗ്യ സേവങ്ങള്‍ക്ക് പുറമെ വാക്‌സിനേഷന്‍ സഹായവും ക്ലിനിക് ലഭ്യമാക്കും. എയര്‍ പോര്‍ട്ടിലൂടെ യാത്ര ചെയ്യുന്ന ലേ-ഓവര്‍ യാത്രക്കാര്‍ക്കും ക്ലിനിക്ക് സഹായകരമാകും.

- pma

വായിക്കുക: , , , , , , , ,

Comments Off on ബുർജീൽ ക്ലിനിക്ക് അബുദാബി സായിദ് എയർ പോർട്ടിൽ തുറന്നു

ഹെൽത്ത് കെയർ വീഡിയോ സീരിസ് എച്ച് ഫോർ ഹോപ്പ് പുറത്തിറങ്ങി

May 16th, 2024

burjeel-h-for-hope-ePathram
അബുദാബി : യു. എ. ഇ. യിലെ ആദ്യ ഹെൽത്ത് കെയർ വീഡിയോ സീരിസ് എച്ച് ഫോർ ഹോപ്പ് പുറത്തിറങ്ങി. ബുർജീൽ ഹോൾഡിംഗ്സിനു കീഴിലെ ബുർജീൽ മെഡിക്കൽ സിറ്റി (ബി. എം. സി.) നിർമ്മിച്ച എച്ച് ഫോർ ഹോപ്പ് എന്ന ദൃശ്യാവിഷ്‌കാരത്തിൽ യഥാർത്ഥ ജീവിതത്തിലെ രോഗി കളുടെയും ഡോക്ടർമാരുടെയും അപൂർവ്വവും സങ്കീർണ വുമായ അനുഭവങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നത്.

അഞ്ച് ഹ്രസ്വ ചിത്രങ്ങളടങ്ങിയ ആദ്യ സീസൺ അബുദാബി ഗ്ലോബൽ ഹെൽത്ത് കെയർ വീക്കിനോട് അനുബന്ധി ച്ചാണ് പുറത്തിറക്കിയത്. ഡോക്ടർമാരുടെ കൈ പിടിച്ചു ജീവിതത്തിലേക്ക് തിരിച്ചു വന്നവർ വേദനകളിൽ നിന്നും പ്രതീക്ഷയിലേക്കുള്ള ആ യാത്ര ഒരിക്കൽ കൂടി കണ്ടു.

അനുഭവിച്ച വെല്ലുവിളികളും ആശ്വാസമായ വൈദ്യ സഹായവും തീവ്രത ചോരാതെ അബുദാബി അൽ ഖാനയിലെ ബിഗ് സ്‌ക്രീനിൽ തെളിഞ്ഞപ്പോൾ അതി ജിവിച്ചവരുടെ മുഖങ്ങളിൽ കണ്ണീരും പുഞ്ചിരിയും.

രോഗികളുടെ ജീവിതത്തിൽ ആരോഗ്യ പ്രവർത്ത കർക്ക് ചെലുത്താൻ കഴിയുന്ന അഗാധമായ സ്വാധീനത്തിൻ്റെ ഓർമ്മ പ്പെടുത്തലുകൾ കൂടിയാണ് ഈ ഹ്രസ്വ ചിത്രങ്ങൾ. എച്ച് ഫോർ ഹോപ്പ് സീരീസിലെ വീഡിയോകൾ ബുർജീൽ മെഡിക്കൽ സിറ്റിയുടെ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് കാണാം. twitter

- pma

വായിക്കുക: , , , , ,

Comments Off on ഹെൽത്ത് കെയർ വീഡിയോ സീരിസ് എച്ച് ഫോർ ഹോപ്പ് പുറത്തിറങ്ങി

ഡോ. ഷംഷീർ വയലിൽ അനുശോചനം അറിയിച്ചു.

May 4th, 2024

dr-shamsheer-vayalil-expressed-condolences-to-uae-president-death-of-sheikh-tahnoon-ePathram
അബുദാബി : കഴിഞ്ഞ ദിവസം അന്തരിച്ച രാജ കുടുംബാംഗവും അബുദാബി ഭരണാധികാരിയുടെ അൽ ഐൻ മേഖലയിലെ പ്രതിനിധിയുമായ ശൈഖ് തഹ്‍നൂൻ ബിൻ മുഹമ്മദ് അല്‍ നഹ്യാൻ്റെ നിര്യാണ ത്തിൽ യു. എ. ഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ ബുർജീൽ ഹോൾഡിംഗ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ അനുശോചനം അറിയിച്ചു. യു. എ. ഇ. പ്രസിഡണ്ടിൻ്റെ അമ്മാവൻ കൂടിയാണ് ശൈഖ് തഹ്‍നൂൻ ബിൻ മുഹമ്മദ്.

അല്‍ ഐന്‍ മുനിസിപ്പാലി ചെയര്‍മാൻ (1974) കൃഷി വകുപ്പ് ചെയര്‍മാൻ, അബുദാബിഎക്സിക്യൂട്ടീവ് കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ (1977), അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്‌നോക്) ചെയര്‍മാന്‍, സുപ്രീം പെട്രോളിയം കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍ മാൻ (1988) തുടങ്ങിയ പദവികള്‍ ശൈഖ് തഹ്‍നൂൻ ബിൻ മുഹമ്മദ് അല്‍ നഹ്യാന്‍ വഹിച്ചിട്ടുണ്ട്.

അദ്ദേഹത്തിൻ്റെ നിര്യാണത്തിൽ ആദര സൂചകമായി രാജ്യത്ത് ഏഴു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

- pma

വായിക്കുക: , , ,

Comments Off on ഡോ. ഷംഷീർ വയലിൽ അനുശോചനം അറിയിച്ചു.

Page 1 of 1012345...10...Last »

« Previous « എയർ പോർട്ട് സിറ്റി ചെക്ക്-ഇന്‍ സേവനം മുസ്സഫ ഷാബിയയിലും
Next Page » സിഗ്നലിൽ ചുവപ്പ് ലൈറ്റ് മറി കടന്നാൽ 1000 ദിർഹം പിഴ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha