അബുദാബി : ലോകത്തിലെ ഏറ്റവും വലിയ എയർ പോർട്ട് ടെർമിനലുകളിൽ ഒന്നായ സായിദ് അന്താ രാഷ്‌ട്ര വിമാന ത്താവളത്തിൽ എത്തുന്ന യാത്ര ക്കാരുടെ ആരോഗ്യ സംരക്ഷണത്തിനായി കൈ കോർത്ത് അബുദാബി എയർ പോർട്സ് കമ്പനിയും ബുർജീൽ ഹോൾഡിംഗ്‌സും.
പ്രതിവർഷം 45 ദശലക്ഷം യാത്രക്കാരെ സ്വാഗതം ചെയ്യാനുള്ള ശേഷിയും ഏറ്റവും പുതിയ ബയോ മെട്രിക്, സ്ക്രീനിംഗ് സാങ്കേതിക വിദ്യയുമുള്ള വിമാന ത്താവളത്തിൽ മുഴുവൻ സമയ ആരോഗ്യ സേവനങ്ങളിലൂടെ യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രമുഖ കമ്പനികളുടെ പങ്കാളിത്തം.
എയർ പോർട്ടിലെ പുതിയ ടെർമിനലിൽ 24 മണിക്കൂറും ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്ന ബുർജീൽ ഹോൾഡിംഗ്‌സിൻ്റെ ബുർജീൽ മെഡിക്കൽ സിറ്റി (ബി. എം. സി.) ഉടൻ തുറക്കും. ഇതിനായുള്ള കരാറിൽ ഇരു സ്ഥാപനങ്ങളും ഒപ്പുവെച്ചു.
വിമാനത്താവളത്തിൽ നിന്ന് പുറത്തു പോകാതെ തന്നെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാനും യാത്രാ തടസ്സങ്ങൾ കുറക്കാനുമാണ് ക്ലിനിക്കിലൂടെ ലക്ഷ്യമിടുന്നത്. അടിയന്തര സാഹചര്യങ്ങളിൽ ആശുപത്രി യിലേക്ക് മാറ്റുന്നതിന് മുമ്പ് യാത്രക്കാരുടെ ആരോഗ്യ നില മെച്ചപ്പെടുത്തുന്നതിനുള്ള സൗജന്യ ചികിത്സ ഇവിടെ ലഭ്യമാക്കും. ആശുപത്രി പ്രവേശനം ആവശ്യമുള്ളവരെ എയർ പോർട്ടിന് അടുത്തുള്ള ബി. എം. സി. യിലേക്ക് മാറ്റും.
അബുദാബി സായിദ് ഇൻ്റർ നാഷണൽ എയർ പോർട്ടിലെ ആരോഗ്യ സേവനങ്ങൾക്കായി ബുർജീൽ ഹോൾഡിംഗ്‌സു മായും ബി. എം. സി. യുമായും പങ്കാളി ആവുന്നതിൽ ഏറെ സന്തോഷം ഉണ്ട് എന്നും അബു ദാബി എയർ പോർട്ട്‌സ് മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ എലീന സോർലിനി പറഞ്ഞു.
വിമാനത്താളവത്തിൽ എത്തുന്ന യാത്രക്കാർക്ക് മികച്ച ആരോഗ്യ പരിചരണം ഉറപ്പാക്കും എന്ന് ബുർജീൽ സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ വ്യക്തമാക്കി. എലീന സോർലിനിയും ഡോ. ഷംഷീറുമാണ് ധാരണാ പത്രത്തിൽ ഒപ്പു വെച്ചത്.
ചടങ്ങിൽ ബുർജീൽ ഹോൾഡിംഗ്‌സ് സി. ഇ. ഒ. ജോൺ സുനിൽ, ഗ്രൂപ്പ് സി. ഒ. ഒ. സഫീർ അഹമ്മദ്, ബുർജീൽ ഹോൾഡിംഗ്‌സ് ഡയറക്ടർ ബോർഡ് അംഗം ഒമ്രാൻ അൽ ഖൂരി, ചീഫ് കോർപ്പറേറ്റ് ഓഫീസർ ഹമദ് അൽ ഹൊസാനി, ബി. എം. സി. ഡെപ്യൂട്ടി സി. ഇ. ഒ. ആയിഷ അൽ മഹ്‌രി എന്നിവർ പങ്കെടുത്തു.
സഹകരണത്തിന്റെ ഭാഗമായി അബുദാബി എയർ പോർട്ട് സ്റ്റാഫ് അംഗങ്ങൾക്കും അവരുടെ കുടുംബ ങ്ങൾക്കും ബുർജീലിൻ്റെ യു. എ. ഇ. യിലെ ആശു പത്രികളിൽ മികച്ച ആരോഗ്യ സേവനങ്ങളും പരിശോധനകളും ലഭ്യമാക്കാനും ധാരണയായി. Twitter -X