മലയാള ഭാഷ അന്യം നിന്ന് പോവുന്നതില്‍ നിന്നും ഭാഷയെ രക്ഷിക്കുന്നതില്‍ ഗള്‍ഫ് മലയാളികള്‍ മഹത്തായ പങ്കാണ് വഹിക്കുന്നതെന്ന് എഴുത്തുകാരന് കെ. പി. രാമനുണ്ണി അഭിപ്രായപ്പെട്ടു. ഒലീവ് ബുക്സ് പുറത്തിറക്കിയ പ്രവാസി മലയാളിയായ സത്യജിത്ത് വാരിയത്തിന്റെ ‘കഥയും കാഴ്ചയും’ എന്ന പുസ്തകം തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ പ്രകാശനം ചെയ്ത് സംസാരിക്കു കയായിരുന്നു അദ്ദേഹം.
യൂറോപ്പിലും അമേരിക്കയിലും കുടിയേറിയ മലയാളികള്‍ സ്വന്തം ഭാഷയേയും സംസ്കാരത്തേയും വിസ്മരിക്കുകയും, സ്വന്തം മക്കളെ പോലും ആ സംസ്കാരത്തില്‍ നിന്നും അകറ്റുകയും ചെയ്തപ്പോള്‍ ഗള്‍ഫ് മലയാളികള്‍ സ്വന്തം ഭാഷയേയും, സാഹിത്യത്തേയും മാറോട് ചേര്‍ത്ത് പിടിക്കുകയായിരുന്നു.
സാഹിത്യ സാംസ്കാരിക രംഗങ്ങളില്‍ ഗള്‍ഫ് മലയാളികള്‍ സ്വന്തം വ്യക്തിത്വം അടയാള പ്പെടുത്തിയിട്ടുണ്ട്. ആ പരമ്പരയിലെ തുഞ്ചന്റെ നാട്ടില്‍ നിന്നുള്ള കണ്ണിയാണ് സത്യജിത്ത്. കഥയും കാഴ്ചയും ആസ്വാദന ത്തോടൊപ്പം സ്വയം ആവിഷ്ക്കാ രത്തിന്റെ സവിശേഷ രീതി കൂടി കാഴ്ച വെയ്ക്കുന്നു എന്ന് കെ. പി. രാമനുണ്ണി അഭിപ്രായപ്പെട്ടു.
ഞെരളത്ത് ഹരി ഗോവിന്ദന്റെ മംഗള ആലാപനത്തോടെ പരിപാടിക്ക് തുടക്കം കുറിച്ചു.
സിനിമാ തിരക്കഥാകൃത്ത് ആര്യാടന് ഷൌക്കത്ത് പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി. വി. അപ്പു മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. സിനിമാ താരം സുധീഷ് മുഖ്യാതിഥി ആയിരുന്നു. കെ. എക്സ്. ആന്റോ പുസ്തകത്തെ പരിചയപ്പെടുത്തി. നവാസ് പൂനൂര്, അബ്ദുള്ള പേരാമ്പ്ര, കെ. പി. ഒ. റഹ്മത്തുള്ള, ഡോ. കെ. ആലിക്കുട്ടി, പി. പി. അബ്ദു റഹ്മാന് എന്നിവര്‍ സംസാരിച്ചു. സത്യജിത്ത് മറുപടിയും അക്ബറലി മമ്പാട് നന്ദിയും പറഞ്ഞു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പുസ്തകം