ഡി.സി. ബുക്സ് വാര്‍ഷികാഘോഷം

December 12th, 2010

m-mukundan-dc-books-epathram

ദുബായ് :ഡി. സി. ബുക്സ് ദുബായ് കരാമ ശാഖയുടെ രണ്ടാം വാര്‍ഷികാഘോഷം പ്രശസ്ത സാഹിത്യകാരന്‍ എം. മുകുന്ദന്‍ ഉത്ഘാടനം ചെയ്തു. പ്രവാസി മലയാളികള്‍ സാമ്പത്തിക മേഖലയില്‍ മാത്രമല്ല സാഹിത്യ മേഖലയിലും അവരുടെ മഹത്തായ സംഭാവനകള്‍ നല്‍കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രസ്തുത ചടങ്ങില്‍ എം. ടി. യുടെ തിരക്കഥകളുടെ പ്രീ പബ്ലിക്കേഷന്‍ ഉത്ഘാടനവും നിര്‍വ്വഹിക്കപ്പെട്ടു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

അയാള്‍ എന്നോട് മുസ്‌ലിം ആവാന്‍ ആവശ്യപ്പെട്ടു : മാധവിക്കുട്ടി

December 12th, 2010

madhavikutty-epathram

നവംബര്‍ 14ന് തന്നെ കാണാന്‍ എത്തിയ വശ്യമായ ചിരിയുള്ള ചെറുപ്പക്കാരന് താന്‍ രണ്ടു മണിക്കൂര്‍ സമയമായിരുന്നു അനുവദിച്ചത്. മണിക്കൂറുകളോളം വലിയ സദസ്സുകളെ തന്റെ പാണ്ഡിത്യവും കഥകളും കവിതകളും കൊണ്ട് രസിപ്പിക്കുന്ന അയാള്‍ തന്റെ കാല്‍ക്കീഴില്‍ ഇരുന്ന് ഒരു രാജാവിനെ പോലെ പൊട്ടിച്ചിരിച്ചു. തനിക്ക്‌ അനുവദിച്ച രണ്ടു മണിക്കൂര്‍ സമയവും കഴിഞ്ഞും സരസമായ ആ സംഭാഷണം നീണ്ടപ്പോള്‍ ഇനി ഊണ് കഴിഞ്ഞാവാം എന്ന് പറഞ്ഞു താന്‍. എന്നാല്‍ പിന്നെ തനിക്ക്‌ വാരി തരണം എന്നായി അയാള്‍. മുസ്ലിംകള്‍ പശുവിന്റെ ശവം തിന്നുന്നവരാണ് എന്നും അതിനാല്‍ അവരുടെ വായ്‌ നാറും എന്നും തന്റെ അമ്മൂമ്മ പറഞ്ഞിട്ടുണ്ട്. ഒരു ശുദ്ധ സസ്യഭുക്കായ തനിക്ക് ഒരു മ്ലേച്ഛന്റെ ചുണ്ട് കൈവിരലുകള്‍ കൊണ്ട് സ്പര്ശിക്കാനാവില്ല. എന്നാല്‍ പിന്നെ ഞാന്‍ വാരി തരാം എന്നും പറഞ്ഞ് അയാള്‍ ചോറ് ഉരുളകളാക്കി…

kamala-das-epathram

അയാള്‍ മാധവി കുട്ടിയുടെ വീട്ടില്‍ നിന്നും ഇറങ്ങിയപ്പോഴേക്കും അയാളുടെ പ്രേമ നിര്‍ഭരമായ പെരുമാറ്റം അവരില്‍ ഏറെ കാലമായി ഉറങ്ങിക്കിടന്ന ഒരു പാട് വികാരങ്ങളെ തഴുകി ഉണര്‍ത്തിയിരുന്നു. പുതിയ പ്രേമം കണ്ടെത്തിയ ഒരു യുവാവിന്റെ മുഖത്ത് പടരുന്ന രക്തച്ഛവി താന്‍ അനേകം വര്‍ഷങ്ങള്‍ക്ക് ശേഷം അന്നാദ്യമായി വീണ്ടും കണ്ടു. ദശാബ്ദങ്ങള്‍ക്ക് ശേഷം ആസക്തി, അടി വയറ്റില്‍ പടരുന്ന നനുത്ത നോവ്, അതി വേഗം ആടുന്ന ഒരു ഊഞ്ഞാലിലെന്ന പോലെ സിരകളില്‍ രക്തം ത്രസിക്കുന്നത് താന്‍ അന്ന് വീണ്ടും അറിഞ്ഞു…

പിന്നീട് ദുബായില്‍ നിന്നും അബുദാബിയില്‍ നിന്നും അയാള്‍ തന്നെ ഫോണില്‍ വിളിച്ചു. രാത്രിയുടെ അന്ത്യ യാമങ്ങളില്‍ അയാള്‍ ചൊല്ലിയ ഉര്‍ദു കവിതാ ശകലങ്ങള്‍, വിവാഹത്തിനു ശേഷം തന്നോട് അയാള്‍ എന്തെല്ലാം ചെയ്യുമെന്നതിന്റെ വര്‍ണ്ണനകള്‍…

madhavikutty-epathram

താന്‍ തന്റെ സഹായിയായ മിനിയും കൂട്ടി അയാളുടെ വീട്ടിലേക്ക്‌ പോയി. മൂന്ന് ദിവസം അവിടെ, അയാളോടൊപ്പം. അവിടെ നിറഞ്ഞൊഴുകുന്ന ഒരു പുഴയും ഏതാനും മരങ്ങളും പിന്നെ ഒരു പാട് പൊട്ടിച്ചിരികളും മാത്രം.

എന്നോടയാള്‍ മുസ്‌ലിം ആവാന്‍ ആവശ്യപ്പെട്ടു. തിരികെ വീട്ടിലെത്തിയ താന്‍ അത് ചെയ്തു.

kamala-das-surayya-epathram

പത്രക്കാരും മാധ്യമക്കാരും വീട്ടിലേക്ക്‌ ഓടിയെത്തി. ഹിന്ദുത്വ വാദികളും, ശിവ സേനയും ആര്‍. എസ്. എസും. നാടാകെ പോസ്റ്റര്‍ പതിച്ചു. മാധവിക്കുട്ടിക്ക്‌ ഭ്രാന്താണ്. അവരെ കൊന്നു കളയണം.

kamala-surayya-epathram

മാധവിക്കുട്ടിയുടെ ഓര്‍മ്മകള്‍ പുസ്തകമാക്കിയ മെറിലി വീസ്ബോര്‍ഡിന്റെ ദ ലൌവ് ക്വീന്‍ ഓഫ് മലബാര്‍ – The Love Queen Of Malabar – മലബാറിന്റെ പ്രണയ രാജ്ഞി – എന്ന പുസ്തകത്തില്‍ നിന്നുള്ള വരികളാണിത്.

kamala-das-merrily-weisbord-epathram

പുസ്തകവും ലേഖികയും

മാധവിക്കുട്ടിയുടെ മത പരിവര്‍ത്തനത്തെ ചുറ്റിപ്പറ്റി പുറത്തു വന്ന കഥകളെ ശരി വെയ്ക്കുന്ന ഈ പുസ്തകത്തില്‍ മാധവിക്കുട്ടി ലേഖികയ്ക്ക് എഴുതിയ എഴുത്തിലെ വരികളില്‍ ചിലതാണ് ഇവ.

ഭാഷയുടെ സാങ്കേതികത്വങ്ങള്‍ അനുയായികള്‍ക്ക് വിശദീകരിച്ചു പറഞ്ഞു കൊടുക്കുന്ന ആ മത പണ്ഡിതനെ, ഉര്‍ദു കവിതാ ശകലങ്ങള്‍ ഇടയ്ക്കിടെ ചൊല്ലി കേള്‍വിക്കാരെ വിസ്മയിപ്പിക്കുന്ന, വെളുത്ത പല്ലുകള്‍ കാണിച്ച് ഉറക്കെ പൊട്ടിച്ചിരിക്കുന്ന സുമുഖനായ ആ വാഗ്മി മലയാളികള്‍ക്ക്‌ സുപരിചിതനാണ്…

ഈ പുസ്തകത്തെ കുറിച്ച് കൂടുതല്‍ ഇവിടെയും ഇവിടെയും വായിക്കുക.

- ജെ.എസ്.

വായിക്കുക: , ,

7 അഭിപ്രായങ്ങള്‍ »

“മരച്ചില്ലകളില്‍ മഴയോഴിയുമ്പോള്‍” പ്രകാശനം ചെയ്തു

November 20th, 2010

palm-book-release-epathram

ഷാര്‍ജ : പാം സാഹിത്യ സഹകരണ സംഘം പ്രസിദ്ധീകരിച്ച മുരളി മുല്ലക്കരയുടെ “മരച്ചില്ലകളില്‍ മഴയോഴിയുമ്പോള്‍” എന്ന കഥാ സമാഹാരത്തിന്റെ പ്രകാശന കര്‍മ്മം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ വെച്ച് ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ. ആര്‍. രാധാകൃഷ്ണന്‍ നായര്‍, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ സെക്രട്ടറി നിസാര്‍ തളങ്കരയ്ക്ക് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് കെ. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ സബാ ജോസഫ്‌ അദ്ധ്യക്ഷത വഹിച്ചു. ജ്യോതി കുമാര്‍ പരിചയപ്പെടുത്തിയ പുസ്തകത്തിലെ കഥകള്‍ ഷീജാ മുരളി, വെള്ളിയോടന്‍, നിഷാ മേനോന്‍ എന്നിവര്‍ അവലോകനം നടത്തി. ജോസാന്റണി കുരീപ്പുഴ ഗ്രന്ഥകാരനെ പരിചയപ്പെടുത്തി. സഅദ് പുറക്കാട്‌, നാസര്‍ ബേപ്പൂര്‍, ബാലചന്ദ്രന്‍ തെക്കന്മാര്‍, മനാഫ്‌ കേച്ചേരി, സലിം അയ്യനത്ത്, ഗഫൂര്‍ പട്ടാമ്പി, കാദര്‍ എന്നിവര്‍ സംസാരിച്ചു. വിജു സി. പരവൂര്‍ സ്വാഗതവും സോമന്‍ കരിവെള്ളൂര്‍ നന്ദിയും പറഞ്ഞു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഭാഷയെ രക്ഷിക്കുന്നതില്‍ ഗള്‍ഫ് മലയാളികള്‍ മഹത്തായ പങ്ക് വഹിക്കുന്നു – കെ. പി. രാമനുണ്ണി

January 26th, 2010

kp-ramanunniമലയാള ഭാഷ അന്യം നിന്ന് പോവുന്നതില്‍ നിന്നും ഭാഷയെ രക്ഷിക്കുന്നതില്‍ ‍ ഗള്‍ഫ് മലയാളികള്‍ മഹത്തായ പങ്കാണ് വഹിക്കുന്നതെന്ന് എഴുത്തുകാരന്‍ കെ. പി. രാമനുണ്ണി അഭിപ്രായപ്പെട്ടു. ഒലീവ് ബുക്സ് പുറത്തിറക്കിയ പ്രവാസി മലയാളിയായ സത്യജിത്ത് വാരിയത്തിന്റെ ‘കഥയും കാഴ്ചയും’ എന്ന പുസ്തകം തിരൂര്‍ തുഞ്ചന്‍ ‍പറമ്പില്‍ പ്രകാശനം ചെയ്ത് സംസാരിക്കു കയായിരുന്നു അദ്ദേഹം.
 
യൂറോപ്പിലും അമേരിക്കയിലും കുടിയേറിയ മലയാളികള്‍ സ്വന്തം ഭാഷയേയും സംസ്കാരത്തേയും വിസ്മരിക്കുകയും, സ്വന്തം മക്കളെ പോലും ആ സംസ്കാരത്തില്‍ നിന്നും അകറ്റുകയും ചെയ്തപ്പോള്‍ ഗള്‍ഫ് മലയാളികള്‍ സ്വന്തം ഭാഷയേയും, സാഹിത്യത്തേയും മാറോട് ചേര്‍ത്ത് പിടിക്കുകയായിരുന്നു.
 
സാഹിത്യ സാംസ്കാരിക രംഗങ്ങളില്‍ ഗള്‍ഫ് മലയാളികള്‍ സ്വന്തം വ്യക്തിത്വം അടയാള പ്പെടുത്തിയിട്ടുണ്ട്. ആ പരമ്പരയിലെ തുഞ്ചന്റെ നാട്ടില്‍ നിന്നുള്ള കണ്ണിയാണ് സത്യജിത്ത്. കഥയും കാഴ്ചയും ആസ്വാദന ത്തോടൊപ്പം സ്വയം ആവിഷ്ക്കാ രത്തിന്റെ സവിശേഷ രീതി കൂടി കാഴ്ച വെയ്ക്കുന്നു എന്ന് കെ. പി. രാമനുണ്ണി അഭിപ്രായപ്പെട്ടു.
 
ഞെരളത്ത് ഹരി ഗോവിന്ദന്റെ മംഗള ആലാപനത്തോടെ പരിപാടിക്ക് തുടക്കം കുറിച്ചു.
 
സിനിമാ തിരക്കഥാകൃത്ത് ആര്യാടന്‍ ഷൌക്കത്ത് പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി. വി. അപ്പു മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. സിനിമാ താരം സുധീഷ് മുഖ്യാതിഥി ആയിരുന്നു. കെ. എക്സ്. ആന്റോ പുസ്തകത്തെ പരിചയപ്പെടുത്തി. നവാസ് പൂനൂര്‍, അബ്ദുള്ള പേരാമ്പ്ര, കെ. പി. ഒ. റഹ്മത്തുള്ള, ഡോ. കെ. ആലിക്കുട്ടി, പി. പി. അബ്ദു റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. സത്യജിത്ത് മറുപടിയും അക്ബറലി മമ്പാട് നന്ദിയും പറഞ്ഞു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

രമ്യ ആന്റണിയുടെ ‘ശലഭായനം’ പ്രകാശനം ചെയ്തു

January 26th, 2010

ramya-antonyതിരുവനന്തപുരം : കവയത്രി രമ്യ ആന്റണിയുടെ ‘ശലഭായനം’ എന്ന കവിതാ സമാഹാരം പ്രശസ്ത കവി ശ്രീ. കുരീപ്പുഴ ശ്രീകുമാര്‍, ഡോ. ടി. എന്‍. സീമയ്ക്ക് നല്‍കി ക്കൊണ്ട് പ്രകാശനം ചെയ്തു. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ച പരിപാടിയില്‍, കൂട്ടം എന്ന ഇന്റര്‍നെറ്റിലെ സൌഹൃദ കൂട്ടായ്മയുടെ അഡ്മിനി സ്ട്രേറ്ററായ എന്‍. എസ്‌. ജ്യോതി കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ചിത്രകാരിയും കവയിത്രിയും കൂടിയായ രമ്യയും കൂട്ടത്തിലെ അംഗമാണ്. പലപ്പോഴായി തന്റെ ഡയറിയില്‍ കുറിച്ചിട്ട കവിതകള്‍ എല്ലാം ചേര്‍ത്ത് പ്രസിദ്ധീകരിച്ചതാണ് ‘ശലഭായനം’.
 
പോളിയോ വന്നു കാലുകള്‍ തളര്‍ന്ന രമ്യ, ഊന്നു വടിയുടെ സഹായ ത്തോടെയാണു നടക്കുന്നത്. ഇപ്പോള്‍ തിരുവനന്തപുരം ആര്‍. സി. സി. യില്‍ വായില്‍ ക്യാന്‍സറിനു ചികിത്സയിലാണ്.
 

ramya-antony

 
 

tnseema-kureeppuzha

 
 

ramya-antony-shalabhayanam

 
 

shalabhayanam-audience

 
കെ. ജി. സൂരജ് സ്വാഗതം പറഞ്ഞു. കവി ശിവ പ്രസാദ്, ഡോ. ജയന്‍ ദാമോദരന്‍, സന്ധ്യ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കൂട്ടം അംഗങ്ങളായ ആല്‍ബി, അജിത്ത്, ഡോ. ദീപ ബിജോ അലക്സാണ്ടര്‍, ഇന്ദു തുടങ്ങി നിരവധി പേര്‍ സന്നിഹിതരായിരുന്നു.
 
ശലഭായന ത്തിന്റെ ആദ്യ വില്പനയും ചടങ്ങില്‍ വെച്ച് നടന്നു.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

- ജെ.എസ്.

വായിക്കുക: ,

4 അഭിപ്രായങ്ങള്‍ »

Page 1 of 512345

« Previous « പാറപ്പുറത്ത് അനുസ്മരണം ദുബായില്‍
Next Page » ഭാഷയെ രക്ഷിക്കുന്നതില്‍ ഗള്‍ഫ് മലയാളികള്‍ മഹത്തായ പങ്ക് വഹിക്കുന്നു – കെ. പി. രാമനുണ്ണി »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine