അബുദാബി : ഗാനാലാപന രംഗത്ത് മൂന്നു പതിറ്റാണ്ട് പൂര്‍ത്തി യാക്കിയ പ്രമുഖ ഗായിക മുക്കം സാജിത യെ റിഥം അബുദാബി ആദരിച്ചു.
മുസ്സഫ ഫുഡ് പാലസ് റെസ്റ്റോറന്റില്‍ റിഥം അബുദാബി യുടെ പതിനഞ്ചാം വാര്‍ഷിക ആഘോഷവും യു. എ. ഇ. യുടെ നാല്പത്തി നാലാം ദേശീയ ദിന ആഘോഷവും നടത്തിയ ചടങ്ങി ലാണ്, മാപ്പിള പ്പാട്ട് ഗാന ശാഖ ക്ക് നല്കിയ സംഭാവന കളെ മാനിച്ച് സാജിദ യെ ആദരിച്ചത്.
റിഥം ചെയർ മാൻ സുബൈർ തളിപ്പറമ്പ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ. കെ. മൊയ്തീൻ കോയ, താഹിർ ഇസ്മയിൽ ചങ്ങരം കുളം, ഫൈസൽ ബേപ്പൂർ, സിദ്ധീഖ് ചേറ്റുവ തുടങ്ങിയവർ സംബ ന്ധിച്ചു. സാമൂഹ്യ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ ചടങ്ങിൽ സംബ ന്ധിച്ചു. റസാഖ് ഒരുമനയൂർ, ഷഫീൽ, ബഷീർ കാരൂത്ത്, റഫീഖ് ഹൈദ്രോസ് തുടങ്ങിയവർ ആശംസ കൾ നേർന്നു.
മൂന്നു വയസ്സിൽ സാജിത തുടങ്ങിയ സംഗീത സപര്യ 32 വർഷം പൂർത്തി യാക്കി. തന്റെ എട്ടാമത്തെ വയസ്സി ലാണ് മുക്കം സാജിത ‘ദിക്ക്ർ പാടി ക്കിളിയേ….’ എന്ന് തുടങ്ങുന്ന പ്രശസ്ത മായ മാപ്പിളപ്പാട്ട് പാടി റെക്കോർഡ് ചെയ്യുന്നത്.
പിന്നീട് പാടി റെക്കോർഡ് ചെയ്തതും ഹിറ്റായി മാറി യതു മായ ”പടപ്പ് പടപ്പോട് പിരിശ ത്തിൽ നിന്നോ ളിൻ… പടച്ചോന്റെ കാരുണ്യം കിട്ടുന്നത് കണ്ടോളിൻ…” എന്നു തുടങ്ങുന്നതും സമകാലിക സാമൂഹ്യ സാഹചര്യങ്ങിൽ ഏറെ പ്രസക്ത മായതു മായ ഗാനവും സാജിത ആലപിച്ചു.
റിഥം അബുദാബി, പതിനഞ്ചു വർഷം നീണ്ട തങ്ങളുടെ പ്രവർത്തന കാലയള വിൽ ടെലിവിഷൻ പരിപാടി കളി ലൂടെ യും സ്റ്റേജ് ഷോ കളി ലൂടെ യും നിരവധി പ്രതിഭ കളെ പ്രവാസ ലോക ത്തിനു പരിചയ പ്പെടുത്തി യിട്ടുണ്ട് എന്നും അവരിൽ പലരും ഇന്ന് വിവിധ മേഖല കളിൽ ഏറെ പ്രശസ്ത രാണ് എന്നുള്ളതും അഭിമാനി ക്കാൻ കഴി യുന്ന താണ് എന്ന് റിഥം അബുദാബി യുടെ തുടക്ക കാലം മുതൽ ഈ കൂട്ടായ്മ യുടെ പ്രവർ ത്തന ങ്ങളു മായി സഹകരിച്ചു വന്നവർ അഭിപ്രായപ്പെട്ടു.
യു. എ. ഇ . യുടെ ദേശീയ ദിനാ ഘോഷ വേള യിൽ സംഘടിപ്പിച്ച ഈ പരിപാടി യിൽ സുബൈർ തളിപ്പറമ്പ് രചനയും സംവിധാനവും നിർവ്വ ഹിച്ച പ്രശസ്ത മായ ഇമറാത്തി ഗാനം ആലപിച്ചു കൊണ്ടാണ് ഇതോട് അനുബന്ധി ച്ചുള്ള കലാ പരി പാടി കൾക്ക് തുടക്ക മായത്.
റിഥം അബു ദാബി യുടെ അംഗ ങ്ങളുടെ ഗാന മേളയും വിവിധ നൃത്ത നൃത്ത്യ ങ്ങളും ആഘോഷ പരിപാടി കൾക്ക് മാറ്റു കൂട്ടി. ദാനിഫ്, ഹംസ ക്കുട്ടി, ഷാഹുൽ പാലയൂർ, സാലിഹ് ചാവക്കാട് തുടങ്ങി യവർ പരിപാടി കൾക്ക് നേതൃത്വം നല്കി.
- pma