Monday, January 5th, 2015

സോംഗ് ലവ് ഗ്രൂപ്പ് സംഗീത സൌഹൃദ സംഗമം ശ്രദ്ധേയമായി

sidheek-chettuwa-zubair-thalipparamba-ePathram
അബുദാബി : സംഗീത പ്രേമി കളുടെ വാട്സ് ആപ് കൂട്ടായ്മ യായ ‘സോംഗ് ലവ് ഗ്രൂപ്പ്’ അബുദാബിയില്‍ സംഘടിപ്പിച്ച സംഗീത സൌഹൃദ സംഗമം, പരിപാടി യുടെ വിത്യസ്ഥ തയാല്‍ ശ്രദ്ധേയമായി.

അബുദാബി മുസ്സഫ യിലെ ഫുഡ്‌ പാലസ് റെസ്റ്റോറന്റിൽ നടന്ന സംഗീത സൌഹൃദ സംഗമം, ഗ്രൂപ്പ് അഡ്മിന്‍ സിദ്ധീഖ് ചേറ്റുവ ഉത്ഘാടനം ചെയ്തു. തുടര്‍ന്ന് അംഗ ങ്ങളുടെയും കുട്ടി കളുടെയും വിവിധ കലാ പരിപാടികള്‍ അരങ്ങേറി.

ചുരുങ്ങിയ കാലം കൊണ്ട് ഇത്രയും പ്രതിഭ കളെ സോംഗ് ലവ് ഗ്രൂപ്പില്‍ അണി നിരത്തിയ അഡ്മിന്‍ സിദ്ധീഖ് ചേറ്റുവ യെ പൊന്നാട അണിയിച്ച് ആദരിച്ചു.

വഹാബ് തിരൂര്‍, പവിത്രന്‍ കുറ്റ്യാടി എന്നിവരുടെ ഓര്‍ക്കസ്ട്ര യില്‍ പ്രമുഖ ഗായകരായ വി. വി. രാജേഷ്, അഷ്‌റഫ്‌ നാറാത്ത്, സുബൈര്‍ തളിപ്പറമ്പ് തുടങ്ങിയ വരുടെ നേതൃത്വ ത്തില്‍ മുപ്പതോളം ഗായകര്‍ പങ്കെടുത്ത ഗാനമേളയും ഹംസക്കുട്ടി, റാഫി മഞ്ചേരി, അക്ബര്‍ മണത്തല എന്നിവരുടെ മിമിക്രിയും ശ്രീലക്ഷ്മി സുധീര്‍, ശ്രീവിദ്യ സുധീര്‍ എന്നിവര്‍ വിവിധ നൃത്ത നൃത്യങ്ങളും അവതരിപ്പിച്ചു. ഗായിക അമല്‍ കാരൂത്ത്, പി. എം. അബ്ദുല്‍ റഹിമാന്‍ എന്നിവര്‍ പരിപാടിയുടെ അവതാരകര്‍ ആയിരുന്നു.

song-love-group-sidheek-chetuwa-ePathram

അബൂബക്കര്‍സിദ്ധീക്ക്, ദാനിഫ്, റാഫി പെരിഞ്ഞനം, അസീസ്‌ കാസര്‍ കോഡ്, ഷാഹു മോന്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. വിവിധ ഗള്‍ഫ് രാജ്യ ങ്ങളില്‍ കഴിയുന്ന പ്രവാസി മലയാളി കളുടെ ഈ ഓണ്‍ ലൈന്‍ സംഗീത കൂട്ടായ്മയില്‍, ടെലിവിഷന്‍ സംഗീത മത്സര ങ്ങളി ലെയും ഗള്‍ഫിലെ വിവിധ റേഡിയോ നിലയ ങ്ങളിലെയും വിജയികളും മത്സര രംഗ ത്തുള്ള ഗായകരും ഗാന രചയി താക്കളും സംഗീത സംവിധായകരും അടക്കം നിരവധി പ്രതിഭ കളാണ് അംഗങ്ങള്‍ ആയിട്ടുള്ളത്.

ഇരുപത്തി നാല് മണിക്കൂറും പാട്ടും സംഗീത സംബന്ധിയായ വിശേഷങ്ങളുമായി നിലകൊള്ളുന്ന സോംഗ് ലവ് ഗ്രൂപ്പില്‍ ഇന്ത്യ യിലെയും ഖത്തര്‍, സൌദി അറേബ്യ, കുവൈറ്റ്‌, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളിലേയും ശ്രദ്ധേയരായ ഗായകരും സജീവമാണ്.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

Comments are closed.


«
«



  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്
  • ലുലു മാംഗോ മാനിയ വൈറലായി
  • ഈദ് രാവ് : സംഗീത നിശയുമായി കണ്ണൂർ ഷെരീഫ്
  • ഏകീകൃത ദേശീയ ആരോഗ്യ പരി രക്ഷാ പദ്ധതി : ചരിത്ര പ്രസിദ്ധമായ തീരുമാനം
  • അപകടകരമായ ഡ്രൈവിംഗ് : വാഹനം പിടിച്ചെടുത്തു
  • വാഷിംഗ്ടൺ പോസ്റ്റിന്‍റെ ആഗോള എ. ഐ. കൗൺസിലിൽ അദീബ് അഹമ്മദ്
  • പുതിയ ഏകീകൃത ആരോഗ്യ ഇൻഷ്വറൻസിനു പ്രസിഡണ്ടിന്റെ അംഗീകാരം
  • ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്
  • 45 രാജ്യങ്ങളിൽ നിന്നും മുന്നൂറോളം മത്സരാർത്ഥികൾ : ചെസ്സ് ടൂർണ്ണ മെന്റിനായി വിപുലമായ ഒരുക്കങ്ങൾ
  • നവീകരിച്ച അൽ മംസാർ ബീച്ച് തുറന്നു
  • ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • ഗ്ലോബൽ വില്ലേജ് മെയ് 31 വരെ പ്രവർത്തിക്കും
  • ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പ്; കേരള രാഷ്ട്രീയത്തിന്റെ പ്രതിഫലനം
  • മൂന്നാമത് ഐ. ഐ. സി. ഓപ്പൺ ചെസ്സ് ടൂർണ്ണമെന്റ് മെയ് 16,17 തിയ്യതികളിൽ
  • റോഡ് ചാടി ക്കടക്കരുത് : നിങ്ങളുടെ സുരക്ഷ മുഖ്യം
  • മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ് : ബുർജീൽ പവലിയൻ സന്ദർശിച്ച് ശൈഖ് മുഹമ്മദ്
  • ഗുരുതര ട്രാഫിക് നിയമ ലംഘനം : ഡ്രൈവറും വാഹനവും കസ്റ്റഡിയിൽ
  • മിറക്കിൾ ഗാർഡനിൽ കുടുംബങ്ങൾക്ക് സൗജന്യ പ്രവേശനം
  • വാഹനങ്ങൾ മുന്നോട്ട് എടുക്കുമ്പോൾ മറ്റു വാഹനങ്ങളെ പരിഗണിക്കൂ
  • പെയ്ഡ് പാർക്കിംഗ് കൂടുതൽ മേഖലകളിലേക്ക്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine