അജ്മാൻ : ജ്വാല കലാ സാംസ്കാരിക വേദി, ജ്വാല ഉത്സവ് 2025 എന്ന പേരിൽ സംഘടിപ്പിക്കുന്ന വാർഷിക ആഘോഷ പരിപാടിയുടെ ബ്രോഷർ പ്രകാശനം ചെയ്തു. അജ്മാൻ ഇന്ത്യ സോഷ്യൽ സെന്ററിൽ നടന്ന ജ്വാല വാർഷിക ജനറൽ ബോഡി യോഗത്തിൽ ജനറൽ കൺവീനർ മാധവൻ, പബ്ലിസിറ്റി കൺവീനർ അരവിന്ദൻ, ഗംഗാധരൻ എന്നിവരാണ് ജ്വാല ഉത്സവ് 2025 ബ്രോഷർ പുറത്തിറക്കിയത്.
2025 മെയ് 10 ന് അജ്മാൻ ഇന്ത്യ സോഷ്യൽ സെന്ററിൽ സംഘടിപ്പിക്കുന്ന ജ്വാല ഉത്സവ് എന്ന പരിപാടിയിൽ വാഗ്മിയും എഴുത്തുകാരനുമായ വി. കെ. സുരേഷ് ബാബുവിന്റെ പ്രഭാഷണം, ഗായകന്‍ അലോഷിയുടെ ഗസല്‍ സന്ധ്യ എന്നിവയാണ് മുഖ്യ ആകർഷണം. കൂടാതെ ട്രിബ്യൂട്ട് ടു ലെജന്റ്‌സ് എന്ന പേരില്‍ തയ്യാറാക്കിയ നൃത്ത-ഗാനാര്‍ച്ചന, കഥകളി, നാടകം, വിവിധ നൃത്ത നൃത്യങ്ങളും അരങ്ങിലെത്തും.