ബാബുരാജ് സ്മരണ : ‘ഇന്നലെ മയങ്ങുമ്പോൾ’ ഞായറാഴ്ച

January 23rd, 2026

ms-baburaj-epathram
ദുബായ് : സംഗീത രംഗത്ത് അനശ്വര സംഭാവനകൾ നൽകിയ ഇതിഹാസ സംഗീതജ്ഞൻ എം. എസ്. ബാബു രാജ് എന്ന ബാബുക്കയെ അനുസ്മരിച്ച് കൊണ്ട് ‘ഇന്നലെ മയങ്ങുമ്പോൾ’ എന്ന പേരിൽ സംഗീത സന്ധ്യ സംഘടിപ്പിക്കുന്നു.

2026 ജനുവരി 25 ഞായറാഴ്ച വൈകുന്നേരം ഏഴുമണിക്ക് ദുബായ് ഫോക് ലോർ തിയ്യേറ്റർ സയാസി അക്കാദമി യിൽ മലബാർ പ്രവാസി (യു. എ. ഇ. ) യുടെ ആഭിമുഖ്യ ത്തിൽ ഒരുക്കുന്ന ‘ഇന്നലെ മയങ്ങുമ്പോൾ‘ പരിപാടി യിൽ ഗായകർ നിഷാദ്, സോണിയ, മുസ്തഫ മാത്തോട്ടം, അബി തുടങ്ങിയവർ ഗാനങ്ങൾ അവതരിപ്പിക്കും. സംവിധാനം : യാസർ ഹമീദ്.

ബാബുരാജ് സ്മരണാർത്ഥം ദുബായിൽ ഒരുക്കിയ ‘നമ്മുടെ സ്വന്തം ബാബുക്ക’ പരിപാടിയുടെ രണ്ടാം ഭാഗമാണ്. പ്രവേശനം സൗജന്യം

വിവരങ്ങൾക്ക് : 056 292 25 62

- pma

വായിക്കുക: , , , , ,

Comments Off on ബാബുരാജ് സ്മരണ : ‘ഇന്നലെ മയങ്ങുമ്പോൾ’ ഞായറാഴ്ച

ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ

November 27th, 2025

jamal-al-etihad-song-musician-a-r-rahman-with-burjeel-ePathram
അബുദാബി : യു. എ. ഇ. യുടെ 54 ആമത് ദേശീയ ദിന ആഘോഷങ്ങൾക്ക് സംഗീത ആദരവുമായി ബുർജീൽ ഹോൾഡിംഗ്‌സും സംഗീത സംവിധായകനും ഗായകനുമായ എ. ആർ. റഹ്മാനും ഒന്നിക്കുന്നു.

2025 നവംബർ 29 ശനിയാഴ്ച രാത്രി 9:30-ന് അബുദാബി അൽ വത്ബയിലെ ശൈഖ് സായിദ് ഫെസ്റ്റിവൽ സിറ്റിയിൽ വെച്ച് ‘ജമാൽ അൽ ഇത്തിഹാദ്’ എന്ന ഗാനം അവതരിപ്പിച്ചു കൊണ്ടാണ് ബുർജീലും എ. ആർ. റഹ്മാനും യു. എ. ഇ. ദേശീയ ദിന ആഘോഷങ്ങളിൽ ഭാഗമാവുന്നത്.

മലയാളി ആരോഗ്യ സംരംഭകനായ ഡോ. ഷംഷീർ വയലിൽ സ്ഥാപകനും ചെയർമാനുമായ ബുർജീൽ രൂപം നൽകിയ ‘ജമാൽ അൽ ഇത്തിഹാദ്’ എന്ന ഗാനം, വിവിധ സംസ്കാരങ്ങളെ സംഗീതത്തിലൂടെ സമന്വയി പ്പിക്കുന്നതിൽ പരിചയ സമ്പന്നനും രണ്ട് തവണ അക്കാഡമി അവാർഡും ഗ്രാമി അവാർഡും നേടിയ എ. ആർ. റഹ്മാൻ, രാജ്യത്തെ ഏറ്റവും വലിയ കലാ-സാംസ്കാരിക-വിനോദ-വിജ്ഞാന മേളയായ ശൈഖ് സായിദ് ഫെസ്റ്റിവലിൽ അവതരിപ്പിക്കുമ്പോൾ അത് ഈ രാജ്യത്തോടുള്ള ഇന്ത്യൻ സമൂഹത്തിന്റെ തന്നെ ആദരവ് ആയി മാറുന്നു.

യു. എ. ഇ. യുടെ മൂല്യങ്ങളും ഐക്യ ബോധവുമാണ് ഗാനത്തിന്റെ ഉള്ളടക്കം. ദേശീയ ദിന ആഘോഷ ങ്ങൾക്കായി രാജ്യം ഒരുങ്ങിയ വേളയിൽ ഈ ഗാനം പൊതു ജനങ്ങൾക്കായി പങ്കിടുവാൻ ഏറ്റവും നല്ല വേദിയാണ് ശൈഖ് സായിദ് ഫെസ്റ്റിവൽ.

രാജ്യത്തിന്റെ പൈതൃകവുമായി ശക്തമായ ബന്ധം ഉള്ള ശൈഖ് സായിദ് ഫെസ്റ്റിവലിൽ ബുർജീലിന്റെ ‘ജമാൽ അൽ ഇത്തിഹാദ്’ അവതരിപ്പി ക്കുവാൻ അവസരം ലഭിച്ചതിൽ അഭിമാനം ഉണ്ട് എന്നും ഡോ. ഷംഷീർ വയലിൽ പറഞ്ഞു.

കലാ-സാംസ്കാരിക ആവിഷ്കാരത്തിലൂടെ സമൂഹങ്ങളെ കൂട്ടിയിണക്കുന്ന പദ്ധതിയുടെ ഭാഗമാകുന്നതിൽ ബുർജീൽ ഹോൾഡിംഗ്‌സിന്‌ ഏറെ സന്തോഷമുണ്ട്’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകമെമ്പാടുമുള്ള സംഗീത പ്രേമികൾക്ക് ആസ്വദിക്കാവുന്ന രീതിയിൽ ചിട്ടപ്പെടുത്തിയ ഗാനത്തിന്റെ അവതരണവും അനുബന്ധ പരിപാടികളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്ദർശകരെ ഒരുമിപ്പിക്കുന്ന പ്രധാന പരിപാടികളിൽ ഒന്നായി മാറും.

ശനിയാഴ്ച രാത്രി 9:30-ന് തത്സമയ അവതരണത്തിന് പിന്നാലെ ജമാലിന്റെ ഡിജിറ്റൽ റിലീസ് എ.ആർ. റഹ്മാന്റെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെ നടക്കും.

എ. ആർ. റഹ്മാൻ മ്യൂസിക് ബാൻഡ് പെർഫോമൻസ്, വൈവിധ്യമാർന്ന നൃത്ത നൃത്യങ്ങൾ കൂടാതെ രാത്രി പത്ത് മണിക്ക് വർണ്ണാഭമായ വെടിക്കെട്ട് എന്നിവയും നടക്കും. Image Credit : Insta

- pma

വായിക്കുക: , , , ,

Comments Off on ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ

സംഗീത ആൽബം ‘അൽ വതൻ’ ബ്രോഷർ പ്രകാശനം ചെയ്തു

November 12th, 2025

ibrahim-karakkad-uae-national-day-music-album-al-watan-brochure-release-by-v-t-balram-ePathram
ഷാർജ : യു. എ. ഇ. ദേശീയ ദിനം ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങളുടെ ഭാഗമായി റിലീസ് ചെയ്യുന്ന ‘അൽ വതൻ’ എന്ന സംഗീത ആൽബം ബ്രോഷർ പ്രകാശനം ചെയ്തു. ഷാർജ എക്സ്പോ സെന്ററിലെ പുസ്തക മേള യിൽ നടന്ന ചടങ്ങിൽ വി. ടി. ബൽറാം, റിയൽ ബെവ് അബ്ദുൽ സത്താറിന് നൽകിയാണ് ബ്രോഷർ പ്രകാശനം ചെയ്തത്. ഹൈദർ തട്ടതാഴത്ത്, ഇബ്രാഹിം കാരക്കാട്, ഹംസ ഗുരുക്കൾ എന്നിവർ സംബന്ധിച്ചു.

പ്രവാസ ലോകത്തെ ശ്രദ്ധേയനായ എഴുത്തുകാരൻ ഇബ്രാഹിം കാരക്കാട് രചനയും സംഗീതവും നിർവ്വഹിച്ച ‘അൽ വത്തൻ’ എന്ന ഗാനം ആലപിച്ചത് ഫാത്തിമ, നസ്രിൻ എന്നീ സഹോദരിമാരാണ്. നിർമ്മാണവും സംവിധാനവും ഹംസ ഗുരുക്കൾ തിരൂർ. ദേശീയ ദിനത്തിൽ ആൽബം സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്യും.

 

- pma

വായിക്കുക: , , , ,

Comments Off on സംഗീത ആൽബം ‘അൽ വതൻ’ ബ്രോഷർ പ്രകാശനം ചെയ്തു

മെഹ്ഫിൽ മ്യൂസിക് ആൽബം ഫെസ്റ്റ് : എൻട്രികൾ ക്ഷണിച്ചു

August 19th, 2024

mehfil-inernational-dubai-music-fest-2024-invite-album-entry-ePathram

ദുബായ് : മെഹ്ഫിൽ ഇൻ്റർ നാഷണൽ ദുബായ് സംഘടിപ്പിക്കുന്ന മ്യൂസിക് ആൽബം ഫെസ്റ്റിവൽ 2024 (സീസൺ 3) ലേക്കുള്ള എൻട്രികൾ ക്ഷണിച്ചു. 2020 നു ശേഷം നിർമ്മിച്ച എട്ടു മിനിറ്റിൽ താഴെ സമയ ദൈർഘ്യമുള്ള, ഭക്തിഗാനം ഒഴികെയുള്ള മലയാളം സംഗീത ആൽബങ്ങളാണ് പരിഗണിക്കുക.

മികച്ച ആൽബം, ഗായകൻ, ഗായിക, ഗാന രചന, സംഗീതം, സംവിധായകൻ, ക്യാമറ, എഡിറ്റർ എന്നി മേഖലകളിലാണ് അവാർഡ്‌ സമ്മാനിക്കുക.

എൻട്രികൾ അയക്കേണ്ട അവസാന തിയ്യതി 2024 സെപ്റ്റംബർ 30. പ്രശസ്തരായ കലാകാരന്മാർ അടങ്ങിയ ജഡ്ജിംഗ് പാനൽ വിധി നിർണയിക്കും.

കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറുകളിൽ വാട്സാപ്പ് ചെയ്യുക : +971 50 549 0334, +91 82818 13598.
e-Mail : skmediaclt @ gmail. com

Instagram ,  FB Page

- pma

വായിക്കുക: , , , ,

Comments Off on മെഹ്ഫിൽ മ്യൂസിക് ആൽബം ഫെസ്റ്റ് : എൻട്രികൾ ക്ഷണിച്ചു

ചിന്മയ ആർട്സ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു

July 11th, 2024

chinmaya-arts-club-inauguration-ePathramദുബായ് : ചിന്മയ മിഷൻ കോളേജ് അലുമിനി യു. എ. ഇ. ചാപ്റ്റർ ആർട്ട്സ് ക്ലബ്ബ് ഉദ്ഘാടനം നടന്നു. ദുബായ് ആക്കാഫ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ സെക്രട്ടറി രമേഷ് നായർ ക്ലബ്ബിൻ്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. ആർട്സ് ക്ലബ്ബ്‌ സെക്രട്ടറിയായി വിനോദ് രാമകൃഷ്ണനെ തെരഞ്ഞെടുത്തു.

കരോക്കെ നൈറ്റിൽ അംഗങ്ങളായ രമേഷ് നായർ, വിനോദ് രാമകൃഷ്ണൻ, ശ്രീപ്രിയ, ശരൺഞ്ജിത്ത്, നിസാർ, ശ്രീലക്ഷ്മി,രേഷ്മ, ഐശ്വര്യ, അനഘ, അജേഷ്, അജിൻ കുമാർ, അജിത്, ശ്രീജിത്ത്‌, ഷനീജ്, സിജോ ജോസ് എന്നിവർ പങ്കെടുത്തു.

ഹരിഹരൻ പങ്ങാരപ്പിള്ളി അവതാരകൻ ആയിരുന്നു. ജോ. സെക്രട്ടറി മിഥുൻ, എക്സിക്യൂട്ടീവ് അംഗം നിധിൻ, സ്പോർട്സ് ക്ലബ്ബ് സെക്രട്ടറി സലീം, ആക്കാഫ് പ്രതിനിധി ലൊവിൻ മുഹമ്മദ്‌ എന്നിവർ സന്നിഹിതരായിരുന്നു.

* FB Page

 

- pma

വായിക്കുക: , , ,

Comments Off on ചിന്മയ ആർട്സ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു

Page 1 of 212

« Previous « ജീവനാംശത്തിനായി ക്രിമിനൽ കേസ് നൽകാം : സുപ്രീം കോടതി
Next Page » സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറിയെ തെരഞ്ഞെടുത്തു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha