
ഷാർജ : പ്രവാസി വിദ്യാർത്ഥി കൾ ക്കായി പാം പുസ്തക പ്പുര സംഘടിപ്പിച്ച മലയാള കഥാ രചനാ മത്സര ത്തിൽ വിജയി കളായ വർക്ക് ‘വിദ്യാർത്ഥി മുദ്ര’ പുരസ്കാര ങ്ങൾ പ്രഖ്യാപിച്ചു.

കഥാ രചനാ മല്‍സര വിജയികള്‍ : അഭിന അനസ്, ഐന മരിയ, ഇർഫാൻ നിയാസ്
റാസൽ ഖൈമ ഇന്ത്യൻ പബ്ലിക് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി അഭിന അനസ് ഒന്നാം സ്ഥാനവും ഷാർജ ഗൾഫ് ഏഷ്യൻ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ഇർഫാൻ നിയാസ് രണ്ടാം സ്ഥാനവും റാസൽ ഖൈമ ഇന്ത്യൻ പബ്ലിക് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ഐന മരിയ തോമസ് മൂന്നാം സ്ഥാനവും നേടി.
ന്യൂ ഇന്ത്യൻ മോഡൽ സ്‌കൂളിലെ അനസ് അബ്ദുൽ ജലാൽ, ഗൾഫ് ഇന്ത്യൻ ഹൈ സ്‌കൂളിലെ ജെനിറ്റ സൈന ചാക്കോ, ഇന്ത്യൻ ഇന്റർനാഷണൽ സ്‌കൂളിലെ മൃണാൾ മധു എന്നിവർ ജൂറി യുടെ പ്രത്യേക പരാമർശം നേടി.
ബിജു ജി. നാഥ് ചെയർമാനും സർഗ്ഗ റോയ്, ദീപ ചിറ യിൽ എന്നിവർ അംഗ ങ്ങളു മായ സമിതി യാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്. ഫെബ്രുവരി മൂന്നിന് ഗിസൈസ് ഗൾഫ് മോഡൽ സ്‌കൂളിൽ വെച്ച് നടക്കുന്ന പാം വാർഷിക സർഗ്ഗ സംഗമ ത്തിൽ വെച്ച് വിജയി കൾ ക്കുള്ള സ്വർണ്ണ പ്പതക്ക ങ്ങൾ സമ്മാനിക്കും.


ഷാർജ : പാം പുസ്തക പ്പുര യുടെ വാർഷിക സർഗ്ഗ സംഗമ ത്തിന്റെ ഭാഗ മായി ഷാർജ ഇന്ത്യൻ അസോസ്സി യേഷനും പാം പുസ്തക പ്പുരയും സംയുക്ത മായി സംഘടിപ്പി ക്കുന്ന കഥാ ചർച്ച ജനുവരി 27 വെള്ളി യാഴ്ച വൈകുന്നേരം 6 മണിക്ക് ഷാർജ ഇന്ത്യൻ അസോസ്സി യേ ഷനിൽ വെച്ച് നടക്കും. പ്രവാസ ലോകത്തു നിന്നും ശ്രദ്ധേയ മായ പുരസ്കാര ങ്ങൾ നേടിയ മയിൽ ചിറകുള്ള മാലാഖ (സബീന എം. സാലി), സാള ഗ്രാമം (രമേശ് പെരുമ്പിലാവ്), വിത്തു ഭരണി (ശ്രീദേവി മേനോൻ) എന്നീ മൂന്നു കഥ കളെ ആസ്പദ മാക്കി യാണ് ചർച്ച നടക്കുക എന്ന് സംഘാടകർ അറിയിച്ചു.























