അബുദാബി : സംഗീതം നെഞ്ചേറ്റിയ കലാകാരന്മാരുടെ വാട്ട്സ് ആപ് കൂട്ടായ്മ യായ ‘സോംഗ് ലവ്ഗ്രൂപ്പ് തങ്ങളുടെ ആദ്യ കൂടി ച്ചേരൽ അബുദാബി മുസ്സഫയിൽ സംഘടി പ്പിക്കും.
ജനുവരി 2 വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് മുസ്സഫ എൻ. പി. സി. സി. ക്ക് എതിർ വശത്തുള്ള ഫുഡ് പാലസ് റെസ്റ്റോ റന്റിൽ ‘സൗഹൃദ സംഗീത സന്ധ്യ’ എന്ന പേരിൽ ഒരുക്കുന്ന ഒത്തു കൂടലിൽ യു. എ. ഇ. യിൽ വിവിധ മേഖല കളിൽ പ്രവർത്തിക്കുന്ന സംഗീത പ്രേമികൾ സംബന്ധിക്കും.
സംഗീതവും സംഗീത വിശേഷ ങ്ങളുമായി 24 മണിക്കൂറും ഒന്നിച്ച് കൂടുന്ന ഈ വാട്ട്സ് ആപ് കൂട്ടായ്മ യിൽ യു. എ. ഇ., സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ഇന്ത്യ എന്നിവിട ങ്ങളിൽ നിന്നായി അമ്പതോളം അംഗ ങ്ങള്‍ ഉണ്ട് ഗ്രൂപ്പ് എന്ന് അഡ്മിൻ സിദ്ധീഖ് ചേറ്റുവ അറിയിച്ചു.
- pma