കെ. എം. പ്രമോദിന്റെ തെരഞ്ഞെടുത്ത ബ്ലോഗ് രചനകള്‍, “അടിയന്തരാവസ്ഥ നഷ്ടപ്പെടുത്തിയ ആറു വര്‍ഷങ്ങള്‍” എന്ന പേരില്‍ പുസ്തക രൂപത്തില്‍ ഒക്ടോബര്‍ 10 ശനിയാഴ്ച രാവിലെ 10 മണിക്ക് തൃശ്ശൂര്‍ സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ വച്ച്, ആറ്റൂര്‍ രവി വര്‍മ്മ, എ. സി. ശ്രീഹരിക്ക് പുസ്തകം നല്‍കി ക്കൊണ്ട് പ്രകാശനം ചെയ്തു. തെരഞ്ഞെടുത്ത 46 കവിതകളുടെ ഈ സമാഹാരം തൃശൂര്‍ കറന്റ് ബുക്സ് ആണ് പ്രസിദ്ധീക രിച്ചിരിക്കുന്നത്. ജി. ഉഷാ കുമാരി സ്വാഗതം പറഞ്ഞു. പി. എന്‍. ഗോപീ കൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ അന്‍വര്‍ അലി പുസ്തകം പരിചയപ്പെടുത്തി. പി. പി. രാമചന്ദ്രന്‍, ശ്രീകുമാര്‍ കരിയാട്, ഫാദര്‍ അബി തോമസ് എന്നിവര്‍ സംസാരിച്ചു.
എന്‍. ജി. ഉണ്ണി കൃഷ്ണന്‍, കെ. ആര്‍. ടോണി, പി. രാമന്‍, സെബാസ്റ്റ്യന്‍, സി. ആര്‍. പരമേശ്വരന്‍, വി. കെ. സുബൈദ, എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ജ്യോനവന്റെ സ്മരണയ്ക്ക് മുന്നില്‍ സമര്‍പ്പിച്ച ചടങ്ങില്‍ വിഷ്ണു പ്രസാദ് ജ്യോനവന്റെ കവിത ചൊല്ലി. സെറീന, അജീഷ് ദാസന്‍, സുനില്‍ കുമാര്‍ എം. എസ്., കലേഷ് എസ്., അനീഷ്. പി. എ., സുധീഷ് കോട്ടേമ്പ്രം, ശൈലന്‍, എന്നിവരും കവിതകള്‍ ചൊല്ലി.
സുബൈദ ടീച്ചര്‍ അവരുടെ ഇരുപതോളം വിദ്യാര്‍ത്ഥി കളുമായാണ് പരിപാടിയില്‍ പങ്കെടുക്കാ നെത്തിയത്. രാഗേഷ് കുറുമാന്‍, കൈതമുള്ള്, കുട്ടന്‍ മേനോന്‍ എന്നിവര്‍ സദസ്സില്‍ ഉണ്ടായിരുന്നു. പരിപാടിയുടെ തുടക്കം മുതലുള്ള എല്ലാ സജ്ജീകരണങ്ങളും ഉമേച്ചിയുടെ നേതൃത്വത്തില്‍ ആയിരുന്നു നടന്നത്.
ചടങ്ങില്‍ കവി പ്രമോദ് കെ. എം. കവിതകള്‍ ചൊല്ലുകയും നന്ദി പറയുകയും ചെയ്തു.