ഐ. എസ്. സി. അജ്മാന്‍ രക്തദാന ക്യാമ്പ്‌ സംഘടിപ്പിച്ചു.

January 27th, 2022

logo-isc-ajman-indian-social-centre-ePathram
അജ്‌മാൻ : ഇന്ത്യയുടെ എഴുപത്തി മൂന്നാം റിപ്പബ്ലിക്‌ ദിന ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ സോഷ്യൽ സെന്‍റർ അജ്മാൻ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

ദുബായ് ഹെൽത്ത് അഥോറിറ്റിയുടെ സഹകരണത്തോടെ ഐ. എസ്. സി ഒരുക്കിയ രക്തദാന ക്യാമ്പിൽ ബ്ലഡ്‌ ഡോണേഴ്സ്‌ കേരള (BDK UAE), ഓൾ കേരള പ്രവാസി അസ്സോസിയേഷൻ, കുന്നംകുളം എന്‍. ആര്‍. ഐ. ഫോറം എന്നീ കൂട്ടായ്മകളും സഹകരിച്ചു.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അജ്മാന്‍ ഐ. എസ്. സി. അങ്കണ ത്തിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പില്‍ നൂറില്‍പരം ദാതാക്കളില്‍ നിന്നും രക്തം ശേഖരിച്ചു.

ajman-isc-blood-donation-camp-ePathram

ഇന്ത്യൻ സോഷ്യൽ സെന്‍റർ പ്രസിഡണ്ട് ജാസിം മുഹമ്മദ്, ജനറൽ സെക്രട്ടറി സുജി കുമാർ പിള്ള, ട്രഷറർ കെ. എൻ. ഗിരീഷൻ തുടങ്ങിയവർ സംബന്ധിച്ചു.

മലയാളികള്‍ക്ക് പുറമെ ഇന്ത്യയിലെ ഇതര സംസ്ഥാന പ്രവാസികളും ബംഗ്ലാദേശ്, പാകിസ്ഥാൻ തുടങ്ങിയ രാജ്യക്കാരും രക്തം ദാനം ചെയ്തു.

കൊവിഡ് പശ്ചാത്തലത്തില്‍ യു. എ. ഇ. ആരോഗ്യ വകുപ്പ് നല്‍കിയിരിക്കുന്ന പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കുന്നു എന്ന് ഉറപ്പു വരുത്തി, പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ വകുപ്പിനെ പരമാവധി സഹായിക്കുക എന്ന ലക്ഷ്യത്തോടെ 200 ഓളം പേര്‍ക്ക് രക്തദാനം നടത്താനുള്ള സംവിധാനം ഐ. എസ്. സി. യുടെ അങ്കണത്തില്‍ ഒരുക്കിയിരുന്നു.

- pma

വായിക്കുക: , , , ,

Comments Off on ഐ. എസ്. സി. അജ്മാന്‍ രക്തദാന ക്യാമ്പ്‌ സംഘടിപ്പിച്ചു.

ഐ. എസ്. സി. അജ്മാന്‍ നാടക മത്സരം സംഘടിപ്പിക്കുന്നു

December 30th, 2021

logo-isc-ajman-indian-social-centre-ePathram
അജ്മാൻ : ഇന്ത്യൻ സോഷ്യൽ സെന്‍റർ അജ്മാന്‍ ഒരുക്കുന്ന നാടക മല്‍സരം 2022 ഫെബ്രുവരി 11, 12, 13 തീയ്യതികളിൽ അജ്മാന്‍ ഐ. എസ്. സി. യില്‍ വെച്ചു നടക്കും. അന്തരിച്ച അഭിനേതാവ് നെടുമുടി വേണു വിന്‍റെ സ്മരണാര്‍ത്ഥം എൻസെംബിൾ തിയ്യേറ്റർ ഫെസ്റ്റ് അജ്മാൻ (ഇ. ടി. എഫ്. എ.) എന്ന പേരില്‍ ഒരുക്കുന്ന നാടക മല്‍സര ത്തിലേക്ക് 30 മിനിട്ട് മുതല്‍ 45 മിനിട്ടു വരെ ദൈർഘ്യം ഉള്ള നാടകങ്ങളാണു പരിഗണിക്കുക.

isc-ajman-ensemble-theatre-fest-2022-ePathram

മികച്ച അവതരണം, രണ്ടാമത്തെ അവതരണം, മികച്ച സംവിധായകൻ, നടൻ, നടി, രണ്ടാമത്തെ നടൻ, രണ്ടാമത്തെ നടി, ബാലതാരം, പ്രകാശ വിതാനം, പശ്ചാത്തല സംഗീതം, രംഗ സജ്ജീകരണം എന്നീ വിഭാഗ ങ്ങളിൽ അവാർഡുകൾ നല്‍കും. കേരളത്തിൽ നിന്നുള്ള പ്രമുഖ നാടക പ്രവർത്തകർ അംഗങ്ങളായ ജൂറി ആയിരിക്കും വിജയികളെ തെരഞ്ഞെടുക്കുക. ക്യാഷ്‌ അവാർഡും പ്രശസ്തി പത്രവും സമ്മാനിക്കും.

നാടക മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സമിതികൾ 2022 ജനുവരി 15 നു മുൻപ്‌ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം.

വിവരങ്ങൾക്ക്‌: 052 699 3225.

- pma

വായിക്കുക: , , ,

Comments Off on ഐ. എസ്. സി. അജ്മാന്‍ നാടക മത്സരം സംഘടിപ്പിക്കുന്നു

മാസ്കും ഗ്ലൗസ്സും അലക്ഷ്യമായി ഇട്ടാല്‍ 1000 ദിര്‍ഹം പിഴ

June 2nd, 2020

abu-dhabi-police-warns-against-throwing-masks-and-gloves-on-the-street-ePathram
അജ്മാന്‍ : ഉപയോഗിച്ച മാസ്കുകളും ഗ്ലൗസ്സു കളും അലക്ഷ്യമായി പൊതു സ്ഥലത്ത് ഇട്ടാല്‍ 1000 ദിർഹം പിഴ ഈടാക്കും എന്ന് അജ്മാൻ പോലീസ് മുന്നറിയിപ്പു നല്‍കി. യു. എ. ഇ. ഫെഡറൽ ട്രാഫിക് നിയമം അനുസരി ച്ചാണ് ഈ ശിക്ഷ. വാഹനം ഓടിക്കുന്ന വരാണ് കയ്യുറ കളും മുഖാവരണവും റോഡില്‍ വലിച്ച് എറി യുന്നത് എങ്കിൽ പിഴ ശിക്ഷ കൂടാതെ ഡ്രൈവിംഗ് ലൈസന്‍സില്‍ ആറു ബ്ലാക്ക് പോയിന്റും നൽകും.

മുഖാവരണം, കയ്യുറകള്‍ എന്നിവ ഉപേക്ഷിക്കുവാനുള്ള ശരിയായ മാർഗ്ഗം അവ ഒരു പ്ലാസ്റ്റിക് ബാഗില്‍ ഇട്ടു മാലിന്യം നിക്ഷേപിക്കുന്ന കൂട്ടത്തില്‍ ഇടുക എന്നതാണ്. അല്ലാത്ത പക്ഷം കൊവിഡ് വൈറസ് വ്യാപന ത്തിന് കാരണം ആയേക്കാം. ഉത്തരവാദിത്വം ഇല്ലാത്ത ഇത്തരം പെരുമാറ്റം പൊതു സുരക്ഷക്ക് അപകടമാണ് എന്നും അജ്മാന്‍ പോലീസ് ഓര്‍മ്മിപ്പിച്ചു.

കൊവിഡ് വൈറസ് ബാധയുടെ തുടക്കം മുതൽ പൊതു ജനങ്ങൾക്ക് ഇടയിൽ ഇതേക്കുറിച്ച് അവബോധം ഉണ്ട് എങ്കിലും ചിലർ ഇപ്പോഴും മാസ്കുകളും ഗ്ലൗസ്സുകളും അലക്ഷ്യമായി വലിച്ച് എറിയുന്നത് അധികൃതരുടെ ശ്രദ്ധയില്‍ പ്പെട്ടിരുന്നു.

അതുകൊണ്ടു കൂടിയാണ് പിഴ ശിക്ഷ ഏര്‍പ്പെടുത്തുന്നത് എന്നും അജ്മാന്‍ പോലീസ് ആരോഗ്യ സുരക്ഷാ സമിതി മേധാവി ലെഫ്റ്റനന്റ് കേണൽ മുഹമ്മദ് മുബാറക് അൽ ഗാഫ്‌ലി പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on മാസ്കും ഗ്ലൗസ്സും അലക്ഷ്യമായി ഇട്ടാല്‍ 1000 ദിര്‍ഹം പിഴ

Page 4 of 41234

« Previous Page « അദ്ധ്യാപകരുടെ ചിത്ര ങ്ങളും വീഡിയോ കളും ദുരുപയോഗം ചെയ്യരുത് : പോലീസ് മുന്നറിയിപ്പ്
Next » സമൂഹ വ്യാപനം ഉണ്ടായി : സര്‍ക്കാര്‍ വാദം തള്ളി ആരോഗ്യ വിദഗ്ധര്‍ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha