“നമുക്ക് ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഉണ്ടോ എന്നതല്ല അവര്‍ക്ക് രാജ്യത്തെ ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ആവുന്നുണ്ടോ എന്നതാണ് പ്രശ്നം” പീറ്റേഴ്സ് ഡോര്‍ഫിന്റെ ഈ നിരീക്ഷണം ഇന്നത്തെ അവസ്ഥയില്‍ വളരെ പ്രസക്തമാണ്. നമ്മുടെ ആരോഗ്യ രംഗം അപകടകരമാം വിധം കമ്പോള വല്‍ക്കരിച്ച് കൊണ്ടിരിക്കുന്നു. ഇപ്പോള്‍ തന്നെ ആവശ്യത്തില്‍ അധികം ഡോക്ടര്‍മാരാലും, ആശുപത്രികളാലും നിറയ്ക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. മാറി മാറി വന്ന സര്‍ക്കാരുകളുടെ ദീര്‍ഘ വീക്ഷണമില്ലാത്ത ആരോഗ്യ നയത്തിന്റെ ഭാഗമായി നമ്മുടെ പൊതു ആരോഗ്യ മേഖല നാള്‍ക്കു നാള്‍ ക്ഷയിച്ചു വന്നു. ആസൂത്രണത്തില്‍ വന്ന പാളിച്ചകളും സ്വകാര്യ മേഖലയെ വളര്‍ത്തുവാനുള്ള താല്പര്യവും വര്‍ദ്ധിച്ചതോടെ ജനങ്ങള്‍ക്കും സ്വകാര്യ മേഖലയെ ആശ്രയിക്കാതെ തരമില്ല എന്ന അവസ്ഥ സംജാതമായി.
ഈ അവസ്ഥയെ പരമാവധി ചൂഷണം ചെയ്യുവാന്‍ സ്വകാര്യ മേഖലയ്ക്കും കഴിഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളുടെ ശോചനീ യാവസ്ഥയും, ഉദ്ദ്യോഗസ്ഥ ന്‍മാരുടെ കെടുകാര്യസ്തതയും സാധാരണക്കാരെ പൊതു ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നകറ്റി. ഈ ദുരവസ്ഥയെ ശപിച്ചു കൊണ്ടാണ് ഓരോ സാധാരണക്കാരനും ഇന്ന് ആശുപത്രിയുടെ പടി കയറുന്നത്.
ആരോഗ്യ രംഗം കച്ചവട വല്‍ക്കരിച്ചതിന്റെ ഗുണങ്ങള്‍ ലഭിക്കുന്നത് കുത്തക മരുന്ന് കമ്പനികള്‍ക്കും സമൂഹത്തിലെ ഒരു പറ്റം സമ്പന്ന വിഭാഗങ്ങക്കും മാത്രമാണ്. ഇറക്കിയ മുടക്കു മുതല്‍ തിരിച്ചു പിടിക്കുകയും, അമിത ലാഭം ദീര്‍ഘ കാലം നേടാനാവുന്ന ഒരു സുരക്ഷിത നിക്ഷേപ മേഖലയായി ആരോഗ്യ രംഗം ചുരുങ്ങിയിരിക്കുന്നു. ആതുര സേവന രംഗത്തു വന്ന മൂല്യ ത്തകര്‍ച്ച സ്വകാര്യ മേഖല ആധിപത്യം ഉറപ്പിച്ചതിന്റെ ഫലമായി വന്ന കച്ചവട മത്സരത്തിന്റെ ബാക്കി പത്രമാണ്. സാമ്പത്തിക താല്പര്യം മാത്രം മുന്‍ നിര്‍ത്തി നമ്മുടെ നഗരങ്ങളിലും ഗ്രാമങ്ങളിലും ഉയര്‍ന്നു വരുന്ന ആശുപത്രികള്‍ ഉണ്ടാക്കുന്ന അസന്തുലി താവസ്ഥ വളരെ വലുതാണ്. ചികിത്സയെ പഞ്ച നക്ഷത്ര തലത്തിലേക്ക് ഉയര്‍ത്തി കൊണ്ടു വരുന്നതിന്റെ പിന്നിലും അമിതമായ കച്ചവട താല്പര്യം മാത്രമാണ് ഒളിഞ്ഞി രിക്കുന്നത്.
ഒരു ഉല്പന്നം മാര്‍ക്കറ്റിങ്ങ് ചെയ്യുന്ന രീതിയി ലാണിന്ന് ആശുപത്രികളുടെയും, ഡോക്ടര്‍മാരുടെയും മരുന്നു കമ്പനികളുടെയും പരസ്യങ്ങള്‍ ദൃശ്യ – ശ്രാവ്യ – പത്ര മാധ്യമങ്ങളില്‍ നിറയുന്നത്. മരുന്നു കമ്പനികള്‍ തങ്ങളുടെ വരുമാനത്തിന്റെ ഇരുപത് ശതമാനവും പരസ്യങ്ങ ള്‍ക്കാണ് നീക്കി വെക്കുന്നത്. ഈ വിപണിയില്‍ ലക്ഷങ്ങള്‍ കോഴ കൊടുത്ത് ഡോക്ടറാവുന്ന ഒരാള്‍ക്ക് കൂടുതല്‍ ശ്രദ്ധ മുടക്കു മുതലും ലാഭവും തിരിച്ചെടു ക്കാനായിരിക്കും എന്നത് കുറഞ്ഞ നാളുകള്‍ക്കി ടയില്‍ തന്നെ പ്രകടമായി തുടങ്ങി. വരും നാളുകള്‍ നാട് ഇത്തരത്തിലുള്ള ഡോക്ടര്‍മാരാല്‍ നിറയ്ക്കപ്പെടുമ്പോള്‍ ഇതിലും കടുത്ത മത്സരത്തിന് സാധാരണ ക്കാരായ ജനങ്ങള്‍ കൂടുതല്‍ ഇരയാവേണ്ടി വരും.
ഇന്ത്യയിലെ 170-ല്‍ പരം മെഡിക്കല്‍ കോളേജുകളില്‍ നിന്നായി 18,000-ത്തിലധികം എം ബി ബി എസ് ബിരുദ ധാരികളാണ് പുറത്തിറങ്ങുന്നത്. ഇതില്‍ 7000- ത്തോളം പേര്‍ ഉപരി പഠനത്തിനായി പ്രവേശിക്കുമ്പോള്‍ ബാക്കി വരുന്നവര്‍ രാജ്യത്തെ അഞ്ചു ലക്ഷത്തോളം വരുന്ന ഡോക്ടര്‍മാരില്‍ ലയിക്കുകയാണ്. കേരളത്തില്‍ എല്ലാവരും ഡോക്ടര്‍മാരായെ അടങ്ങൂ എന്ന തരത്തിലേക്കാണ് നീങ്ങുന്നത്. ലോക ആരോഗ്യ സംഘടനയുടെ നിര്‍ദ്ദേശം അനുസരിച്ച് ഡോക്ടര്‍ ജനസംഖ്യ അനുപാതം 1: 3000 എന്നതാണ്, എന്നാല്‍ കേരളത്തി ലിപ്പോഴത് 1;400 എന്ന അനുപാതത്തിലാണ്.
സാന്ത്വനിപ്പിക്കേണ്ടവര്‍ ഭയപ്പെടുത്തുന്നു
ഇപ്പോള്‍ തന്നെ രോഗ നിര്‍ണ്ണയങ്ങ ള്‍ക്കായി നടത്തുന്ന ടെസ്റ്റുകള്‍ 30 മുതല്‍ 50 ശതമാനം വരെ സ്വകാര്യ ലാബുകളുടെടെയും ആശുപത്രികളുടെയും നില നില്‍പ്പിനും സാമ്പത്തിക ലാഭത്തിനും വേണ്ടി മാത്രമുള്ള വയാണ്. കഴിഞ്ഞ 15 വര്‍ഷങ്ങ ള്‍ക്കിടയില്‍ ഡോക്ടര്‍മാരുടെ ഭാഷയില്‍ വന്ന മാറ്റം സസൂക്ഷ്മം നിരീക്ഷിച്ചാല്‍ ഒരു കാര്യം പ്രകടമാണ്. അവരുടെ ഓരോ വാക്കുക ള്‍ക്കിടയിലും രോഗങ്ങളെ കുറിച്ചുള്ള അനാവശ്യ ഭീതി വളര്‍ത്തി യെടുക്കാനുള്ള ശ്രമമുണ്ട്. രോഗിയെ ഭീതിയുടെ മുള്‍ മുനയില്‍ നിര്‍ത്തി ക്കൊണ്ട് ദീര്‍ഘ കാലത്തേക്ക് തന്റെ കൈ പ്പിടിയില്‍ ഒതുക്കി നിര്‍ത്തു വാനുള്ള കച്ചവട തന്ത്രമാണ് ഇതിനു പിന്നിലുള്ളത്.
“ജനങ്ങളുടെ ഭീതിയും, ആകുലതയും ഇല്ലാതായാല്‍ ഒരു ഡോക്ടറുടെ പകുതി ജോലിയും മുക്കാല്‍ ഭാഗാം സ്വാധീനവും നഷ്ടപ്പെടും” എന്ന ബര്‍ണാഡ് ഷായുടെ വാക്കുകള്‍ ഇവിടെ വളരെ പ്രസക്തമാണ്.
ഇന്ന് ആധുനിക ചികിത്സയുടെ മറവില്‍ ജനങ്ങളില്‍ അടിച്ചേ ല്‍പ്പിക്കുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. വര്‍ദ്ധിച്ചു വരുന്ന സ്പെഷലൈ സേഷന്‍, ഭാഗികമായ സമീപനം, രോഗികളെ പരിഗണി ക്കാതെയുള്ള രോഗ കേന്ദ്രീകൃത ചികിത്സ, ആവശ്യ മില്ലാത്ത മരുന്നുകള്‍ ഉപയോഗി ക്കാനുള്ള പ്രോത്സാഹനം ഇങ്ങനെ ഒട്ടേറെ പ്രവൃത്തികള്‍ക്ക് ആരോഗ്യ രംഗം കീഴ് പ്പെടുകയാണ്.
ഇതിന് ബലിയാ ടാക്കപ്പെടുന്നത് കൂടുതലും ദരിദ്രരായ രോഗിക ളാണെന്ന താണ് ഏറെ ദു:ഖകരം. ആരോഗ്യ മേഖലയില്‍ മുതലാളിത്തം വളരെ മുന്‍പു തന്നെ കൈ കടത്തിയ തിന്റെ ദുരന്ത ഫലമാണ് ഇന്ന് വന്നിരിക്കുന്ന മൂല്യ ത്തകര്‍ച്ചയ്ക്ക് മുഖ്യ ഹേതു. ആരോഗ്യ രംഗം ഇങ്ങനെ അമിത കമ്പോള വല്‍ക്കണ ത്തിലേക്ക് വഴുതിയ തിനാലാണ് സാധാരണ ക്കാരന്‍ പോലും എത്ര ലക്ഷം കോഴ കൊടുത്തും മക്കളെ ഡോക്ടറാക്കി വാഴിക്കണ മെന്ന ആഗ്രഹം നിറവേറ്റു ന്നതിനായി വിയര്‍പ്പൊ ഴുക്കുന്നത്.
കേരളത്തിന്റെ പ്രത്യേക സാഹചര്യ ത്തില്‍ വിവാഹ കമ്പോളത്തില്‍ ഏറ്റവും വില യേറിയ ചരക്കാണിന്ന് ഡോക്ടര്‍മാര്‍.
നമ്മുടെ മാറി വന്ന ജീവിത ക്രമവും, ആഹാര രീതിയില്‍ വന്ന മാറ്റവും, അന്തരീക്ഷ മലിനീകരണവും കൂടുതല്‍ രോഗികളെ സൃഷ്ടിക്കുമ്പോള്‍ ആരോഗ്യ രംഗത്തെ സ്വകാര്യ വല്‍ക്കരണം കൂടുതല്‍ ഭീകരമായ കച്ചവട സാദ്ധ്യത തേടുന്നു. ഇങ്ങനെ ഒരു വിഭാഗത്തിന്റെ കീശ വീര്‍ക്കുമ്പോള്‍ രോഗങ്ങ ള്‍ക്കടിമ പ്പെടുന്ന സാധാരണ ക്കാരന്‍ നിത്യ കട ക്കെണിയി ലേക്ക് വഴുതി വീഴുന്നു.
സാമൂഹ്യ നീതിയി ലധിഷ്ഠി തമായ ചെലവു കുറഞ്ഞ മെച്ചപ്പെട്ട ആരോഗ്യം ലഭ്യമാ ക്കിയിരുന്ന അവസ്ഥ നമുക്കന്യമായി കൊണ്ടിരി ക്കുകയാണ്. പകരം പണമു ണ്ടെങ്കില്‍ മാത്രം ആരോഗ്യം സംരക്ഷി ക്കാനാവും എന്ന അവസ്ഥയി ലേക്ക് നമ്മുടെ ആരോഗ്യ മേഖല ചുരുങ്ങുകയാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തി നിടയില്‍ ചികിത്സാ ചിലവ് അഞ്ചിരട്ടിയില്‍ അധിക മായാണ് വര്‍ദ്ധിച്ചത്. പുതിയ കമ്പോള സാദ്ധ്യത അനുസരിച്ച് വരും നാളുകളില്‍ ഭീമമായ വര്‍ദ്ധനവ് ഉണ്ടാവു മെന്നാണ് ഈ രംഗത്തെ വിദഗ്ധന്മാരുടെ അഭിപ്രായം.
എന്തായാലും ഈ പ്രവണത അവസാനി പ്പിക്കേണ്ട ബാധ്യത അതാത് ഭരണ കൂടങ്ങ ള്‍ക്കുണ്ട്. കമ്പോള താല്പര്യ ത്തിനനുസരിച്ച് ആരോഗ്യ നയങ്ങള്‍ തീര്‍ക്കുന്നത് ഒരു രാജ്യത്തിന്റെ സുരക്ഷിത ഭാവിക്ക് ഭൂഷണമല്ല. ഇത് മനസ്സി ലാക്കി സമഗ്രമായ ആരോഗ്യ നയത്തിന് രൂപം നല്‍കേണ്ട സമയം അതിക്രമി ച്ചിരിക്കുന്നു. പൊതു അരോഗ്യ കേന്ദ്രങ്ങളുടെ അടിസ്ഥാന സൌകര്യങ്ങള്‍ മെച്ചപ്പെടുത്തിയും, അധുനിക വല്‍ക്കരിച്ചും, ആധുനിക സാങ്കേതിക വിദ്യയുടെ പിന് ബലത്തില്‍ ഔഷധ ഗവേഷണ കേന്ദ്രങ്ങള്‍ തുടങ്ങിയും സമഗ്രമായ പരിഷ്കാര ങ്ങള്‍ക്ക് ആരോഗ്യ മേഖല തയ്യാറാവണം. ഇല്ലെങ്കില്‍ ആതുര സേവന മേഖല ഒരു വേട്ട നിലമായി ചുരുങ്ങും!
– ഫൈസല്‍ ബാവ
കടപ്പാട്: 1. പ്രൊഫസര്‍ കെ ആര്‍ സേതുരാമന്‍ രചിച്ച ‘തന്ത്രമോ ചികിത്സയോ’(Trick or Treat) എന്ന ഗ്രന്ഥത്തോട് (EQUIP- Education for Quality Update of Indian Physicians) എന്ന സംഘടനയാണ് ഈ ഗ്രന്ഥം ഇറക്കിയിരിക്കുന്നത്
2. പി. സുന്ദരരാജന്‍