അബുദാബി : ഈദുൽ ഫിത്വറിനോട് അനുബന്ധിച്ച്, അബു ദാബി കേന്ദ്രമായി പ്രവർത്തി ക്കുന്ന സംഗീത കൂട്ടാ യ്മ യായ സോംഗ് ലവ് ഗ്രൂപ്പ് പുറത്തിറക്കിയ “സരിഗമ രാഗം” എന്ന സംഗീത ആൽബം പ്രേക്ഷക ശ്രദ്ധ നേടി ഹിറ്റ് ചാർട്ടിലേക്കു കുതി ക്കുന്നു.
മാപ്പിളപ്പാട്ട് ഗാനാലാപന രംഗത്ത് വേറിട്ട ശബ്ദ മായ റൗഫ് തളിപ്പറമ്പ് ഒരു ഇടവേളയ്ക്കു ശേഷം സജീവ മാവുന്ന ആൽബ മാണ് ‘സരിഗമ രാഗം’.
സുബൈർ തളിപ്പറമ്പ് രചനയും സംഗീതവും നിർവ്വ ഹിച്ച് 2008 ൽ റിലീസ് ചെയ്ത ഇനിയെന്ന് കാണും എന്ന ആൽബ ത്തിലെ ഹിറ്റ് ഗാന ങ്ങളിൽ ഒന്നായിരുന്നു പ്രശസ്ത ഗായിക രഹ്ന പാടിയ ‘സരിഗമ രാഗം… തക ധിമി മേളം….” എന്ന് തുട ങ്ങുന്ന കല്യാണപ്പാട്ട്.
വടക്കേ മലബാറി ലെ മുസ്‌ലിം വിവാഹ വേദി യുടെ പ്രൗഢിയും സവി ശേഷത കളും മണവാള ന്റെയും മണ വാട്ടി യുടെയും വിശേഷ ങ്ങളും വിവരിക്കുന്ന ആകർഷ ക മായ വരി കൾ, റൗഫ് തളിപ്പറമ്പ് തന്റെ ആദ്യ കാല ഹിറ്റ് ഗാനങ്ങൾക്കൊപ്പം കിട പിടിക്കുന്ന തരത്തിൽ ആർജ്ജവ ത്തോടെ പാടി ഫലിപ്പിക്കുന്നതിൽ വിജയി ച്ചിരി ക്കുന്നു.
മാപ്പിളപ്പാട്ടു ഗാനാസ്വാദാകർ പത്തു വർഷമായി നെഞ്ചേറ്റിയ സരിഗമ രാഗം എന്ന ഈ ഗാനം ഗൾഫിൽ അട ക്കം നിരവധി വേദി കളിലും ടെലി വിഷൻ റിയാ ലിറ്റി ഷോ കളിലും ഗായിക രഹ്ന തന്റേതായ ശൈലി യിൽ അവ തരി പ്പിച്ചു വരുന്നു.
രണ്ടു പതിറ്റാണ്ടു കാലം ദുബായിൽ പ്രവാസ ജീവിതം നയിച്ചിരുന്ന റൗഫ് തളിപ്പറമ്പും പ്രവാസ ലോക ത്തെ ശ്രദ്ധേയനായ എഴു ത്തു കാരൻ സുബൈർ തളിപ്പറമ്പും ആദ്യമായി ഈ ആൽബ ത്തിലൂടെ ഒത്തു ചേരുന്നു എന്നതും ഈ ദൃശ്യാ വിഷ്കാര ത്തി ന്റെ പ്രത്യേ കത യാണ്.
സോംഗ് ലവ് ഗ്രൂപ്പിന്റെ ബാനറിൽ സിദ്ധീഖ് ചേറ്റുവ നിർമ്മിച്ച് മില്ലേനിയം വീഡിയോസ് പുറ ത്തിറക്കിയ ആൽബ ത്തിന്റെ പിന്നണി പ്രവർത്തകർ കമറുദ്ധീൻ കീച്ചേരി, ഹംസ, ഷംസുദ്ധീൻ കുറ്റിപ്പുറം, റഫീഖ് തളി പ്പറമ്പ്, ജബ്ബാർ മടക്കര എന്നിവരാണ്. സ്റ്റുഡിയോ : ഒബ്സ്ക്യൂറ തളിപ്പറമ്പ്.
- സോംഗ് ലവ് സൗഹൃദ സംഗീത സന്ധ്യ
- ബലി പെരുന്നാളിന്റെ സന്ദേശവു മായി ‘പെരുന്നാപ്പാട്ട്’
- സോംഗ് ലവ് ഗ്രൂപ്പ് സംഗീത സൌഹൃദ സംഗമം ശ്രദ്ധേയമായി
- സോംഗ് ലവ് ഗ്രൂപ്പ് കുടുംബ സംഗമം : സംഗീത പ്രതിഭകളെ ആദരിച്ചു
- മുക്കം സാജിതയെ ആദരിച്ചു
- സത്താർ കാഞ്ഞങ്ങാടിനെ ആദരിച്ചു
- ലൈലാ മജ്നു : പ്രണയ ഗാന ങ്ങളു മായി ഒരു സംഗീത രാവ്
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, ആഘോഷം, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, ബഹുമതി, സംഗീതം, സാഹിത്യം