തിരുവനന്തപുരം : കവയത്രി രമ്യ ആന്റണിയുടെ ‘ശലഭായനം’ എന്ന കവിതാ സമാഹാരം പ്രശസ്ത കവി ശ്രീ. കുരീപ്പുഴ ശ്രീകുമാര്‍, ഡോ. ടി. എന്‍. സീമയ്ക്ക് നല്‍കി ക്കൊണ്ട് പ്രകാശനം ചെയ്തു. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ച പരിപാടിയില്‍, കൂട്ടം എന്ന ഇന്റര്‍നെറ്റിലെ സൌഹൃദ കൂട്ടായ്മയുടെ അഡ്മിനി സ്ട്രേറ്ററായ എന്‍. എസ്. ജ്യോതി കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ചിത്രകാരിയും കവയിത്രിയും കൂടിയായ രമ്യയും കൂട്ടത്തിലെ അംഗമാണ്. പലപ്പോഴായി തന്റെ ഡയറിയില്‍ കുറിച്ചിട്ട കവിതകള്‍ എല്ലാം ചേര്‍ത്ത് പ്രസിദ്ധീകരിച്ചതാണ് ‘ശലഭായനം’.
പോളിയോ വന്നു കാലുകള്‍ തളര്‍ന്ന രമ്യ, ഊന്നു വടിയുടെ സഹായ ത്തോടെയാണു നടക്കുന്നത്. ഇപ്പോള്‍ തിരുവനന്തപുരം ആര്‍. സി. സി. യില്‍ വായില്‍ ക്യാന്‍സറിനു ചികിത്സയിലാണ്.




കെ. ജി. സൂരജ് സ്വാഗതം പറഞ്ഞു. കവി ശിവ പ്രസാദ്, ഡോ. ജയന്‍ ദാമോദരന്‍, സന്ധ്യ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കൂട്ടം അംഗങ്ങളായ ആല്‍ബി, അജിത്ത്, ഡോ. ദീപ ബിജോ അലക്സാണ്ടര്‍, ഇന്ദു തുടങ്ങി നിരവധി പേര്‍ സന്നിഹിതരായിരുന്നു.
ശലഭായന ത്തിന്റെ ആദ്യ വില്പനയും ചടങ്ങില്‍ വെച്ച് നടന്നു.
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
- ജെ.എസ്.
മനസ്സ് കൊണ്ട് കൂടെ
പ്രാര്‍ത്ഥിക്കുന്നു, ആത്മാര്‍ത്ഥമായ്
പ്രാര്‍ത്ഥിക്കുന്നു, ആത്മാര്‍ത്ഥമായ്
ശലഭായനം കഴിഞ്ഞു….. രമ്യ ഓര്‍മ്മയായി….ഇന്നു വെളുപ്പിനെ തിരുവനന്തപുരം ആർ സീ സി യിൽ വച്ചു ആ ശലഭം നമ്മളെ വിട്ടകന്നു