ദുബായ് : ദുബായിലെ ആദ്യ കാല പ്രവാസിയും, പ്രശസ്ത ബ്ലോഗറുമായ ശശി കൈതമുള്ളിന്റെ ആദ്യ പുസ്തകമായ ജ്വാലകള്‍, ശലഭങ്ങളുടെ ഗള്‍ഫ് പ്രകാശനം വെള്ളിയാഴ്ച്ച ദുബായില്‍ നടക്കും. യു. എ. ഇ. യിലെ ബ്ലോഗര്‍മാരും, സഹ്യദയരും പങ്കെടുക്കുന്ന ചടങ്ങ് ഒക്ടോബര്‍ 30 വെള്ളിയാച്ച രാവിലെ 9.30 ന് ദുബായ് മജസ്റ്റിക്ക് ഹോട്ടലില്‍ ആരംഭിക്കും.
പ്രശസ്ത അറബ് കവി ഡോ. ഷിഹാബ് അല്‍ ഗാനിം, കവയത്രി സിന്ധു മനോഹരന് പുസ്തകം നല്‍കിയാണ് പ്രകാശനം. ചടങ്ങില്‍ ഗാന രചയിതാവും ഷാര്‍ജ റൂളേഴ്‌സ് കോര്‍ട്ടിലെ സെക്രട്ടറി യുമായ ബാലചന്ദ്രന്‍ തെക്കന്മാര്‍ അധ്യക്ഷനായിരിക്കും. രാം മോഹന്‍ പാലിയത്ത്, എന്‍. എസ്. ജ്യോതി കുമാര്‍, സദാശിവന്‍ അമ്പലമേട്, സജീവ്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
ഇബ്രാഹിം കുട്ടി അവതരിപ്പിക്കുന്ന സിത്താര്‍ വാദനം, കുഴൂര്‍ വിത്സണ്‍ അവതരിപ്പിക്കുന്ന ചൊല്‍ക്കാഴ്‌ച്ച, നിതിന്‍ വാവയുടെ വയലിന്‍ വാദനം, കൈപ്പള്ളിയും അപ്പുവും ചേര്‍ന്ന് അവതരിപ്പിക്കുന്ന ഫോട്ടോഗ്രാഫുകള്‍ എന്നിവ ചടങ്ങിന് മാറ്റ് കൂട്ടും.
ബ്ലോഗേഴ്സിന്റെ കൂട്ടായമയില്‍ നിന്നും പിറന്ന സിനിമയായ പരോള്‍, 3 മണിക്ക് പ്രദര്‍ശിപ്പിക്കും.
ഈ മാസം 6 ന് കോഴിക്കോട് വച്ച് സുകുമാര്‍ അഴീക്കോട്, സിസ്റ്റര്‍ ജെസ്മിക്ക് പുസ്തകം നലകി പ്രകാശനം നിര്‍വ്വഹിച്ചിരുന്നു.
കഴിഞ്ഞ 35 വര്‍ഷമായി ദുബായില്‍ പ്രവാസ ജീവിതം നയിക്കുകകയാണ് ശശി കൈതമുള്ള്.
കൈതമുള്ളിന്റെ ബ്ലോഗ് : http://kaithamullu.blogspot.com/
- സിസ്റ്റര്‍ ജെസ്മി ദുബായ് ഡി.സി. ബുക്സില്‍
- അടിയന്തരാവസ്ഥ നഷ്ടപ്പെടുത്തിയ ആറു വര്‍ഷങ്ങള്‍
- ചിറകുകളുള്ള ബസ് പറക്കുന്നു
- നിഴല്‍ ചിത്രങ്ങള്‍ – ബൂലോഗത്ത് നിന്നും ഒരു പുസ്തകം കൂടി
- ഒരു ചെമ്പനീര്‍ പൂവിറുത്ത്…
- കുറുമാന്റെ യൂറോപ്യന്‍ സ്വപ്നങ്ങള്‍ – ഒരവലോകനം -നിത്യന്
- ബുക്കിന്റെ കാലം കഴിഞ്ഞുവോ? വരുന്നൂ ബ്ലുക്കുകള്‍
- നിഴല്‍ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചു
- മലയാളം ബ്ലോഗില്‍ നിന്ന് ഒരു പുസ്തകം കൂടി
- കൊടകരപുരാണം വെബ്ബന്നൂരില്‍ വീണ്ടും
- അനോണിമസ് കമന്റ് ശല്യം


കെ. എം. പ്രമോദിന്റെ തെരഞ്ഞെടുത്ത ബ്ലോഗ് രചനകള്‍, “അടിയന്തരാവസ്ഥ നഷ്ടപ്പെടുത്തിയ ആറു വര്‍ഷങ്ങള്‍” എന്ന പേരില്‍ പുസ്തക രൂപത്തില്‍ ഒക്ടോബര്‍ 10 ശനിയാഴ്ച രാവിലെ 10 മണിക്ക് തൃശ്ശൂര്‍ സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ വച്ച്, ആറ്റൂര്‍ രവി വര്‍മ്മ, എ. സി. ശ്രീഹരിക്ക് പുസ്തകം നല്‍കി ക്കൊണ്ട് പ്രകാശനം ചെയ്തു. തെരഞ്ഞെടുത്ത 46 കവിതകളുടെ ഈ സമാഹാരം തൃശൂര്‍ കറന്റ് ബുക്സ് ആണ് പ്രസിദ്ധീക രിച്ചിരിക്കുന്നത്. ജി. ഉഷാ കുമാരി സ്വാഗതം പറഞ്ഞു. പി. എന്‍. ഗോപീ കൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ അന്‍വര്‍ അലി പുസ്തകം പരിചയപ്പെടുത്തി. പി. പി. രാമചന്ദ്രന്‍, ശ്രീകുമാര്‍ കരിയാട്, ഫാദര്‍ അബി തോമസ് എന്നിവര്‍ സംസാരിച്ചു.
ചെന്നൈ: ആഘോഷങ്ങളുടെ കാലം കഴിഞ്ഞെന്നും അതിനാല്‍ പുതിയ എഴുത്തുകാര്‍ എഴുതുന്നതില്‍ വലിയ കഴമ്പില്ലെന്നും പറഞ്ഞ് അവരെ എപ്പോഴും കുറ്റപ്പെടു ത്തുന്നതില്‍ വലിയ അര്‍ത്ഥ മില്ലെന്ന് പ്രശസ്ത മലയാള നിരൂപക എസ്. ശാരദക്കുട്ടി പറഞ്ഞു. ആഘോഷങ്ങള്‍ കഴിഞ്ഞു പോയതിന് പുതു തലമുറയെ കുറ്റം പറയാനൊക്കില്ല. പുതിയ കാലത്തിന്റെ സന്ദിഗ്ധതകളെ പുതു ഭാഷയില്‍ ആവിഷ്കരിക്കാനുള്ള സത്യസന്ധമായ ശ്രമങ്ങള്‍ ചിലയിടങ്ങളില്‍ നിന്നെങ്കിലും ഉണ്ടാകുന്നുണ്ട്. ഇതിനെ കാണേണ്ടതിനു പകരം പുതു തലമുറ എഴുതുന്നതില്‍ കഴമ്പില്ലെന്നു പറയുകയല്ല വേണ്ടത്, ശാരദക്കുട്ടി പറഞ്ഞു. പുതു തലമുറയിലെ ശ്രദ്ധേയനായ കഥാകൃത്ത് വി. എച്ച്. നിഷാദിന്റെ “മിസ്സ്ഡ് കോള്‍” എന്ന ചെറു കഥകളുടെ സമാഹാരം ഏറ്റു വാങ്ങി ക്കൊണ്ട് സംസാരിക്കു കയായിരുന്നു അവര്‍.
സംഘമിത്ര ഫൈനാര്‍ട്സ് സൊസൈറ്റിയുടേയും കാണി ഫിലിം സൊസൈറ്റിയുടേയും ആഭിമുഖ്യത്തില്‍ ചങ്ങരം കുളത്തു നടന്ന സാംസ്കാരി കോത്സവത്തിന്റെ ഭാഗമായി വി. മോഹന കൃഷ്ണന്റെ ‘വയനാട്ടിലെ മഴ’ എന്ന കവിതാ സമാഹാരം മഹാ കവി അക്കിത്തം പ്രകാശനം ചെയ്തു. കവയത്രി അഭിരാമി പുസ്തകം ഏറ്റു വാങ്ങി. ആലങ്കോട് ലീലാ കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. 
