ബൂലോഗത്ത് ചുരുങ്ങിയ കാലം കൊണ്ട് പ്രശസ്തനായ ബ്ലോഗര്‍ ആണ് കാപ്പിലാന്‍. കൊള്ളികള്‍ എന്ന ബ്ലോഗില്‍ കാപ്പിലാന്‍ എഴുതിയ മുപ്പതോളം കവിതകളുടെ ഒരു സമാഹാരമാണ് “നിഴല്‍ ചിത്രങ്ങള്‍” എന്ന പേരില്‍ പുറത്തിറങ്ങുന്നത്. കോട്ടയത്തുള്ള കമ്മ്യൂണിറ്റി ലീഡര്‍ഷിപ്പ് ഫൌണ്ടേഷന്‍ ആണ് ഈ സമാഹാരം പുറത്തിറക്കുന്നത്. ഈ മാസം അവസാനത്തോട് കൂടി കാപ്പിലാന്റെ ജന്‍മ സ്ഥലമായ കാപ്പില്‍ എന്ന സ്ഥലത്ത് വെച്ച് ഈ ബുക്ക് പ്രകാശനം ചെയ്യുന്നു.
അവതാരികയില്‍ നിന്ന്
ബ്ലോഗ് എന്ന ഈ മാദ്ധ്യമം നിരവധി എഴുത്തുകാരുടെ വളര്‍ച്ചക്ക് വഴിയൊരു ക്കിയിരിക്കുന്നു. അക്കൂട്ടത്തില്‍ എന്തു കൊണ്ടും എടുത്തു പറയേണ്ടുന്ന ഒരു നാമമാണ് “കാപ്പിലാന്‍” എന്നത്. കാപ്പിലാന്‍ എന്നത് കേരളത്തില്‍ ആലപ്പുഴ ഡിസ്ട്രിക്റ്റില്‍ പെടുന്ന കാപ്പില്‍ എന്ന തന്റെ ജന്മ ദേശത്തെ സ്നേഹ പൂര്‍വ്വം സ്മരിച്ചു കൊണ്ട് ശ്രീ. ലാല്‍ പി. തോമസ് സ്വീകരിച്ചിരിക്കുന്ന ബൂലോഗ തൂലികാ നാമം ആണ്.
എടുത്തു പറയേണ്ടത് അദ്ദേഹത്തിന്റെ കവിതകളുടെ വൈവിദ്ധ്യവും അതിനു വിഷയീ ഭവിച്ചിരിക്കുന്ന വസ്തുതകളുടേയും വസ്തുക്കളുടേയും പ്രത്യേകതകളാണ്. നമ്മുടെ ചുറ്റിനും സര്‍വ്വ സാധാരണയായി കാണപ്പെടുന്ന പാഴ് വസ്തുക്കള്‍ പോലും അദ്ദേഹത്തിന് കവിതയ്ക്ക് വിഷയീ ഭവിച്ചിരിക്കുന്നു. ഒരിക്കലും ഒരു സാധാരണ ക്കാരന്റെ മനസ്സില്‍ ഈ വസ്തുക്കള്‍ കവിത ജനിപ്പിക്കും എന്നു നാം പ്രതീക്ഷിക്കു കയേയില്ല. കാപ്പിലാന്‍ എന്ന കവിയുടെ മനസ്സ് ഇവയിലെല്ലാം ഒരു ദാര്‍ശനിക തലം ദര്‍ശിക്കുന്നു.
അത്യധികം ലളിതവും സുന്ദരവുമായ പ്രതിപാദന ശൈലിയിലുള്ള കാപ്പിലാന്‍ കവിതകള്‍ കൈരളിക്ക് തീര്‍ച്ചയായും ഒരു മുതല്‍ക്കൂട്ടു തന്നെയാണ്. അനുവാചക മനസ്സുകളില്‍ ഒരേ സമയം അനുഭൂതിയുടെ അനുരണനങ്ങള്‍ ഉണര്‍ത്തുകയും ചിന്താധാരയ്ക്ക് തിരി കൊളുത്തുകയും ചെയ്യുന്നു ഈ കവിതകള്‍. വൃത്ത ഭംഗിയുടേയും പ്രാസ ഭംഗിയുടേയും മറ്റും ചട്ടക്കൂട്ടു കളിലൊതുക്കാതെ കവി മനസ്സ് പറയാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ കൊച്ചു കൊച്ചു വരികളിലൂടെ പറഞ്ഞു വയ്ക്കുക എന്ന രീതിയാണ് കവി ഇവിടെ സ്വീകരി ച്ചിരിക്കുന്നത്. ഭാവ സമ്പുഷ്ടവും അര്‍ത്ഥ സമ്പുഷ്ടവുമായ ഈ കൃതികള്‍ വായനക്കാര്‍ക്ക് വിശേഷമായൊരു അനുഭവമായിരിക്കും പകര്‍ന്നു തരിക എന്നതില്‍ സംശയമില്ല.
കാപ്പിലാന്റെ ബ്ലോഗുകള്‍:
– വര്‍ഷിണി